കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കയറരുതെന്ന് നാട്ടുകാര്‍ പറഞ്ഞു... കേട്ടില്ല, കൊരണമലയില്‍ കുടുങ്ങി യുവാക്കള്‍, ഒരു രാത്രി തിരച്ചില്‍

Google Oneindia Malayalam News

നാദാപുരം: യുവാക്കളുടെ തന്നിഷ്ടത്തില്‍ നാട്ടുകാര്‍ക്ക് നഷ്ടപ്പെട്ടത് ഒരു രാത്രിയിലെ ഉറക്കം. വനഭൂമിയായ കരിങ്ങാട് കൊരണമലയില്‍ നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ച് കയറിയ മൂന്ന് യുവാക്കള്‍ രാത്രി ചെങ്കുത്തായ പാറയിടുക്കില്‍ കുടുങ്ങി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് സ്‌കൂട്ടറില്‍ കക്കട്ടില്‍ സ്വദേശികള്‍ കൊരണ മല കയറാന്‍ എത്തിയത്. കോവിഡ് നിയന്ത്രണമുള്ളതിനാല്‍ നാട്ടുകാര്‍ തിരിച്ചയച്ചെങ്കിലും ഇവര്‍ ഊടുവഴിയിലൂടെ മലകയറുകയായിരുന്നു.

1

രാത്രിയായതോടെ കോടമഞ്ഞ് മൂടി തിരിച്ചിറങ്ങാന്‍ കഴിയാതെ ഇവര്‍ മലയിടുക്കില്‍ കുടുങ്ങുകയായിരുന്നു. ടോര്‍ച്ച് തെളിയിക്കുകയും ബഹളം വെക്കുകയും ചെയ്തതോടെ നാട്ടുകാര്‍ വനംവകുപ്പ് ഓഫീസിലും നാദാപുരം ഫയര്‍ സ്റ്റേഷനിലും അറിയിച്ചു. ഇവര്‍ രാത്രി മുഴുവന്‍ പരിശോധന നടത്തേണ്ടി വന്നു. ബന്ധുക്കളുടെ സാന്നിധ്യത്തില്‍ തിരച്ചില്‍ തുടങ്ങിയെങ്കിലും പ്രതികൂല കാലാവസ്ഥ വില്ലനായതോടെ ഇത് മൂന്ന് മണിവരെ നിര്‍ത്തേണ്ടി വന്നു.

ഇന്നലെ രാവിലെ ആറിന് തിരച്ചില്‍ തുടങ്ങി ഒരു മണിക്കൂറിനകം തന്നെ മൂന്ന് പേരെയും വനംവകുപ്പ് കണ്ടെത്തി. ഇവരെ കസ്റ്റഡിയില്‍ എടുത്തെങ്കിലും പിന്നീട് വിട്ടു. ഇവര്‍ക്ക് വനംവകുപ്പ് ജാമ്യം നല്‍കി. സമുദ്രനിരപ്പില്‍ നിന്നും ആയിരം അടി ഉയരമുള്ള ഇടമാണ് കൊരണമല. മലയിലെ പാറപ്പൊത്തിലായിരുന്നു യുവാക്കള്‍ അഭയം കണ്ടെത്തിയത്. ഇവിടെ അപകട ഭീഷണിയുണ്ടെന്ന് നാട്ടുകാര്‍ നേരത്തെ തന്നെ ഇവരെ അറിയിച്ചെങ്കിലും അതൊന്നും ഇവര്‍ ഗൗരവത്തില്‍ എടുത്തില്ലെന്നാണ് പരാതി.

മലമുകളിലെത്തി വൈകീട്ട് തിരിച്ചിറങ്ങാനായിരുന്നു ഇവര്‍ പ്ലാന്‍ ചെയ്തിരുന്നത്. കനത്ത മഴയും ഈ മേഖലയില്‍ ഉണ്ടായിരുന്നു. ഗുഹയ്ക്കുള്ളില്‍ ഇരുന്ന് ഇവര്‍ ഭയന്ന് പോയിരുന്നു. ടോര്‍ച്ചിലെ വെളിച്ചം തെളിച്ചാണ് ഇവര്‍ നാട്ടുകാരുടെ ശ്രദ്ധ ആകര്‍ഷിച്ചത്. സോഷ്യല്‍ മീഡിയ വഴി ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇവരെ കണ്ടെത്തുമ്പോള്‍ അവശനിലയിലായിരുന്നു. അതിക്രമിച്ച് വനത്തില്‍ കയറിയതിനാണ് കേസെടുത്തത്.

Kozhikode
English summary
kozhikode: youth forcefully enter forest but trapped in there
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X