കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ഖുറാന്‍ വിതരണം കുറ്റകൃത്യമല്ലായെന്ന് നിഷാ പുരുഷോത്തമനും ബെന്നി ബെഹനാനും മനസിലാക്കണം'

Google Oneindia Malayalam News

കോഴിക്കോട്: ഖുർആനും ഈന്തപ്പഴവും വലിയ വിവാദമാക്കി ഹിന്ദുത്വരാഷ്ട്രീയ അജണ്ടക്കാവശ്യമായ പരിസരം സൃഷ്ടിച്ചെടുക്കുന്ന ക്വട്ടേഷൻ പണിയാണ് ലീഗും കോൺഗ്രസും ഒരു വിഭാഗം മാധ്യമങ്ങളും ചെയ്തു കൊണ്ടിരിക്കുന്നതെന്ന് സിപിഎം നേതാവ് കെടി കുഞ്ഞിക്കണ്ണന്‍. ഖുർആൻ വിതരണം വിവാദമാക്കി ആർ എസ് എസിൻ്റെ ന്യൂനപക്ഷ വിരുദ്ധവും കമ്യൂണിസ്റ്റ് വിരുദ്ധവുമായ രാഷ്ട്രീയഅജണ്ടക്ക് സമ്മതി നിർമ്മിക്കുകയാണ് കോൺഗ്രസിലെ ഹിന്ദുത്വവാദികകളും കമ്യൂണിസ്റ്റുവിരുദ്ധരുമെന്നും അദ്ദേഹം പറഞ്ഞു.

എൻ ഐ യുടെ നിലപാടിന് വിരുദ്ധമായി നയതന്ത്ര ബാഗേജിലല്ല സ്വർണക്കടത്ത് നടന്നതെന്നും കോൺസുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യേണ്ടതില്ലായെന്നുംആവർത്തിച്ച കേന്ദ്ര മന്ത്രി മുരളീധരനെ ചോദ്യം ചെയ്യണമെന്നു് എന്തുകൊണ്ടാണ് യു ഡി എഫ് നേതാക്കൾ ആവശ്യപ്പെടാത്തതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു. കെടി കുഞ്ഞിക്കണ്ണന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ലീഗും കോൺഗ്രസും

ലീഗും കോൺഗ്രസും

ഖുർആനും ഈന്തപ്പഴവും വലിയ വിവാദമാക്കി ഹിന്ദുത്വരാഷ്ട്രീയ അജണ്ടക്കാവശ്യമായ പരിസരം സൃഷ്ടിച്ചെടുക്കുന്ന ക്വട്ടേഷൻ പണിയാണ് ലീഗും കോൺഗ്രസും ഒരു വിഭാഗം മാധ്യമങ്ങളും ചെയ്തു കൊണ്ടിരിക്കുന്നത്. ഖുർആൻ വിതരണം വിവാദമാക്കി ആർ എസ് എസിൻ്റെ ന്യൂനപക്ഷ വിരുദ്ധവും കമ്യൂണിസ്റ്റ് വിരുദ്ധവുമായ രാഷ്ട്രീയഅജണ്ടക്ക് സമ്മതി നിർമ്മിക്കുകയാണ് കോൺഗ്രസിലെ ഹിന്ദുത്വവാദികകളും കമ്യൂണിസ്റ്റുവിരുദ്ധരും. സ്വർണക്കള്ളക്കടത്ത് അന്വേഷണം എന്തുകൊണ്ടു അനിൽനമ്പ്യാരുടെ ചോദ്യം ചെയ്യലോടെ മന്ദീഭവിച്ചുവെന്ന ചോദ്യം ചോദിക്കാൻ ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും തയ്യാറാവുന്നില്ല.

