കെപിസിസി ഭാരവാഹി പട്ടിക: നേതൃത്വത്തെ പരോക്ഷമായി പരിഹസിച്ച് ഡിസിസി ജനറല്‍ സെക്രട്ടറി
കോഴിക്കോട്: കെ പി സി സി ഭാരവാഹികളുടെ പട്ടിക മണിക്കൂറുകള്‍ക്ക് മുമ്പാണ് കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചത്. നാല് വൈസ് പ്രസിഡന്റുമാര്‍, 23 ജനറല്‍ സെക്രട്ടറിമാര്‍, 28 എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് പുതിയ സമിതി. പുതിയ ഭാരവാഹി പട്ടികയുടെ പശ്ചാത്തലത്തില്‍ നേതാക്കള്‍ തെരുവിലിറങ്ങേണ്ടി വരില്ലെന്ന് അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞിരുന്നു.
എന്നാല്‍ പട്ടിക പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തെ പരോക്ഷമായി പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോഴിക്കോട് ഡി സി സി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് . കെ ജയന്തിനെ കെപിസിസി ഭാരവാഹിയാക്കിയതിന്റെ പശ്ചാത്തലത്തിലാണ് നിജേഷ് അരവിന്ദിന്റെ പരിഹാസം എന്നാണ് മീഡിയ വൺ റിപ്പോർട്ട് ചെയ്യുന്നത് . കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ .

വര്‍ഷങ്ങള്‍ക്ക് മുമ്പ് കേട്ട ഒരു രാഷ്ടീയകഥയാണ്... പ്രസംഗകനും ബുദ്ധിജീവിയും സംഘാടകനുമായ വ്യക്തിയെ യൂത്ത് കോണ്‍ഗ്രസ്സ് കോഴിക്കോട് ജില്ലാ പ്രസിഡണ്ടായി നിയമിച്ചു...മറ്റെല്ലാ ജില്ലകളിലും ശക്തമായ പ്രവര്‍ത്തനം കോഴിക്കോട്ട് മാത്രമില്ല.. . സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരമുള്ള പരിപാടികളും നടക്കുന്നില്ല ..

അവസാനം സംസ്ഥാന കമ്മറ്റി ഇടപെടലായി. അന്വേഷിക്കാന്‍ ആളെ വിട്ടു.. അവര്‍ ജില്ലയിലെത്തി. . . തെളിവെടുപ്പ് പൂര്‍ത്തിയായി...ജില്ലാ പ്രസിഡണ്ടിന്റെ സാന്നിദ്ധ്യത്തില്‍ ജില്ലാ കമ്മറ്റി വിളിച്ചു ചേര്‍ത്തു..വിചാരണയ്ക്കായി സംസ്ഥാന കമ്മറ്റി പ്രതിനിധികളും ജില്ലാ സഹ'ഭാരവാഹികളും തയ്യാറെടുത്തു. . .പ്രസിഡണ്ടിന്റെ അധ്യക്ഷ പ്രസംഗം തുടങ്ങി. . .

' ഞാന്‍ സ്ഥാനമേറ്റെടുത്തത് മുതല്‍ ഒരു പരീക്ഷണം നടത്തുകയായിരുന്നു...ഒരു പ്രവര്‍ത്തനവും നടത്താതിരുന്നാല്‍ പ്രസ്ഥാനത്തിന് എന്തു സംഭവിക്കുമെന്ന വലിയ പരീക്ഷണം. . . .പാര്‍ട്ടി പ്രവര്‍ത്തകര്‍ എല്ല് മുറിയെ പണിയെടുക്കുന്നതും ചങ്ക് പൊട്ടിക്കുന്നതും ഞാന്‍ നിരീക്ഷിക്കുകയായിരുന്നു. . .എന്റെ പരീക്ഷണം ഞാനിന്ന് അവസാനിപ്പിക്കുയാണ് . . .'

ഇനി മുതല്‍ പ്രവര്‍ത്തിക്കണമെന്ന് ഞാന്‍ തിരിച്ചറിയുന്നു..ഇന്ന് മുതല്‍ ഞാന്‍ പ്രവര്‍ത്തന രംഗത്ത് സജീവമാവാനും പരീക്ഷണം ' നിര്‍ത്താനും തീരുമാനിച്ചു കഴിഞ്ഞു 'പ്രസിഡണ്ടിന്റെ പരീക്ഷണം അംഗീകരിച്ച് യോഗം പിരിഞ്ഞു...ശുഭപര്യവസാനം. .. .. ..പരീക്ഷണങ്ങള്‍ തുടരട്ടെ.. .. ..(ദീര്‍ഘകാലം 'മാധ്യമ രംഗത്തുണ്ടായിരുന്നു ആ പ്രസിഡണ്ട്)- ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

അതേസമയം, വി ടി ബല്‍റാം, എന്‍ ശക്തന്‍, വി ജെ പൗലോസ്, വി പി സജീന്ദ്രന്‍ എന്നിവരാണ് പുതിയ വൈസ് പ്രസിഡന്റുമാര്‍. അഡ്വ. പ്രതാപ ചന്ദ്രനാണ് ട്രഷറര്‍. എ എ ഷുക്കൂര്‍, ആര്യാടന്‍ ഷൗക്കത്ത്, അഡ്വ ദീപ്തി മേരി വര്‍ഗീസ്, ആലിപ്പറ്റ ജമീല, മഴകുളം മധു തുടങ്ങിയവരുള്‍പ്പെടെയാണ് ജനറല്‍ സെക്രട്ടറിമാര്‍. പത്മജ വേണുഗോപാല്‍, അനില്‍ അക്കര, ടോമി കല്ലാനി, ജ്യോതികുമാര്‍ ചാമക്കാല തുടങ്ങിയവരുള്‍പ്പെടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഇടംപിടിച്ചിട്ടുണ്ട്.
Recommended Video

പട്ടിക പുറത്തുവന്നതിന് പിന്നാലെ സുധാകരന്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ഭാരവാഹി പട്ടികയില്‍ ഇല്ലാത്ത നേതാക്കള്‍ തെരുവില്‍ ഇറങ്ങില്ലെന്ന് സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. അവര്‍ക്ക് പാര്‍ട്ടി മറ്റ് ഉത്തരവാദിത്തങ്ങള്‍ നല്‍കി സക്രിയമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരവാഹികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിരിക്കാം. അതില്‍ അസംതൃപ്തിയുള്ളവരുണ്ടാകാം . ഒഴിവാക്കപ്പെട്ടവരെ മറ്റ് ചുമതലകള്‍ ഏല്‍പ്പിച്ചിട്ടുണ്ട്. പട്ടികയില്‍ സാമുദായിക പ്രാതിനിധ്യം അടക്കം പാലിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തിയാണ് പട്ടിക തയ്യാറാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications