കെഎസ്ആര്‍ടിസിയുടെ കോഴിക്കോട് സവാരി വമ്പന്‍ ഹിറ്റ്; ഒരാഴ്ച്ചയ്ക്കുള്ളില്‍ കിട്ടിയത് 70000
നിത്യേന ഒരു സര്‍വീസ് മാത്രമാണ് ഇപ്പോഴുള്ളത്. ഒരു ബസ്സില്‍ 50 മുതല്‍ 60 വിദ്യാര്‍ത്ഥികള്‍ വരെ ഉണ്ടാവും. ഇരുന്നൂറ് രൂപയാണ് ഈ യാത്രയുടെ ചാര്‍ജ്

കോഴിക്കോട്: കെഎസ്ആര്‍ടിസിയുടെ നഗരം ചുറ്റിക്കാണല്‍ സര്‍വീസിന് വന്‍ ഡിമാന്റ്. നിരവധി പേരാണ് ഈ സര്‍വീസിനെ പറ്റിയും, അതിന്റെ യാത്രാ റൂട്ടിനെ കുറിച്ചുമെല്ലാം അന്വേഷിക്കുന്നത്. കെഎസ്ആര്‍ടിസിയിലെ എന്‍ക്വയറി വിഭാഗം ഇത്തരം അന്വേഷണങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ഫെബ്രുവരി ഒന്ന് മുതലാണ് ഈ സര്‍വീസ് കോഴിക്കോട് ആരംഭിച്ചത്. സാമൂതിരിയുടെ നാട്ടിലൂടെ കോഴിക്കോടിനെ അറിയാന്‍ ഒരു യാത്രയെന്നായിരുന്നു കെഎസ്ആര്‍ടിസി ഈ സര്‍വീസിന് പേര് നല്‍കിയത്. കോഴിക്കോട് നഗരം മൊത്തം കാണിക്കാനുള്ള യാത്രയായിട്ടാണ് കെഎസ്ആര്‍ടിസി ഇത് പ്ലാന്‍ ചെയ്തത്.

ഈ സര്‍വീസുമായി ബന്ധപ്പെട്ട് ആയിരം കോളുകളില്‍ അധികമാണ് ദിവസേന ലഭിക്കുന്നതെന്ന് കെഎസ്ആര്‍ടിസി പറയുന്നു. പല സ്‌കൂളുകളില്‍ നിന്നാണ് കൂടുതല്‍ വിളികളും വരുന്നത്. കുട്ടികള്‍ക്കായി ഒരു യാത്രയും, അതോടൊപ്പം ജില്ലയുടെ ചരിത്രത്തെ മനസ്സിലാക്കുകയും ചെയ്യാം.
പലരും അടുത്ത ദിനങ്ങളിലായി ഇത്തരമൊരു യാത്രയ്ക്ക് തയ്യാറെടുക്കുകയാണ്. അതേസമയം കെഎസ്ആര്‍ടിസി വിചാരിച്ചതിനും മുകളിലേക്ക് ഈ സര്‍വീസിന്റെ ജനപ്രീതി പോയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനും കെഎസ്ആര്‍ടിസി തീരുമാനിച്ചിരിക്കുകയാണ്.
ഈ സര്‍വീസില്‍ കോഴിക്കോട് പ്ലാനറ്റേറിയം, തളിക്ഷേത്രം, കുറ്റിച്ചിറ പള്ളി, കുറ്റിച്ചിറ കുളം, കോതി ബീച്ച്, നൈനാം വളപ്പ്, സൗത്ത് ബീച്ച്, ഗാന്ധി പാര്‍ക്ക്, ഭട്ട് റോഡ് ബീച്ച്, ഇംഗ്ലീഷ് പളളി, മാനാഞ്ചിറ സ്‌ക്വയര്‍ എന്നിവ അടങ്ങിയ പാക്കേജാണിത്.
സ്‌കൂളുകളില്‍ നിന്നാണ് ഈ യാത്രകളെ കുറിച്ച് കൂടുതല്‍ അന്വേഷണം വന്നത്. ജില്ലയിലെ ഗ്രാമീണ മേഖലയില്‍ നിന്നുള്ളവരാണ് കൂടുതലായും ഇക്കാര്യം അന്വേഷിക്കുന്നത്. ഇവര്‍ക്ക് നഗരത്തെ തൊട്ടറിയാനുള്ള അവസരം കൂടിയാണ് ഈ സര്‍വീസിലൂടെ ലഭിച്ചിരിക്കുന്നത്.
ഒരു മണി മുതല്‍ രാത്രി എട്ട് മണിവരെയാണ് ഈ സര്‍വീസ് ഉണ്ടാവുക. ആ യാത്രയില്‍ കോഴിക്കോടിന്റെ പ്രത്യേകതകളും സഞ്ചാരികള്‍ക്ക് അടുത്തറിയാം.
നിത്യേന ഒരു സര്‍വീസ് മാത്രമാണ് ഇപ്പോഴുള്ളത്. ഒരു ബസ്സില്‍ 50 മുതല്‍ 60 വിദ്യാര്‍ത്ഥികള്‍ വരെ ഉണ്ടാവും. ഇരുന്നൂറ് രൂപയാണ് ഈ യാത്രയുടെ ചാര്‍ജ്. അതുകൊണ്ട് നിരവധി പേരെയാണ് ഈ യാത്ര ആകര്‍ഷിക്കുന്നത്.
കെഎസ്ആര്‍ടിസി ബസ്സുകളുടെ ജനപ്രീതിയെ തുടര്‍ന്നാണ് സിറ്റി ടൂര്‍ സര്‍വീസ് ആരംഭിച്ചത്. പ്രധാനമായും കോഴിക്കോട് നിന്ന് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് ടൂറിസ്റ്റ് സ്‌പോട്ടുകളിലേക്കുള്ള യാത്രയില്‍ വലിയ ഡിമാന്റുണ്ട്.












Click it and Unblock the Notifications