Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദുരിതാശ്വാസത്തില്‍a പങ്കാളികളാവുക: മന്ത്രി കെടി ജലീല്‍

കോഴിക്കോട്: പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ സര്‍വകലാശാലകളും കോളേജുകളും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്താനുദ്ദേശിക്കുന്ന ഓണാഘോഷ പരിപാടികള്‍ മാറ്റിവച്ച് പരിപാടികള്‍ക്കായി സ്വരൂപിച്ച സംഖ്യ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് വിനിയോഗിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ അഭ്യര്‍ത്ഥിച്ചു.

വിവേചനരഹിതമായി പ്രളയബാധിതര്‍ക്ക് സഹായമെത്തിക്കാനുളള ഏറ്റവും നല്ല വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സനിധിയിലേക്ക് സംഭാവന ചെയ്യലാണ്. പട്ടാളവും പോലീസും മറ്റ് ഉദ്യോഗസ്ഥരുമടക്കമുളള സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധ പ്രവര്‍ത്തകരും പൊതുജനങ്ങളും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥികളും അധ്യാപകരും ഇതില്‍ പങ്കുചേരണമെന്നും ഡോ.കെ.ടി ജലീല്‍ പറഞ്ഞു.

Boat

ജില്ലാ കളക്ടര്‍ യു.വി ജോസ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ സ്‌പെഷ്യല്‍ ഓഫീസര്‍ കെ.ബിജു എന്നിവര്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. വേങ്ങേരി യു.പി സ്‌കൂളിലെത്തി മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കി. വേങ്ങേരി, കണ്ണാടിക്കല്‍ പ്രദേശങ്ങളിലെ കുടുംബങ്ങളാണ് വേങ്ങേരി യു.പി സ്‌കൂളില്‍ ക്യാമ്പിലുളളത്.

കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനായി ബോട്ട് സര്‍വീസും ആരംഭിച്ചു. ഫയര്‍ഫോഴ്‌സിന്റേതുള്‍പ്പെടെ പത്ത് ബോട്ടുകളാണ് സര്‍വീസ് നടത്തുന്നത്. ചെലവൂര്‍, കുരുവട്ടൂര്‍, കോട്ടൂളി, കക്കോടി, ചേവായൂര്‍, പെരുവയല്‍, ഒളവണ്ണ, കാരശ്ശേരി, കക്കാട്, താഴേക്കോട്, മാവൂര്‍, തിരുവള്ളൂര്‍, പെരുമണ്ണ, കുന്ദമംഗലം, കൊടുവള്ളി, പന്തീരങ്കാവ്, വേങ്ങേരി എന്നീ വില്ലേജുകളിലെ വിവിധ ഭാഗങ്ങളിലാണ് ബോട്ട് സര്‍വീസുകള്‍ തുടങ്ങിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF

Account number : 67319948232

Bank: State Bank of India

Branch: City branch, Thiruvananthapuram

IFSC Code: SBIN0070028

Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+