കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബിജെപി സർക്കാരിന്റെ നിലപാടിനെതിരെ കെഎസ്ടിഎ അധ്യാപകർ ധർണ്ണ നടത്തി

  • By Desk
Google Oneindia Malayalam News

വടകര: പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായ സാഹചര്യത്തിൽ വിദ്യാഭ്യാസ പദ്ധതികൾക്ക് നൽകേണ്ട കേന്ദ്ര വിഹിതം വെട്ടി കുറച്ച് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കുന്ന ബി.ജെ.പി സർക്കാരിന്റെ നിലപാടിനെതിരെ കെ.എസ്.ടി.എ വിദ്യാഭ്യാസ ജില്ലാ കേന്ദ്രങ്ങളിൽ സായാഹ്‌ന ധർണ്ണ നടത്തി.

നേരത്തെ കേന്ദ്ര ബഡ്ജറ്റിൽ 440 കോടി രൂപ വിദ്യാഭ്യാസ പദ്ധതികൾക്ക് അനുവദിച്ചതായി പ്രഖ്യാപനം നടത്തിയെങ്കിലും ഇപ്പോഴിത് 220 കോടി രൂപയായി വെട്ടി കുറച്ചിരിക്കയാണ്.ബി.ജെ.പി.യുടെ രാഷ്ട്രീയ പക പോക്കലിന് കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളെ ബലിയാടുകളാക്കുകയാണെന്നും,പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന നിലപാടിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്നും കെ.എസ്.ടി.എ ആവശ്യപ്പെട്ടു.

news

വടകരയിൽ നടന്ന ധർണ്ണ കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ.സതീഷ് ഉൽഘാടനം ചെയ്തു.ജില്ലാ ട്രഷറർ കെ.എം.സത്യൻ അധ്യക്ഷത വഹിച്ചു.ബി.മധു,കെ.ഹരീന്ദ്രൻ,വി.വി.വിനോദ്,സി.സതീശൻ എന്നിവർ പ്രസംഗിച്ചു.

Kozhikode
English summary
KSTA teachers conducted dharna against BJP government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X