കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സോളാര്‍ കേസിലെ സിബിഐക്ക് വിട്ടതില്‍ കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

Google Oneindia Malayalam News

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ അടക്കമുള്ള സോളാര്‍ പീഡന കേസ് സിബിഐക്ക് വിട്ടതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട്ട് പ്രതിഷേധം നടത്തി. സോളാര്‍ പരാതിക്കാരിയുടെ ആരോപണങ്ങള്‍ വ്യാജമാണെന്ന് തിരിച്ചറിഞ്ഞ് കേരളീയ പൊതുസമൂഹം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഈ കേസ് തള്ളിക്കളഞ്ഞതാണെന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു.

1

നേതാക്കള്‍ക്കെതിരെ രാഷ്ട്രീയപ്രേരിതമായി പിണറായി വിജയന്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ കോലവും പ്രവര്‍ത്തകര്‍ കത്തിച്ചു. പ്രതിഷേധ പ്രകടനം കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അഭിജിത്ത് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി കോണ്‍ഗ്രസ് നടത്തിയ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ വിറളി പൂണ്ട്, പരാജയ ഭീതിയിലാണ് കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്കെതിരെ കേസെടുക്കുകയാണ്.

ഇത്തരമൊരു തെമ്മാടിത്തരം കേരളത്തിലെ യുവാക്കള്‍ അംഗീകരിക്കില്ലെന്ന് അഭിജിത്ത് പറഞ്ഞു. കേരളം ഇത്തരം ആരോപണങ്ങളെ തള്ളിക്കളയുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി തന്നെ ഈ നീക്കത്തിനെതിരെ പ്രതിഷേധിച്ചു. സിബിഐയില്‍ സര്‍ക്കാരിന്റേത് ഇരട്ടത്താപ്പ് നയമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ ആരോപിച്ചു. ലൈഫ് മിഷനില്‍ സിബിഐ അന്വേഷണത്തിന് എതിരെ പോകുന്ന സര്‍ക്കാര്‍ സോളാറില്‍ അതേ സിബിഐയെ അനുകൂലിക്കുകയാണെന്നും ഷാഫി പറഞ്ഞു.

പല കേസുകളിലും സിബിഐ അന്വേഷണത്തെ അട്ടിമറിക്കാന്‍ പൊതുഖജനാവില്‍ നിന്ന് ചെലവഴിച്ച പണം സിപിഎം തിരിച്ചടയ്ക്കണം. ഒരുപാട് അമ്മമാരുടെ കണ്ണീരില്‍ നനവ് തോന്നാത്ത സര്‍ക്കാരിന് ഒരു തട്ടിപ്പുകാരിയുടെ കത്തില്‍ കനിവ് തോന്നിയത് എങ്ങനെയെന്നും ഷാഫി പറമ്പില്‍ ചോദിച്ചു. അതേസമയം സെക്രട്ടേറിയേറ്റിന് മുന്നിലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. വേണ്ടി വന്നാല്‍ മുഖ്യമന്ത്രിയെ വഴിയില്‍ തടയുമെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി. പന്ത്രണ്ടാം തിയതിയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിന് അപേക്ഷ നല്‍കിയത്. അതിന് ശേഷമാണ് ഉമ്മന്‍ ചാണ്ടിയെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ആക്കിയതെന്നും പരാതിക്കാരി പറഞ്ഞു.

Kozhikode
English summary
kozhikode: youth congress protest against pinarayi government on solar case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X