ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ അനുവദിക്കില്ല: പ്രവേശനോത്സവത്തിൽ പ്രതിഷേധിച്ച് കെ എസ് യു
കോഴിക്കോട്: ഹയര്‍സെക്കന്‍ഡറി-ഹൈസ്ക്കൂള് ഏകീകരണത്തിനായുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് കെ എസ് യു. വേണ്ടപ്പെട്ടവരോടു പോലും ചര്‍ച്ച ചെയ്യാതെ ചിലരുടെ സ്ഥാപിത താല്പര്യം വിദ്യാര്‍ത്ഥികളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പൊതു വിദ്യാഭ്യാസ മേഖലയെ ദോഷകരമായി ബാധിക്കുന്ന റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള ശ്രമത്തെ നിയമപരമായും ശക്തമായ പ്രതിഷേധങ്ങളിലൂടെയും നേരിടുമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഖാദർ കമ്മിറ്റി റിപ്പോർട്ട് പുന:പരിശോധിക്കുക, വ്യാജ ഡോക്ടറേറ്റുമായി കസേരയിലിരിക്കുന്ന കോഴിക്കോട് ഡിഇഒ രാജിവെക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി രാവിലെ കെഎസ് യു പ്രവർത്തകർ കോഴിക്കോട് ജില്ലാ പ്രവേശോത്സവ ഉദ്ഘാടന ചടങ്ങിൽ പ്രതിഷേധമുയർത്തി. കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് വിടി സൂരജ്, ബാലുശ്ശേരി ബ്ലോക്ക് പ്രസിഡന്റ് ഫായിസ് നടുവണ്ണൂർ, വിഷ്ണു മോഹൻ എന്നിവർ അറസ്റ്റു വരിച്ചു.

റിപ്പോർട്ടിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ എം അഭിജിത്ത് പറഞ്ഞു. ഇതിനായുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. നിയമസഭയിലേക്കും ഡി ഡി ഇ ഓഫീസ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്കും കെ എസ് യു പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തും. ഖാദര്‍കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് ബോധവല്‍ക്കരിക്കാന്‍ രക്ഷിതാക്കള്‍ക്കിടയില്‍ ക്യാമ്പയിനിംഗ് നടത്തും. മികവിനായുള്ള വിദ്യാഭ്യാസ പരിഷ്ക്കാരമെന്നാണ് റിപ്പോര്‍ട്ടിനെ കുറിച്ച് സര്‍ക്കാര്‍ വാദിക്കുന്നത്. എങ്കില്‍ റിപ്പോര്‍ട്ട് കൊണ്ടുള്ള ഗുണമെന്തെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. മൂന്ന് ഡയറക്ടറേറ്റുകളെ ഒന്നാക്കി ഡി ജി ഇ എന്ന ഒറ്റ ഡയറക്ടറേറ്റിന് കീഴിലാക്കുന്നത് മേഖലയെ പ്രതികൂലമായി ബാധിക്കും.
പത്താം ക്ലാസ് പരീക്ഷ പോലും നല്ല രീതിയില്‍ നടത്താന്‍ കഴിയാതെ അട്ടിമറിക്കപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. മൂന്ന് ഡയറക്ടറേറ്റുകള്‍ ഒന്നിന് കീഴിലാക്കുമ്പോള്‍ 15 ലക്ഷം കുട്ടികളുടെ പരീക്ഷകള്‍ അവതാളത്തിലാകും. നിലവില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പോലും അപൂര്‍ണ്ണമാണ്. ഇത്തരത്തില്‍ രാഷ്ട്രീയ പ്രേരിതമായി നടപ്പാക്കുന്ന റിപ്പോര്‍ട്ടിനെ ഏത് വിധേനയും തടയും. വിദ്യാഭ്യാസ മേഖലയിലെ ഉന്നതര്‍ വ്യാജ പി എച്ച് ഡി നേടിയ സംഭവം വിദ്യാര്‍ത്ഥികളെ വഞ്ചിക്കുന്നതാണ്. ഡി ഡി ഇ ഉള്‍പ്പെടെയുള്ളവരാണ് വ്യാജ പി എച്ച് ഡി നേടിയിട്ടുള്ളത്. ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അഭിജിത്ത് കൂട്ടിചേര്‍ത്തൂ. വാര്‍ത്താസമ്മേളനത്തില്‍ കെ എസ് യു ജില്ലാ പ്രസിഡന്റ് വി ടി നിഹാല്‍ സംബന്ധിച്ചു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications