Get Updates
Get notified of breaking news, exclusive insights, and must-see stories!

നാം ഇതും മറികടക്കും, ദുരന്തങ്ങളെ അതിജീവിച്ച ചരിത്രമാണ് മാനവരാശിയുടേത്: മുല്ലപ്പള്ളി രാമചന്ദ്രൻ

കോഴിക്കോട്: ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോൾ കൊവിഡിനെതിരായ പോരാട്ടം വിജയം കാണുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് കൊവിഡിനെതിരായ പോരാട്ടത്തിൽ പ്രതീക്ഷയർപ്പിച്ച് മുല്ലപ്പള്ളി രംഗത്തെത്തിയിട്ടുള്ളത്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

മനുഷ്യരാശി കണ്ടതില്‍ വെച്ച് ഏറ്റവും വലിയ മഹാമാരിയെയാണ് നാം നേരിടുന്നത്. കോവിഡിന്റെ പകര്‍ച്ചയും വ്യാപനവും ജനജീവതത്തെ പൂര്‍ണ്ണമായും നിശ്ചലമാക്കുകയും സാമ്പത്തിക രംഗത്തെ തകര്‍ത്തെറിയുകയും ചെയ്തു. കോവിഡിനെ നിയന്ത്രിക്കാന്‍ സാധ്യമായ എല്ലാ വഴികളികളിലും നാം പരമാവധി ശ്രമിക്കുന്നുണ്ട്.
നമ്മുടെ ജാഗ്രതക്കുറവിന് ഭയാനകമായ സംഹാരശേഷിയുണ്ടെന്ന ബോധ്യം നാം ബാധിതരെ കൊണ്ട് ആശുപത്രികള്‍ നിറഞ്ഞ് കവിയുകയാണ്. പ്രണാവായുവിനായി ജനം പരക്കം പായുകയാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാണിക്കുന്നു.

 jhviuwh-16139

കോവിഡിന്റെ ഒന്നാം തരംഗത്തെ ഐക്യത്തോടെയും മനക്കരുത്തോടെയും ജാഗ്രതയോടെയും നേരിട്ടവരാണ് നാം ഓരോരുത്തരും. ഓക്‌സിജന്‍ വിതരണം തടസ്സപ്പെടുത്താന്‍ ആരു ശ്രമിച്ചാലും അവരെ തൂക്കിക്കൊല്ലുമെന്ന ദില്ലി ഹൈക്കോടതിയുടെ പരാമര്‍ശം നാം ഇപ്പോള്‍ നേരിടുന്ന ഗുരുതരാവസ്ഥയുടെ ആഴവും പരപ്പും പ്രകടമാക്കുന്നതാണ്. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ ഭരണകൂടങ്ങളുടെ കുറ്റകരമായ വീഴ്ചയിലേക്ക് വിരല്‍ചൂണ്ടുന്നതാണ് കോടതിയുടെ നിരീക്ഷണം. ഓക്‌സിജന്‍ ലഭിക്കാതെ നിരവധി പേരാണ് ഉത്തരേന്ത്യയില്‍ മരണത്തിന് കീഴ്‌പ്പെടുന്നത്. ഇത് ഹൃദയഭേദകമാണ്. കേരളത്തിന് ഇപ്പോള്‍ ഇങ്ങനെ ഒരു അവസ്ഥയെ നേരിടേണ്ട സാഹചര്യമില്ല. എന്നാല്‍ രോഗികളുടെ എണ്ണം ക്രമാതീതമായി പ്രതിദിനം വര്‍ധിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. കിടക്കകളുടേയും വെന്റിലേറ്ററുകളുടേയും ലഭ്യത കൂടുതല്‍ ഈ ഘട്ടത്തില്‍ നാം ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം ഊന്നിപ്പറയുന്നു.

കോവിഡ് വ്യാപനത്തിന്റെ പരമാവധി തീവ്രത കുറയ്ക്കാന്‍ നാം സ്വയം പോരാളികളായി മാറണം. സുരക്ഷാമുന്‍കരുതലുകളെ സംബന്ധിച്ച് ആരോഗ്യ വിദഗ്ദ്ധര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും ഉള്‍ക്കൊള്ളുകയും വേണം.മാസ്‌ക് ധരിക്കുന്നത് ജീവിതചര്യയായി മാറ്റണം. സാമൂഹിക അകലവും വ്യക്തിശുചിത്വവും നാം പാലിക്കണം.നമ്മുടെ സ്വയംനിയന്ത്രണം സമൂഹത്തിന് നല്‍കുന്ന നന്മ വളരെ വലുതാണ്.നമ്മുടെ സഹോദരങ്ങളാണ് രോഗാവസ്ഥയില്‍ കഷ്ടപ്പെടുന്നത്. അവര്‍ക്ക് ആശ്വാസവും സഹായവും എത്തിക്കേണ്ടത് നാം ഓരോരുത്തരുടേയും കടമയും കര്‍ത്തവ്യവുമാണെന്നും മുല്ലപ്പള്ളി ഓർമിപ്പിക്കുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍ എയര്‍ഫോഴ്‌സ് വിമാനത്തില്‍ എത്തിക്കുന്നു, ചിത്രങ്ങള്‍ കാണാം

ദുരന്തമുഖങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ദേശീയ പ്രസ്ഥാനകാലത്ത് പലഘട്ടങ്ങളിലും കോണ്‍ഗ്രസ് ഈ ഉജ്ജ്വല മാതൃക കാട്ടിയിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എന്നും മികച്ച സംഭാവനകള്‍ നല്‍കിയവരാണ് ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും. സാമ്പത്തിക പരാധീനതകളെ അവഗണിച്ച് കഷ്ടപ്പെടുന്ന സഹോദരങ്ങള്‍ക്ക് സഹായം എത്തിക്കാന്‍ മത്സരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീര്യം വീണ്ടും സമൂഹം ആവശ്യപ്പെടുന്ന ഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും മുന്നണി പോരാളികളായി മുന്നോട്ട് വരുന്നത് അഭിമാനകരമാണ്. ദുരന്തങ്ങളെ അതിജീവിച്ച ചരിത്രമാണ് മാനവരാശിയുടേത്. ഐക്യത്തോടുള്ള പ്രവര്‍ത്തനങ്ങളിലൂടെ നാം ഈ പ്രതിസന്ധിഘട്ടവും മറികടക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

തിരമാലകളെ തഴുകി ഷമ്മയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+