കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കഞ്ഞിമുക്കിയ ഖദറില്‍ ആത്മസംതൃപ്തി അടയുന്നവർ സംഘടനയെ വിമർശിക്കേണ്ട; കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെഎസ് യു!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് കെ എസ് യു കോഴിക്കോട് ജില്ലാ കമ്മിറ്റി. കക്കാടംപൊയിലില്‍ വെച്ച് നടന്ന കെ എസ് യു കോഴിക്കോട് ജില്ലാ പഠന ക്യാമ്പ് ' പ്രയാണ്‍' ല്‍ അവതരിപ്പിച്ച സംഘടനാ പ്രമേയത്തിലാണ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിക്കുന്നത്. കഞ്ഞിമുക്കി ഖദറില്‍ ആത്മസംതൃപ്തി അടയുന്ന ഒരു പറ്റം നേതാക്കന്‍മാര്‍ പാര്‍ട്ടി യോഗങ്ങളില്‍ വന്ന് ഇന്ന് കെ എസ് യു ഉണ്ടോ..

<strong>കോണ്‍ഗ്രസ് യുവശക്തിയാവുന്നു.......വേണ്ടത് കരുത്തര്‍, മികവുള്ളവരെ തിരഞ്ഞെടുപ്പ് തട്ടകത്തിലിറക്കും</strong>കോണ്‍ഗ്രസ് യുവശക്തിയാവുന്നു.......വേണ്ടത് കരുത്തര്‍, മികവുള്ളവരെ തിരഞ്ഞെടുപ്പ് തട്ടകത്തിലിറക്കും

കെ എസ് യു എവിടെ എന്ന് ചോദിച്ച് സംഘടനയെ അപമാനിക്കുകയും പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുകയും ചെയ്യുകയാണെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു. ഇത്തരക്കാര്‍ സ്വന്തം മക്കളെയെങ്കിലും അനുഭാവികളാക്കാന്‍ ശ്രമിച്ചാല്‍ നിലവിലെ സംഘടന അനുഭവിക്കുന്ന വെല്ലുവിളികള്‍ക്ക് പരിഹാരമാകും.

KSU

ഇന്നലെകളില്‍ കെ.എസ്. യു വിന്റെ തണലില്‍ വളര്‍ന്നു പന്തലിച്ച വന്‍മരങ്ങളില്‍ ചിലത് ആവാസ വ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയായി നില്‍ക്കുന്നു. ഇത്തരക്കാരോട് ഒന്നേ പറയാനുള്ളു. നിങ്ങളുടെ ശിഖരങ്ങളില്‍ വളര്‍ന്ന ഇത്തിക്കണ്ണികളെയല്ല താലോലിക്കേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതും. മറിച്ച് പുതു നാമ്പുകളെ വര്‍ത്തുക. അതിന് ഏക പോംവഴി സംഘടനാ തെരഞ്ഞെടുപ്പാണ്. കെ എസ് യുവും യൂത്ത് കോണ്‍ഗ്രസും മുതിര്‍ന്ന നേതാക്കളുടെ ഭജന സംഘമോ ഫാന്‍സ് അസോസിയേഷനോ അല്ലെന്നും പാര്‍ട്ടിയുടെ തിരുത്തല്‍ ശക്തിയാണെന്നും തിരിച്ചറിയണമെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

സ്വന്തം താത്പര്യത്തിന് നേതാക്കന്‍മാര്‍ ആദര്‍ശവും മൂല്യവുമില്ലാത്തവരെ പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും മത്സരിപ്പിക്കുമ്പോള്‍ പണവും അധികാരവും കണ്ട് മറുകണ്ടം ചാടുമെന്നതിന്റെ ഉത്തമ ഉദാഹരമാണ് കര്‍ണ്ണാടകയും ഗോവയും. ഡല്‍ഹിയിലിരുന്ന് പാര്‍ട്ടിയെ നിയന്ത്രിക്കുന്നവരുടെ തല മാത്രമല്ല മനസ്സും ന്യായവും നരച്ചിട്ടുണ്ട്.

പ്രവര്‍ത്തകരും ജനങ്ങളും കോണ്‍ഗ്രസിന്റെ തിരച്ചുവരവ് ആഗ്രഹിക്കുമ്പോള്‍ സ്ഥാനമാനങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കുന്നവര്‍ നൂറ്റാണ്ടിലധികം പാരമ്പര്യമുള്ള നമ്മുടെ പ്രസ്ഥാനത്തിന്റെ കടക്കല്‍ കത്തിവെക്കുകയാണ്. ഓന്ത് നിറം മാറുന്നതിനേക്കാള്‍ വേഗതയില്‍ നിറം മാറുന്ന അബ്ദുള്ളക്കുട്ടിമാരെ പരവതാനി വിരിച്ച് നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കും അയയ്ക്കുമ്പോള്‍ പതിറ്റാണ്ടുകളോളം പാര്‍ട്ടിക്ക് വേണ്ടി പണി എടുത്തവര്‍ അടിമകളായി മാറുന്നു.

ഏത് നിമഷവും ജംബ് ചെയ്യാവുന്ന ജംബോ കമ്മിറ്റികളല്ല മറിച്ച് പാര്‍ട്ടിയെ ജനങ്ങളോട് അടുപ്പിക്കുന്ന ദീര്‍ഘവീക്ഷണമുള്ള നേതൃത്വമാണ് നമുക്കാവശ്യം. കെ എസ് യു ജില്ലാ-സംസ്ഥാന കമ്മിറ്റികളെ തെരഞ്ഞെടുപ്പിലൂടെയും ദേശീയ കമ്മിറ്റിയെ നേതാക്കന്‍മാര്‍ ഒപ്പിട്ട വെള്ളക്കടലാസിലൂടെയും നിയമിക്കുന്നത് സംഘടനയോട് ചെയ്യുന്ന വിവേചനമാണ്. ലെറ്റര്‍ പാഡുകള്‍ തീരുന്നത് വരെ സംസ്ഥാന -ജില്ലാ തലത്തില്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ പ്രതിഷ്ഠിക്കുന്ന ഇവന്റ് മാനേജ്‌മെന്റ് സിസ്റ്റം സംഘടനയ്ക്ക് തലവേദനയാണ്.

നാലാള്‍ മേശയ്ക്ക് ചുറ്റുമിരുന്ന് കരാര്‍ അടിസ്ഥാനത്തില്‍ കമ്പനികള്‍ ജീവനക്കാരെ നിയമിക്കുന്നത് പോലെ ടാലന്റ് ഹണ്ട് നടത്തി യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള പ്രസ്ഥാനത്തിന് അപഹാസ്യമാണ്. നേതാക്കളാവേണ്ടവര്‍ തെരുവില്‍ തല്ലുകൊള്ളുന്നവരും സംഘടനയെ ശക്തിപ്പെടുത്തുന്നവരും കൂടിയാണ്. യൂത്ത് കോണ്‍ഗ്രസ് ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി അല്ലെന്നും ജില്ലാ സെക്രട്ടറി പി.പി റമീസ് അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.

Kozhikode
English summary
KSU against Congress leadership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X