അലനും താഹയും ഭരണകൂട ഭീകരതയുടെ ഇര; പിണറായി കപട കമ്മ്യൂണിസ്റ്റാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്
കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവ് മാവോയിസ്റ്റ് കേസില്‍ അറസ്റ്റിലാവുകയും പിന്നീട് ജാമ്യം നേടി പുറത്തു വരികയും ചെയ്ത അലനും താഹയും ഭരണകൂട ഭീകരതയുടെ ഇരകളാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. മുഖ്യമന്ത്രി പിണറായി വിജയന് കപട കമ്മ്യൂണിസ്റ്റാണെന്നും അദ്ദേഹം ആരോപിച്ചു. താഹയുടെ കുടുംബത്തിന് വീട് വെക്കാന്‍ നേരത്തെ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ കൈമാറിയതിന് ശേഷം കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെപിസിസി അധ്യക്ഷന്‍.
കെപിസിസി 1000 വീടുകൾക്കായി സമാഹരിച്ച തുക കൊണ്ട് എത്ര പേർക്ക് വീട് നിർമ്മിച്ചു നൽകിയെന്നതിന്റെ കണക്കുകള്‍ ഉടന്‍ തന്നെ പുറത്തു വിടും. മഹാരാജാസ് കോളേജില്‍ എസ് ഡി പി ഐ-ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ കുത്തേറ്റ് മരിച്ച അഭിമന്യുവിന്റെ കുടുംബത്തിനായി സിപിഎം സമാഹരിച്ച പണം എവിടെയെന്നും മുല്ലപ്പള്ളി ചോദിച്ചു. മുന്നോക്ക സംവരണ വിഷയത്തില്‍ സിപിഎമ്മിന് ദുഷ്ടലാക്കാണ്. ശബരിമലയിലെ അതേ അനുഭവും സംവരണ വിഷയത്തിലും സിപിഎമ്മിനുണ്ടാകെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം നല്കുന്നതില് യോജിപ്പാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കി. സിപിഎം സംവരണം നടപ്പാക്കുന്നത് തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ്. സംവരണ വിഷയത്തില്‍ സിപിഎം വര്‍ഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന് നിലപാടില്ലെന്ന സിറോ മലബാര്‍ സഭയുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications