യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം; ആത്മഹത്യക്ക് ശ്രമിച്ച യുവാവും മരിച്ചു
കോഴിക്കോട്: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന കോഴിക്കോട് തിക്കോടിയില്‍ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവാവും മരിച്ചു. നന്ദു എന്ന നന്ദകുമാറാണ് മരണപ്പെട്ടത്. പൊള്ളലേറ്റ ഇയാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. 99 ശതമാനത്തോളം ഇയാള്‍ക്ക് പൊള്ളലേറ്റിരുന്നു.
Recommended Video
തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ഇയാളെ ചികിത്സയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇന്ന് പുലര്‍ച്ചെയാണ് ഇയാള്‍ മരണപ്പെട്ടത്. കോഴിക്കോട് പള്ളിത്താളം സ്വദേശി മോഹനന്റെ മകനാണ് മരണപ്പെട്ട നന്ദകുമാര്‍. ഇന്നലെയാണ് തിക്കോടി പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയായിരുന്ന കൃഷ്ണപ്രിയയെ നന്ദകുമാര്‍ തീകൊളുത്തി കൊലപ്പെടുത്തിയത്.

പ്രണയ നൈരാശ്യം മൂലമാണ് കൃഷ്ണപ്രിയയെ നന്ദകുമാര്‍ തീകൊളുത്തി കൊലപ്പെടുത്തിയതെന്നാമ് പൊലീസ് പറഞ്ഞത്. കൃഷ്ണപ്രിയയെ തീകൊളുത്തിയ ശേഷം നന്ദകുമാര്‍ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.കൃഷ്ണപ്രിയയെ നന്ദു ഏറെ നാളുകളായി ശല്യം ചെയ്തിരുന്നതായി കൃഷ്ണപ്രിയയുടെ ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ രാവിലെ 9.50ന് തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു കൃഷ്ണപ്രിയക്ക് നേരെ നന്ദകുമാര്‍ അക്രമണം നടത്തിയത്. കൃഷ്ണപ്രിയ പഞ്ചായത്ത് ഓഫീസിലേക്ക് ജോലിക്ക് കയറാനൊരുങ്ങുമ്പോഴാണ് നന്ദു തടഞ്ഞു നിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. നിലവിളി കേട്ടെത്തിയ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കുകയായിരുന്നു. ഇതിന് ശേഷം നന്ദകുമാറും ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
ഉടനടി ഇരുവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്ഗദ്ധ ചികില്‍സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകീട്ട് അഞ്ച് മണിയോടെ കൃഷ്ണപ്രിയ മരിക്കുകയായിരുന്നു. തീകൊളുത്തും മുന്‍പ് നന്ദു തന്നെ കുത്തിപ്പരിക്കേല്‍പ്പിച്ചതായും ആശുപത്രിയില്‍ വച്ച് കൃഷ്ണപ്രിയ മൊഴി നല്‍കി. 90 ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. അത്‌കൊണ്ട് തന്നെ രക്ഷിക്കാനായില്ല.
ഏറെ നാളായി കൃഷ്ണപ്രിയയുമായി പരിചയത്തിലായിരുന്ന നന്ദു സമീപകാലത്തായി പെണ്‍കുട്ടിയ നിരന്തരം ശല്യം ചെയ്തിരുന്നതായി കൃഷ്ണപ്രിയയുടെ കുടുംബാംഗങ്ങളും അയല്‍വാസികളും പറയുന്നു. വസ്ത്രം ധരിക്കുന്നതിലും മുടി കെട്ടുന്നതിലുമടക്കം ഇയാള്‍ കൃഷ്ണപ്രിയക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. അടുത്തിടെ പെണ്‍കുട്ടിയുടെ ഫോണും ഇയാള്‍ കൈവശപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ വന്ന് പെണ്‍കുട്ടിയേയും അച്ഛനെയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. മാനഹാനി ഭയന്നാണ് പൊലീസില്‍ പരാതി നല്‍കാതിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് പഞ്ചായത്ത് ഓഫീസില്‍ പ്രോജക്ട് അസിസ്റ്റന്റായി കൃഷ്ണപ്രിയ കരാര്‍ അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നത്.












Click it and Unblock the Notifications