കോഴിക്കോട് യുവാവിനെ മർദ്ദിച്ച് നാലംഗ സംഘം: പിന്നാലെ അക്രമികള്‍ സഞ്ചരിച്ച കാർ കത്തി നശിച്ചു

അക്രമത്തിന്റെ ദൃശ്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിച്ചതിന് ശേഷമാണ് അറസ്റ്റുണ്ടാവുന്നത്

car

കോഴിക്കോട്: കോഴിക്കോട് കോട്ടൂളിയില്‍ കത്തിയ കാറിലുണ്ടായിരുന്ന സംഘം യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കഴിഞ്ഞ ചൊവ്വാഴ്ച മെഡിക്കല്‍ കോളേജിന് സമീപം കോട്ടൂളിയില്‍ കത്തി നശിച്ച കാറിലുണ്ടായിരുന്നവർ അപകടത്തിന് മുന്‍പ് യുവാവിനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ബീച്ച് ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരനായ യുവാവിനെ വാക്കുതർക്കത്തിനൊടുവില്‍ ബൈപ്പാസില്‍ വെച്ച് മർദ്ദിക്കുകയായിരുന്നു.

യുവാവിനെ ആക്രമിച്ച ശേഷം സംഘം വാഹനവുമായി പോവുമ്പോഴാണ് കോട്ടൂളിയില്‍ വെച്ച് മറ്റൊരു കാറിലിടുക്കുകുയം വാഹനം കത്തിനശിക്കുകയും ചെയ്യുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മര്‍ദിച്ച നാല് യുവാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ രണ്ടുപേര്‍ നേരത്തെയും മറ്റ് കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

ഡല്‍ഹി റജിസ്‌ട്രേഷനുള്ള കാറാണ് കത്തി നിശിച്ചത്. കോട്ടൂളുയിലേക്ക് വരുന്നതിനിടെ സരോവരം പാര്‍ക്കിനു സമീപത്ത് വെള്ളം വാങ്ങാനായി ഇവര്‍ കാര്‍ നിര്‍ത്തിയിരുന്നു. കടയുടമ വെള്ളം നല്‍കാന്‍ വൈകിയതിനെ ചൊല്ലി തര്‍ക്കമുണ്ടായി. തർക്കം കടയുടമയെ മർദ്ദിക്കുന്നതിലേക്ക് കടന്നപ്പോഴാണ് ബീച്ച് ആശുപത്രി ജീവനക്കാരനായ യുവാവ് വിഷയത്തില്‍ ഇടപെടുന്നത്. ഇതോടെ കാറിലുള്ളവർ യുവാവിനെ ആക്രമിച്ചു.

ഈ സംഭവത്തിന് ശേഷം കാറുമെടുത്ത് പോകുന്നതിനിടെയാണ് അപകടം സംഭവിക്കുന്നത്. മര്‍ദനമേറ്റയാള്‍ ആക്രമണത്തിന്റെയും കാറിന്റെയും ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയിരുന്നെങ്കിലും കാറില്‍ ഉണ്ടായിരുന്നവരല്ല മര്‍ദിച്ചതെന്നായിരുന്നു പൊലീസിന്റെ വിലയിരുത്തല്‍. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇവർ തന്നെയാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞതും അറസ്റ്റുണ്ടാവുന്നതും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+