കെ മുരളീധരനെ ചോദ്യം ചെയ്യണ്ടേ

കെ മുരളീധരനെ ചോദ്യം ചെയ്യണ്ടേ

എൻ ഐ യുടെ നിലപാടിന് വിരുദ്ധമായി നയതന്ത്ര ബാഗേജിലല്ല സ്വർണക്കടത്ത് നടന്നതെന്നും കോൺസുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യേണ്ടതില്ലായെന്നുംആവർത്തിച്ച കേന്ദ്ര മന്ത്രി മുരളീധരനെ ചോദ്യം ചെയ്യണമെന്നു് എന്തുകൊണ്ടാണ് യു ഡി എഫ് നേതാക്കൾ ആവശ്യപ്പെടാത്തത്? കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ മുരളീധരൻ്റെ നിലപാടിനെ തള്ളിക്കളഞ്ഞു കൊണ്ട് നയതന്ത്ര ബാഗേജിലാണ് സ്വർണം കടത്തിയതെന്ന് പാർലിമെൻറിൽ വ്യക്തമാക്കിയിട്ടും മുരളീധരൻ എന്തിനായിരുന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതെന്ന് ചോദിക്കാൻ എന്തേ ചെന്നിത്തലയുടെയും കുഞ്ഞാലിക്കുട്ടിയുടെയും നാവ് പൊന്താത്തത്?

അനില്‍ നമ്പ്യാരുടെ ഉപദേശം

അനില്‍ നമ്പ്യാരുടെ ഉപദേശം

സ്വർണക്കടത്ത് കേസന്വേഷണത്തിൻ്റെ തുടക്കത്തിൽ തന്നെ പത്രസമ്മേളനം വിളിച്ച് ജനങ്ങളെ മുരളീധരൻ എന്തിനായിരുന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നോക്കിയത്? മുരളീധരൻ്റെ പ്രസ്താവനയും സ്വപ്നക്കുള്ള അനിൽ നമ്പ്യാരുടെ ഉപദേശവും ഒത്തു പോയത് എന്തുകൊണ്ടായിരുന്നുവെന്ന കാര്യത്തിൽ അന്വേഷണം വേണ്ടേ? രാജ്യരക്ഷാ പ്രധാനമായൊരു കേസ്സിൽജനങ്ങളെ തെറ്റിധരിപ്പിച്ച മന്ത്രി രാജിവെക്കേണ്ടതില്ലേ? എന്തുകൊണ്ട് യുഡിഎഫ് രാജി ആവശ്യപ്പെടുന്നില്ല?

ചെന്നിത്തലയോട് ചോദിച്ചപ്പോള്‍

ചെന്നിത്തലയോട് ചോദിച്ചപ്പോള്‍

മാധ്യമ പ്രവർത്തകർ ചെന്നിത്തലയോട് എന്തുകൊണ്ടാണ് നിങ്ങൾ മുരളീധരൻ രാജിവെക്കണം എന്നാവശ്യപ്പെടുന്നില്ലായെന്ന് ചോദിച്ചപ്പോൾ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് നൽകിയ മറുപടി അത് തീരുമാനിക്കേണ്ടത് അദ്ദേഹത്തിൻ്റെ പാർടിയായ ബി ജെ പിയാണെന്നായിരുന്നു! എന്നു പറഞ്ഞാലെന്താണതിൻ്റെ അർത്ഥമെന്ന് നമ്മുടെ മാധ്യമ പ്രവർത്തകർക്ക് മനസിലാവാതെ പോവില്ലല്ലോ. യു ഡി എഫ് ബി ജെ പി ബാന്ധവമാണത് വ്യക്തമാക്കുന്നത്.

