കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

താമരശേരി ചുരം-ചിപ്പിലിത്തോട് കെഎസ്ആര്‍ടിസി സര്‍വീസ് ഞായറാഴ്ച ആരംഭിക്കും

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: താമരശേരി ചുരം ഇടിഞ്ഞതുകാരണം തടസപ്പെട്ട കെഎസ്ആര്‍ടിസി സര്‍വിസുകള്‍ ഭാഗികമായി ഞായറാഴ്ച സര്‍വിസ് ആരംഭിക്കും. സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ എന്നീ യുണിറ്റുകളില്‍ നിന്നും കോഴിക്കോട് വരുന്ന ബസുകള്‍ ചിപ്പിലിത്തോടു വരെ ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി ആയി സര്‍വീസ് നടത്തും. ശനിയാഴ്ച ഇതിനുള്ള ട്രയല്‍ സര്‍വീസ് നടത്തി. നിലവിലെ ദീര്‍ഘദൂര സൂപ്പര്‍ ക്ലാസ് സര്‍വിസുകള്‍ കുറ്റ്യാടി വഴി സര്‍വീസ് നടത്തുമെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു.

ഞായറാഴ്ച രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറു വരെ ചിപ്പിലിത്തോട് നിന്ന് കോഴിക്കോട്ടേക്കും വയനാടിലേക്കും സര്‍വിസുണ്ടാകും. രാത്രികാല സര്‍വിസുണ്ടാകില്ല. സര്‍വിസ് ഏകീകരിക്കുന്നതിന് വേണ്ടി കല്പറ്റ, താമരശ്ശേരി യൂണിറ്റ് ഓഫിസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളില്‍ കൂടുതല്‍ സര്‍വീസ് അയക്കുന്നതിന് കോഴിക്കോട് സോണല്‍ ഓഫിസറെ ചുമതലപ്പെടുത്തി.

thamarasserypas

ഗതാഗതമന്ത്രിയുടെ അധ്യക്ഷതയില്‍ മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, രാമചന്ദ്രന്‍ കടപ്പളളി എിവരുടെ സാന്നിധ്യത്തില്‍ ചിപ്പിലത്തോട് സെന്റ് മേരീസ് ചര്‍ച്ച് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ എം.എല്‍.എ മാരായ സി.കെ ശശീന്ദ്രന്‍, ജോര്‍ജ്ജ് എം. തോമസ്, ജില്ലാ കലക്ടര്‍ യു.വി ജോസ്, വയനാട് ജില്ലാ കലക്ടര്‍ എ.ആര്‍ അജയ്കുമാര്‍, കോഴിക്കോട് റൂറല്‍ എസ്.പി എന്നിവരും വിവിധവകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും സംബന്ധിച്ചു.


Kozhikode
English summary
Ksrtc services will be restarts from thamarassery churam to Chippilithode.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X