ഡിജെ പാര്‍ട്ടിയും പ്രത്യേക വിരുന്നും; 3 നില ആഡംബരക്കപ്പലില്‍ ഉല്ലാസയാത്രാ പാക്കേജുമായി കെഎസ്ആര്‍ടിസി
ഇനി ആഢംബര കപ്പലിൽ ഒന്ന് ചുറ്റി അടിച്ചാലോ. മൂന്ന് നിലകലുള്ള പടകൂറ്റൻ കപ്പലിൽ. ആഡംബരക്കപ്പലായ നെഫർറ്റിറ്റിയിൽ ഉല്ലാസയാത്രയ്ക്ക് അവസരമൊരുക്കുകയാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. കോഴിക്കോട്ടുനിന്ന് 20-ന് രാവിലെ ഏഴുമണിക്ക് പുറപ്പെടുന്ന കെഎസ്ആർടിസി. ബസ് ഉച്ചയ്ക്ക് രണ്ടരയോടെ കൊച്ചിയിലെത്തും.
അവിടെ നിന്നാണ് മൂന്നു നിലകളുള്ള ആഡംബരക്കപ്പലിൽ യാത്ര സംഘടിപ്പിക്കുന്നത്. 48.5 മീറ്റർ നീളവും 14.5 മീറ്റർ വീതിയുമുള്ള 'നെഫർറ്റിറ്റി'യിലുള്ള യാത്രയിൽ സംഗീതം, ഡി.ജെ. പാർട്ടി, പ്രത്യേകവിരുന്ന്, ത്രീഡി തിയേറ്റർ പ്രദർശനം തുടങ്ങി വലിയ ഒരുക്കങ്ങളാണ് നടത്തുന്നത്. 21-ന് പുലർച്ചെ നാലുമണിയോടെ തിരിച്ചെത്താം. ഉല്ലാസയാത്രാ പാക്കേജിന് 3450 രൂപയാണ് നിരക്ക്.

അതേസമയം, വിനോദസഞ്ചാരത്തിലൂടെ സെപ്റ്റംബറിൽ കണ്ണൂർ കെ.എസ്.ആർ.ടി.സി നേടിയത് 15.80 ലക്ഷം രൂപയാണ്. ആഭ്യന്തര ടൂറിസത്തിൽ കണ്ണൂർ കെ.എസ്.ആർ.ടി.സി നടത്തിയ പുത്തൻ പരീക്ഷണമാണ് വിജയിച്ചത്. ബജറ്റ് ടൂറിസം സെല്ലിന്റെ വിനോദ യാത്രകളിലൂടെയാണ് 15.80 ലക്ഷം ലഭിച്ചത്.' 3 കുഞ്ഞുങ്ങള്‍ പെട്ടി ഓട്ടോയില്‍ കിടക്കും, ഞാന്‍ താഴെ, ഉറക്കം വരില്ല'; ജീവിതം പറഞ്ഞ് നസീര്‍
സെപ്റ്റംബറിൽ 17 വിനോദ യാത്രകളാണ് കണ്ണൂരിൽനിന്നു പൂർത്തിയാക്കിയത്. വയനാട്ടിലേക്കും കൊച്ചിയിലെ ആഡംബരക്കപ്പലായ നെഫർറ്റിറ്റിയിലേക്കും നാല് തവണയും മൂന്നാർ, വാഗമൺ കുമരകം, പൈതൽമല എന്നിവിടങ്ങളിലേക്ക് മൂന്നുതവണ വീതവും കഴിഞ്ഞമാസം വിനോദയാത്ര പോയി.
750 സഞ്ചാരികളാണ് കഴിഞ്ഞമാസം യാത്ര ഭാഗമായത്. ചുരുങ്ങിയ ചെലവിൽ കേരളത്തിലെ ടൂറിസം പോയന്റുകളിലൂടെ വിനോദയാത്ര സാധ്യമായതോടെയാണ് കൂടുതൽ പേർ കെ.എസ്.ആർ.ടി.സിയെ ആശ്രയിയിക്കാന് തുടങ്ങിയത്.
ഒക്ടോബറിലെ ടൂർ പാക്കേജും പുറത്തിറക്കി. മൂന്നാർ, നെഫർറ്റിറ്റി ആഡംബര കപ്പൽ, വാഗമൺ-കുമരകം, വയനാട്, പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയംതട്ട് എന്നിവിടങ്ങളിലേക്കാണ് യാത്ര.
മൂന്നാറിൽ 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറുഞ്ഞി കാണാൻ അവസരം ലഭിക്കും. ഒക്ടോബർ 22ന് രാവിലെ പുറപ്പെട്ട് 25ന് രാവിലെ തിരിച്ചെത്തുന്ന രീതിയിലാണ് മൂന്നാർ പാക്കേജ്. 900 രൂപക്കാണ് വാഗമൺ-കുമരകം ടൂർ പാക്കേജ്. 22ന് രാത്രി ഏഴിന് പുറപ്പെട്ട് 25ന് രാവിലെ തിരിച്ചെത്തും. എന്തായാലും കെഎസ്ആർടിസി പുതിയ പരീക്ഷണത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.












Click it and Unblock the Notifications