തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞു; ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം. തിരുവമ്പാടി കാളിയമ്പുഴയില്‍ ഉച്ചയോടെയാണ് അപകടം. ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ് എന്നാണ് വിവരം.
മുത്തപ്പന്‍പുഴയില്‍ നിന്ന് തിരുവമ്പാടിയിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ഒരു സ്ത്രീയാണ് മരിച്ചത്. 63 കാരിയായ ആനക്കാംപൊയില്‍ സ്വദേശി ത്രേസ്യാമ്മ മാത്യു ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. പത്ത് പേരെ ഓമശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തിരുവമ്പാടി ആശുപത്രിയില്‍ 20 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്.

കലുങ്ക് തകര്‍ത്ത് ബസ് പുഴയിലേക്ക് വീഴുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. എത്ര പേരാണ് ബസിലുണ്ടായിരുന്നത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. എല്ലാ സീറ്റിലും ആള്‍ക്കാരുണ്ടായിരുന്നു എന്നാണ് യാത്രക്കാര്‍ പറയുന്നത്. അതേസമയം ബസ് ഇപ്പോഴും പുഴയില്‍ തന്നെ കുടുങ്ങി കിടക്കുകയാണ്. രണ്ട് ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
പുഴയില്‍ ഇനിയും ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്നറിയാന്‍ പൊലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ നടത്തുന്നുണ്ട്. ബസിന്റെ മുന്‍ഭാഗത്തിരുന്ന മൂന്ന് പേര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത് എന്നാണ് വിവരം. ബസിന്റെ മുന്‍ഭാഗം വെള്ളത്തിലേക്ക് കുത്തി നില്‍ക്കുന്ന നിലയിലായിരുന്നു. അപകടകാരണം എന്താണെന്ന് അറിവായിട്ടില്ല. അതേസമയം പാലത്തിന്റെ കൈവരികള്‍ നേരത്തേ തകര്‍ന്നിരുന്നു.












Click it and Unblock the Notifications