കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനവുമായി മുല്ലപ്പള്ളി; മയക്കുമരുന്ന് മാഫിയകളെ നിയന്ത്രിക്കുന്നതും എസ്എഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകരുടെ വീടുകള്‍ സമാന്തര പിഎസ് സി ഓഫീസുകളായി പ്രവര്‍ത്തിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷൻ !

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: എസ്എഫ്ഐ പ്രവര്‍ത്തകരുടെ വീടുകള്‍ സമാന്തര പിഎസ്സി ഓഫീസുകളായി പ്രവര്‍ത്തിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാജ്യത്തിനാകെ മാതൃകയായ പിഎസ്‌സിയെ പോലും സംശയത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്തുന്നതാണ് എസ്എഫ്‌ഐ നേതാക്കളുടെ ഇടപെടല്‍. വധശ്രമക്കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്ളയാളുടെ വീട്ടില്‍ നിന്ന് പരീക്ഷ പേപ്പറുകളും ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

<strong>'സ്റ്റുപിഡ് ഫെഡറേഷന്‍ ഓഫ് ഇഡിയറ്റ്സ്'; എസ്എഫ്ഐയെ രൂക്ഷമായി വിമര്‍ശിച്ച് എപി അബ്ദുള്ളക്കുട്ടി</strong>'സ്റ്റുപിഡ് ഫെഡറേഷന്‍ ഓഫ് ഇഡിയറ്റ്സ്'; എസ്എഫ്ഐയെ രൂക്ഷമായി വിമര്‍ശിച്ച് എപി അബ്ദുള്ളക്കുട്ടി

കേട്ട് കേള്‍വിയില്ലാത്ത കാര്യങ്ങളാണ് യൂണിവേഴ്‌സിറ്റിക്കുള്ളില്‍ നടക്കുന്നത്. മുഖ്യമന്ത്രിക്ക് ഇത് അവസാനിപ്പിക്കാന്‍ കഴിയില്ല. ഒരു ക്രിമിനല്‍ പശ്ചാത്തലം മുഖ്യമന്ത്രിയെയും വേട്ടയാടുന്നുവെന്നതിനിലാണ് മുഖ്യമന്ത്രി വിഷയത്തില്‍ നടപടിയെടുക്കാത്തത്. മുഖ്യമന്ത്രിയാണ് ആദ്യം തെറ്റ് തിരുത്തേണ്ടത്. മുഖ്യമന്ത്രി തെറ്റ് തിരുത്തിയാല്‍ മാത്രമേ നിയമസമാധാന വാഴ്ച സൃഷ്ടിക്കാന്‍ സാധിക്കൂ.

Mullappally ramachandran

സംസ്ഥാനത്തെ കലാലായങ്ങള്‍ സാമൂഹ്യവിരുദ്ധരുടെ വളര്‍ത്തു കേന്ദ്രമായി മാറിയിട്ടുണ്ട്. പുറത്ത് വരുന്ന വിദ്യാര്‍ത്ഥി നേതാക്കന്‍മാരാണ് കേരളത്തിലെ മിക്ക നഗരങ്ങളിലെ അധോലോക നായകര്‍. മയക്കുമരുന്ന് മാഫിയയെ നിയന്ത്രിക്കുന്നതും എസ് എഫ് ഐക്കാരാണ്. ഇവര്‍ കേരളത്തിനും അപമാനവും ഭീഷണിയുമാണന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.

ആന്തൂരിലെ സാജന്റെ മരണത്തില്‍ സി ബി ഐ അന്വേഷണം വേണം. പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ആഭ്യന്തര വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍മാര്‍ മുഖ്യമന്ത്രിയുടെ ഇംഗിതത്തിനതിരായി റിപ്പോര്‍ട്ട് തയ്യാറാക്കില്ല. ആന്തൂരുമായി ബന്ധപ്പെട്ട് സി പി എമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ്സില്‍ തിരക്കഥ തയ്യാറായി കൊണ്ടിരിക്കുകയാണ്. ആ തിരക്കഥയാണ് നാളെ റിപ്പോര്‍ട്ടായി വരാന്‍ പോകുന്നത്. സാജന്റെ വിധവ തനിക്കും നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.

ഭര്‍ത്താവിന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ കൊലകുറ്റപ്രേരണ കുറ്റത്തിന് കേസെടുക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. പോലീസിന് കൊടുത്ത മൊഴിയും അതാണ്. പലവട്ടം പരാതിനല്‍കിയിട്ടും പോലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. കുടുംബത്തെ തളര്‍ത്തുന്ന അപവാദകഥകളുമായാണ് സി പി എം രംഗത്ത് എത്തിയിരിക്കുന്നത്. ഇത് സ്വഭാവഹത്യയാണന്നും അംഗീകരിക്കാനിവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

കുടുംബത്തിന് നീതി നിഷേധിക്കുന്നത് കേരളീയ പൊതു സമൂഹത്തോടുള്ള വെല്ലുവിളിയാണ്. സാജന്റെ കുടുംബത്തിന് വേണ്ട എല്ലാ സഹായങ്ങളും കെ പി സി സി നല്‍കും. സാജനെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളാണ് അന്വേഷിക്കപ്പെടേണ്ടത്. അതിന് ഉത്തരവാദികളായവര്‍ക്ക് കേസെടുക്കണം. സാജന്റെ കുടുംബത്തിന്റെ സംരക്ഷണ ചുമതല ഏതെറ്റം വരെയും ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. സി പിഎം ഭരിക്കുന്ന എല്ലായിടത്തും അഴിമതിയും ക്രമക്കേടും സ്വജനപക്ഷപാതവുമാണ്.

വരാന്‍ പോകുന്ന ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പ് സുപ്രധാനമാണ്. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ചുട്ടമറുപടി നല്‍കും. മുഖ്യമന്ത്രി ഇനിയെങ്കിലും കാലത്തിന്റെ ചുവെരഴുത്ത് വായിക്കാന്‍ തയ്യാറാവാണം. പിണറായിയെ പോലെ ദുര്‍ബലനും പിടിപ്പുമില്ലാത്ത മുഖ്യമന്ത്രി കേരളചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ പൊതുജനം മുഖ്യമന്ത്രിക്ക് അര്‍ഹിക്കുന്ന മറുപടി നല്‍കുമെന്നും മുല്ലപള്ളി കൂട്ടിച്ചേർത്തു.

Kozhikode
English summary
KPCC President Mullappally Ramachandran against SFI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X