കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇതോ പരീക്ഷ, നാണക്കേട്!! എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസ് റോ‍ഡില്‍ കണ്ടെത്തിയതില്‍ കെഎസ് യു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തര കടലാസുകള്‍ വഴിയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് വകുപ്പ് തല അന്വേഷണം നടത്തണമെന്ന് കെ എസ് യു സംസ്ഥാനപ്രസിഡന്റ് കെ എം അഭിജിത്ത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും കടുത്ത വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. കുറ്റക്കാരായവര്‍ക്കെതിരെ മാതൃകാപരമായ നടപടിവേണമെന്നും അഭിജിത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

<strong>കണ്ണൂരിലെ പരിസ്ഥിതിസമരങ്ങള്‍ സിപിഎമ്മിന് തീരാതലവേദനയാകുന്നു പഴുതു തേടി പാര്‍ട്ടി </strong>കണ്ണൂരിലെ പരിസ്ഥിതിസമരങ്ങള്‍ സിപിഎമ്മിന് തീരാതലവേദനയാകുന്നു പഴുതു തേടി പാര്‍ട്ടി

വിദ്യാര്‍ത്ഥികളുടെ ഭാവി നിര്‍ണയിക്കുന്ന പൊതു പരീക്ഷയെ സര്‍ക്കാര്‍ ലാഘവത്തോടെയാണ് കാണുന്നത്. സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണം ഇത്തരത്തിലോണോയെന്നു സർക്കാർ വ്യക്തമാക്കണം. സംഭവത്തില്‍ വകുപ്പ് നടപടിയില്ലാതെ മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകും.

ksu-155271

കേരളത്തിലെ സര്‍വ്വകലാശാലകളിലെ രജിസ്ട്രാര്‍ ഫിനാന്‍സ് ഓഫീസര്‍ നിയമനങ്ങള്‍ നാല് വര്‍ഷമാക്കി പരിമിതപ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം യൂണിവേഴ്‌സിറ്റി പ്രവര്‍ത്തനത്തെ അവതാളത്തിലാക്കും. മാറിമാറി വരുന്ന ഇത്തരം ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളില്‍ തുടര്‍ച്ച ഉണ്ടാകില്ല. രാഷ്ട്രീയ താല്‍പ്പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരം പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുന്നത്. ഇത് ദൂരവ്യാപകമായി വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്നും പറഞ്ഞു.

കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ രജിസ്ട്രാര്‍ക്ക് നല്‍കിയ ഫയല്‍ അദ്ദേഹം അറിയാതെ ഇടതുപക്ഷ അനുകൂല സംഘടനയുടെ സാമൂഹ്യ മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടതിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം. വൈസ് ചാന്‍സിലര്‍ അയച്ച ഫയര്‍ രജിസ്ട്രാര്‍ കാണും മുമ്പേ ഹാക്ക് ചെയ്യപ്പെട്ടുവെന്നു വേണം കരുതാന്‍. ഫയല്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചവര്‍ക്കെതിരെ നടപടിവേണം. വിഷയം ഉന്നയിച്ച് ഗവര്‍ണര്‍ക്കും വിദ്യാഭ്യാസമന്ത്രിക്കും കത്ത് ഇത്തരത്തില്‍ രേഖകളും പുറത്ത് പോയേക്കാം. ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ ഒരു ഡയറക്ട്രേറ്റിന് മുന്നില്‍ കൊണ്ട് വരാനുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചയിലൂടെ മാത്രമേ നടപ്പാക്കാവൂ. വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തണമെന്നും ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് വി.ടി നിഹാല്‍ പങ്കെടുത്തു.

Kozhikode
English summary
ksu against sslc answer paper issue in perambra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X