കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാരാട്ട് റസാഖും കെഎം ഷാജിയും ഒരുപോലെയല്ല; ലിബറലെന്നു കരുതുന്ന ആളുകള്‍ യാഥാസ്ഥികരും യാഥാസ്ഥികര്‍ ലിബറലുകളും ആവുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് കെടി ജലീല്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കാരാട്ട് റസാഖിന്റെയും കെ എം ഷാജിയുടെയും കേസ് രണ്ടും രണ്ടും രണ്ടാണെന്ന് മന്ത്രി കെ.ടി ജലീൽ. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റസാഖിന്റെത് സാധാരണ തെരഞ്ഞെടുപ് കേസ് ആണ്. ഷാജിയുടേത് തെരഞ്ഞെടുപ്പിൽ മതത്തെ ദുരുപയോഗം ചെയ്ത കേസ്‌ ആണെന്നും മന്ത്രി പറഞ്ഞു.

<strong>കർണാടകയിലെ കോൺഗ്രസ് എംഎൽഎമാർ വീണ്ടും റിസോർട്ടിലേക്ക്; കുതിര കച്ചവട പേടിയിൽ മുന്നണികൾ, നിയമസഭ കക്ഷി യോഗത്തിന് എത്താതിരുന്നത് നാല് എംഎൽഎമാർ!!</strong>കർണാടകയിലെ കോൺഗ്രസ് എംഎൽഎമാർ വീണ്ടും റിസോർട്ടിലേക്ക്; കുതിര കച്ചവട പേടിയിൽ മുന്നണികൾ, നിയമസഭ കക്ഷി യോഗത്തിന് എത്താതിരുന്നത് നാല് എംഎൽഎമാർ!!

ലിബറലെന്നു കരുതുന്ന ആളുകള്‍ യാഥാസ്ഥികരും യാഥാസ്ഥികര്‍ ലിബറലുകളും ആവുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് അദ്ദേഹം പിന്നീട് പ്രസ്‌ക്ലബ്ബില്‍ നടന്ന ഐസിജെ സര്‍ട്ടിഫിക്കറ്റ് വിതരണ പരിപാടിയില്‍ പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശം വളരെ തുറന്ന മനസോടെ സ്വീകരിക്കുമെന്നു നാമൊക്കെ ഒരു കരുതിയ സമൂഹത്തില്‍നിന്ന് അത്തരമൊരു പ്രതികരണമല്ല ഉണ്ടായത്. സൗദി വളരെ കര്‍ശന നിലപാടുള്ള ഒരു രാജ്യമാണ്. വര്‍ഷങ്ങളായി സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് ഹജ്ജ് ചെയ്യാന്‍ അനുമതി ഉണ്ടായിരുന്നില്ല. എന്നാല്‍, ഈ വര്‍ഷം ആ രാജ്യം ആ നിയമത്തില്‍ ഭേദഗതി വരുത്തി പുരുഷന്‍മാര്‍ക്കൊപ്പം അല്ലാതെയും ഹജ്ജ് ചെയ്യുന്നതിന് സ്ത്രീകള്‍ക്ക് അനുമതി നല്‍കി.

KT Jaleel

ഓരോരുത്തരും ഓരോരുത്തരുടെ കാര്യം നോക്കിയാല്‍ മതി എന്നതാണ് ഇപ്പോഴത്തെ സമൂഹത്തിന്റെ മാനസികാവസ്ഥ. മറ്റൊരു നാട്ടില്‍, മതത്തില്‍, വിശ്വാസത്തില്‍, പാര്‍ട്ടിയില്‍ ഒന്നും വേറെ ആരും ഇടപെടേണ്ടതില്ല എന്നതാണ് സ്ഥിതി. ഒരു സമുദായത്തിലെ പോരായ്മ മറ്റൊരു സമുദായാംഗത്തിനു ചൂണ്ടിക്കാണിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. പേരു നോക്കി പോലും നാം ചോദ്യം ചെയ്യപ്പെടും. സമൂഹത്തില്‍ ഏറെ മാറ്റങ്ങള്‍ക്കു തിരികൊളുത്തിയ ചില മഹാന്‍മാരെക്കുറിച്ച് താന്‍ നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ പോലും ചിലര്‍ വളച്ചൊടിച്ചെന്നും കെ.ടി ജലീല്‍ പറഞ്ഞു.

Kozhikode
English summary
KT Jaleel in Karat Rasaq issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X