കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുവതി പ്രവേശം നവോത്ഥാന മതിലെന്ന നാടകത്തിന്റെ ക്ലൈമാക്‌സ്; രാഷ്ട്രീയ ഗൂഢാലോചന, ശബരിമലയെ മറ്റൊരു അയോധ്യയാക്കുകയാണ് സിപിഎം ലക്ഷ്യമെന്ന് കെപിസിസി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: നവോത്ഥാന മതിലെന്ന രാഷ്ട്രീയ നാടകത്തിന്റെ കൈമാക്‌സായിരുന്നു ശബിരമലയില്‍ യുവതികളെ പ്രവേശിപ്പിച്ച സര്‍ക്കാര്‍ നടപടിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തികഞ്ഞ ആസൂത്രണത്തോടെ മുഖ്യമന്ത്രി നേരിട്ടു നടത്തിയ ഓപ്പറേഷനാണിത്. വനിതാ മതിലിനുള്ള ഒരുക്കം തുടങ്ങിയപ്പോഴേ യുവതി പ്രവേശനത്തിനുള്ള തീരുമാനവും സര്‍ക്കാര്‍ എടുത്തിരുന്നു.

<strong>ശബരിമലയിൽ നടന്നത് വേദനാജനകം; സന്നിധാനം വിശ്വാസികള്‍ക്കുള്ള ഇടമെന്ന് വെള്ളാപ്പള്ളി, നിരാശ!!</strong>ശബരിമലയിൽ നടന്നത് വേദനാജനകം; സന്നിധാനം വിശ്വാസികള്‍ക്കുള്ള ഇടമെന്ന് വെള്ളാപ്പള്ളി, നിരാശ!!

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് ആദ്യം മുതലെ സ്വീകരിച്ചിരുന്ന രാഷ്ട്രീയ ഗൂഢാലോചനയെന്ന നിലപാട് ഒന്നുകൂടി വ്യക്തമായിരിക്കുകയാണ്. രാഷ്ട്രീയ നേട്ടത്തിനായി കേരളത്തെ കലാപഭൂമിയാക്കുകയെന്ന സിപിഎം, ബിജെപി, സംഘപരിവാര്‍ സംഘടനകളുടെ രഹസ്യ അജണ്ടയാണ് നടപ്പാവുന്നത്. ശബരിമലയെ മറ്റൊരു അയോധ്യയാക്കുകയാണ് ഇവരുടെ ലക്ഷ്യം.

Mullappally

സംസ്ഥാനം നേരിടുന്ന യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിക്കുന്നതിന് ശബരിമല വിഷയം മറയാക്കുകയാണ് മുഖ്യമന്ത്രി. കലാപം ഉണ്ടാക്കുക എന്നത് പരാജയപ്പെട്ട ഭരണാധികാരികളുടെ പതിവു ശൈലിയാണ്. പ്രളയാനന്തര പ്രവര്‍ത്തനങ്ങളില്‍ തികച്ചും പരാജയപ്പെട്ട സര്‍ക്കാരിനെതിരെ ജനരോഷം ഉയരാതിരിക്കാന്‍ ശബരിമല വിഷയത്തെ സങ്കീര്‍ണമാക്കി ശ്രദ്ധതിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

പ്രളയത്തെ തുടര്‍ന്ന് കഷ്ടതയനുഭവിക്കുന്ന ലക്ഷക്കണക്കായ സാധാരണക്കാരുടെയും കര്‍ഷകരുടെയും പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസും മറ്റു ജനാധിപത്യ കക്ഷികളും പ്രക്ഷോഭം ആരംഭിക്കാനിരിക്കെയാണ് ശബരിമല വിഷയം വീണ്ടും സജീവമാക്കുന്നത്. എന്നാല്‍, ജനകീയ പ്രശ്‌നങ്ങളില്‍നിന്ന് മുഖംതിരിക്കാനാവില്ലെന്ന് വരും ദിവസങ്ങളില്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തും.

രാഷ്ട്രീയ നേട്ടത്തിനു വേണ്ടി മുഖ്യമന്ത്രി ഏതറ്റം വരെയും പോവും എന്നു തെളിയിച്ചിരിക്കുന്നു. വിശ്വാസി സമൂഹം കരുതിയിരിക്കുക എന്നതാണ് ശബിരമലയിലെ സ്ര്തീ പ്രവേശനം നല്‍കുന്ന പാഠം. ന്യൂനപക്ഷ വിഭാഗങ്ങളും ഇതു കണ്ടില്ലെന്നു നടിക്കരുത്. വിശ്വാസം സംരക്ഷിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയം. ശബരിമലയെ കലാപഭൂമിയാക്കുന്നതിനെതിരെ കോണ്‍ഗ്രസും ഐക്യജനാധിപത്യ കക്ഷികളും ശക്തമായ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Kozhikode
English summary
KPCC against Sabarimala woman entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X