കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഎം എസ്ഡിപിഐയുമായി മലപ്പുറത്തു മാത്രം 12 ഇടത്ത് സഖ്യം: കെപിഎ മജീദ്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
സിപിഎം എസ്ഡിപിഐയുമായി മലപ്പുറത്തു മാത്രം 12 ഇടത്ത് സഖ്യം | Oneindia Malayalam

കോഴിക്കോട്: എസ്ഡിപിഐ നേതാക്കളുമായി മുസ്‌ലിംലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി. എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട്, എന്‍ഡിഎഫ് തുടങ്ങിയ സംഘടനകളുമായി മുസ്‌ലിം ലീഗിന്റെ സമീപനം നേരത്തെ വ്യക്തമാക്കിയതാണ്. ഈ സംഘടനകളുമായി ഒരിക്കലും രാഷ്ട്രീയമായി യോജിച്ച് പോകാന്‍ മുസ്‌ലിം ലീഗിനാകില്ല.

<strong><br>ബിജെപിയിലെ തര്‍ക്കം കഴിഞ്ഞു! അന്തിമ പട്ടിക ഇങ്ങനെ! പ്രഖ്യാപനം ഇന്ന്</strong>
ബിജെപിയിലെ തര്‍ക്കം കഴിഞ്ഞു! അന്തിമ പട്ടിക ഇങ്ങനെ! പ്രഖ്യാപനം ഇന്ന്

മലപ്പുറം ജില്ലയില്‍ പല സ്ഥലങ്ങളില്‍ ഉള്‍പ്പെടെ 12 തദ്ദേശ സ്ഥാപനങ്ങളില്‍ എസ്ഡിപിഐയുമായി കൂട്ടുചേര്‍ന്ന് ലീഗിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചവരാണ് സിപിഎമ്മും എല്‍ഡിഎഫും. നേരത്തെ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊതുസ്ഥലത്ത് ചര്‍ച്ച നടത്തിയെന്നുള്ളത് വസ്തുതക്ക് നിരക്കാത്തതാണ്. നേതാക്കന്‍മാര്‍ പരസ്പരം അവിചാരിതമായി കണ്ടപ്പോള്‍ കുശലാന്വേഷണം നടത്തിയതാണെന്ന് ഇരുവിഭാഗം നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്.

kpamajeed-

ഇത് രാഷ്ട്രീയപ്രശ്‌നമായി ഉയര്‍ത്തി ലീഗിനെ പ്രതിക്കൂട്ടില്‍ കയറ്റാനുള്ള ശ്രമം വിലപ്പോവില്ല. ജനദ്രോഹ ഭരണം നടത്തി ജനങ്ങള്‍ വെറുപ്പോടെ കാണുന്ന കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളെ ശിക്ഷിക്കാന്‍ കാത്തിരിക്കുന്ന ജനങ്ങളെ ഇല്ലാകഥകള്‍ മെനഞ്ഞ് വഴിതിരിച്ചു വിടാമെന്നത് വ്യാമോഹമാണ്. അടിസ്ഥാന വിഷയങ്ങളില്‍ നിന്നു ഒളിച്ചോടാന്‍ എസ്ഡിപിഐ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന പുകമറ സൃഷ്ടിക്കുന്ന എല്‍ഡിഎഫ് തന്ത്രം പ്രവര്‍ത്തകര്‍ തിരിച്ചറിയണമെന്നും മജീദ് വ്യക്തമാക്കി.

Kozhikode
English summary
kpa majeed about cpim- sdpi alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X