കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മംഗല്യപ്പന്തലിൽ നിന്ന് ദുരിതാശ്വാസനിധിയിലേക്ക്: കോഴിക്കോട് നിന്ന് നല്‍കിയത് 2 ലക്ഷം രൂപ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: വിവാഹം ആര്‍ഭാടമായി മാറ്റുന്ന ഇന്നത്തെ കാലത്ത് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ വിവാഹ ചെലവ്‌ കുറച്ച് മാതൃകയായിരിക്കുകയാണ് നന്മണ്ട കോറോത്ത് വീട്ടില്‍ കെ.ശശീന്ദ്രന്‍റെ മകൻ അനൂപും വധു സ്നേഹയും. നാളെ വിവാഹിതരാവാൻ പോവുന്ന ഇരുവരും നാട് നേരിടുന്ന വലിയ പ്രതിസന്ധി കണ്ട് മനസ്സലിഞ്ഞവരാണ്. കേരളം നേരിടുന്ന വെല്ലുവിളിയോടൊപ്പം നില്‍ക്കാന്‍ നവദമ്പതിമാരും രക്ഷിതാക്കളും ഒറ്റക്കെട്ടായാണ് ഇത്തരം ഒരു തീരുമാനമെടുത്തത്.

reliefcampdonation

ഇന്ന് (സെപ്റ്റംബർ 10) നടക്കുന്ന വിവാഹം ലളിതമായി നടത്തുവാനും 'വിവാഹ ചിലവിനായി മാറ്റി വെച്ച തുകയിൽ നിന്നും രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനുമാണ് കുടുബം തീരുമാനിച്ചത്. തുക വിവാഹസല്‍ക്കാര ചടങ്ങില്‍ അനൂപിന്റെ അച്ഛൻ ശശീന്ദ്രനും അമ്മ ഗംഗയും ചേർന്ന് മന്ത്രിമാരായ ടി.പി രാമകൃഷ്ണൻ, എ.കെ ശശീന്ദ്രന്‍ എന്നിവര്‍ക്ക് കൈമാറി.

Kozhikode
English summary
kozhkkode local news about donation to relief camps.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X