കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ അനുവദിക്കില്ല: പ്രവേശനോത്സവത്തിൽ പ്രതിഷേധിച്ച് കെ എസ് യു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഹയര്‍സെക്കന്‍ഡറി-ഹൈസ്‌ക്കൂള്‍ ഏകീകരണത്തിനായുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് കെ എസ് യു. വേണ്ടപ്പെട്ടവരോടു പോലും ചര്‍ച്ച ചെയ്യാതെ ചിലരുടെ സ്ഥാപിത താല്‍പര്യം വിദ്യാര്‍ത്ഥികളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പൊതു വിദ്യാഭ്യാസ മേഖലയെ ദോഷകരമായി ബാധിക്കുന്ന റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള ശ്രമത്തെ നിയമപരമായും ശക്തമായ പ്രതിഷേധങ്ങളിലൂടെയും നേരിടുമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അക്ഷര ലോകത്തിലേക്ക് പുതിയ കാല്‍ചുവട്: പ്രവേശനോത്സവത്തില്‍ കുരുന്നുകള്‍ക്ക് ആവേശ വരവേല്‍പ്പ്!! അക്ഷര ലോകത്തിലേക്ക് പുതിയ കാല്‍ചുവട്: പ്രവേശനോത്സവത്തില്‍ കുരുന്നുകള്‍ക്ക് ആവേശ വരവേല്‍പ്പ്!!


ഖാദർ കമ്മിറ്റി റിപ്പോർട്ട് പുന:പരിശോധിക്കുക, വ്യാജ ഡോക്ടറേറ്റുമായി കസേരയിലിരിക്കുന്ന കോഴിക്കോട് ഡിഇഒ രാജിവെക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി രാവിലെ കെഎസ് യു പ്രവർത്തകർ കോഴിക്കോട് ജില്ലാ പ്രവേശോത്സവ ഉദ്ഘാടന ചടങ്ങിൽ പ്രതിഷേധമുയർത്തി. കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് വിടി സൂരജ്, ബാലുശ്ശേരി ബ്ലോക്ക് പ്രസിഡന്റ് ഫായിസ് നടുവണ്ണൂർ, വിഷ്ണു മോഹൻ എന്നിവർ അറസ്റ്റു വരിച്ചു.

ksu-1530677583-

റിപ്പോർട്ടിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ എം അഭിജിത്ത് പറഞ്ഞു. ഇതിനായുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. നിയമസഭയിലേക്കും ഡി ഡി ഇ ഓഫീസ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്കും കെ എസ് യു പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തും. ഖാദര്‍കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് ബോധവല്‍ക്കരിക്കാന്‍ രക്ഷിതാക്കള്‍ക്കിടയില്‍ ക്യാമ്പയിനിംഗ് നടത്തും. മികവിനായുള്ള വിദ്യാഭ്യാസ പരിഷ്‌ക്കാരമെന്നാണ് റിപ്പോര്‍ട്ടിനെ കുറിച്ച് സര്‍ക്കാര്‍ വാദിക്കുന്നത്. എങ്കില്‍ റിപ്പോര്‍ട്ട് കൊണ്ടുള്ള ഗുണമെന്തെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. മൂന്ന് ഡയറക്ടറേറ്റുകളെ ഒന്നാക്കി ഡി ജി ഇ എന്ന ഒറ്റ ഡയറക്ടറേറ്റിന് കീഴിലാക്കുന്നത് മേഖലയെ പ്രതികൂലമായി ബാധിക്കും.

പത്താം ക്ലാസ് പരീക്ഷ പോലും നല്ല രീതിയില്‍ നടത്താന്‍ കഴിയാതെ അട്ടിമറിക്കപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. മൂന്ന് ഡയറക്ടറേറ്റുകള്‍ ഒന്നിന് കീഴിലാക്കുമ്പോള്‍ 15 ലക്ഷം കുട്ടികളുടെ പരീക്ഷകള്‍ അവതാളത്തിലാകും. നിലവില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പോലും അപൂര്‍ണ്ണമാണ്. ഇത്തരത്തില്‍ രാഷ്ട്രീയ പ്രേരിതമായി നടപ്പാക്കുന്ന റിപ്പോര്‍ട്ടിനെ ഏത് വിധേനയും തടയും. വിദ്യാഭ്യാസ മേഖലയിലെ ഉന്നതര്‍ വ്യാജ പി എച്ച് ഡി നേടിയ സംഭവം വിദ്യാര്‍ത്ഥികളെ വഞ്ചിക്കുന്നതാണ്. ഡി ഡി ഇ ഉള്‍പ്പെടെയുള്ളവരാണ് വ്യാജ പി എച്ച് ഡി നേടിയിട്ടുള്ളത്. ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അഭിജിത്ത് കൂട്ടിചേര്‍ത്തൂ. വാര്‍ത്താസമ്മേളനത്തില്‍ കെ എസ് യു ജില്ലാ പ്രസിഡന്റ് വി ടി നിഹാല്‍ സംബന്ധിച്ചു.

Kozhikode
English summary
KSU protest against Khadar committee report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X