ബി ജെ പി ഘടകകക്ഷിയാണോ

ബി ജെ പി ഘടകകക്ഷിയാണോ

ബി ജെ പി യെ ഒരു ഘടകക്ഷിയായി പരിഗണിച്ചു കൊണ്ടുള്ള മറുപടിയാണ് ചെന്നിത്തല നൽകിയത്. ജനങ്ങളെ തെറ്റിധരിപ്പിച്ച് കള്ളക്കടത്ത് സംഘത്തിനനുകൂലമായി പ്രസ്താവന ഇറക്കിയ മുരളീധരൻ്റെ പ്രശ്നം ബി ജെ പിയുടെ ആഭ്യന്തര പ്രശ്നമാണെന്നും അത്തരം കാര്യങ്ങൾ ഉന്നയിപ്പിച്ച് ബി ജെ പിയുമായുള്ള ഞങ്ങളുടെഐക്യധാരണയിൽ തൽക്കാലംപ്രശ്നമുണ്ടാക്കാൻ ആരും നോക്കേണ്ടെന്നുമാണല്ലോ പ്രതിപക്ഷ നേതാവ് പറയാതെ പറഞ്ഞത്. ആ സമയത്തെ അദ്ദേഹത്തിൻ്റെ ശരീരഭാഷ അത് വ്യക്തമാക്കുന്നതുമായിരുന്നു.

എന്തിൻ്റെ പേരിലാണ് വേട്ടയാടുന്നത്

എന്തിൻ്റെ പേരിലാണ് വേട്ടയാടുന്നത്

ജലീലിനെ എന്തിൻ്റെ പേരിലാണ് വേട്ടയാടുന്നതെന്ന് ലീഗും കോൺഗ്രസും ഉത്തരം പറയേണ്ടി വരും. യുക്തിരഹിതവും വസ്തുതാ ബന്ധമില്ലാത്തതുമായ ആരോപണമുന്നയിച്ച് സംഘി തന്ത്രം പിൻ പറ്റുന്നവർ കേരളത്തിൻ്റെ മതേതര പാരമ്പര്യത്തെയും സംസ്കാരത്തെയും അപഹസിക്കുകയാണ്. യു ഡി എഫ് വക്താക്കളുംചില ചാനൽ അവതാരകരു ഖുർആൻ വിതരണത്തെ വർഗീയ നടപടിയായിട്ടാണ് അധിക്ഷേപിക്കുന്നത്. ഖുർആനിനകത്തും ഈന്തപ്പഴത്തിലും സ്വർണമുണ്ടായിരുന്നുവെങ്കിൽ അതിന്റെ ഉത്തരവാദിത്തം പ്രഥമമായി കസ്റ്റംസിനും രണ്ടാമാതായി കോൺസുലേറ്റിനുമാണെന്ന് സംഘപരിവാർ ബാന്ധവം മൂലം അവർക്ക് മനസിലാക്കാനോ അല്ലെങ്കിൽ മനസിലായിട്ടും സമ്മതിക്കാനോ കഴിയുന്നില്ല.

ഒരു ഉത്തരവാദിത്തവും ഇല്ല

ഒരു ഉത്തരവാദിത്തവും ഇല്ല

ഇക്കാര്യത്തിൽ ജലീലിനോ സർക്കാരിനോ ഒരു ഉത്തരവാദിത്തവും ഇല്ല. അതുപോലെ വ്യക്തവുമാണു്. അയച്ചവരെയും ഇവിടെ സ്വീകരിച്ചവരെയും വിട്ടിട്ട് വിശുദ്ധ ഗ്രന്ഥത്തിൻ്റെ വിതരണം ഏറ്റെടുത്ത മന്ത്രിക്ക് നേരെ ഓടുന്നവർ യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാനുള്ള നാടകം കളിക്കുകയാണെന്ന് സാമാന്യബുദ്ധിയുള എല്ലാവർക്കും മനസിലാവും. കടുത്ത ഇസ്ലാ മോഫോബിയ പടർത്തുന്ന സംഘികളുടെ വിദ്വേഷരാഷ്ട്രീയം കത്തിക്കുന്ന ഫാസിസ്റ്റ്അജണ്ടക്ക് എണ്ണയൊഴിച്ച് കൊടുക്കുകയാണ് ബെന്നി ബെഹനാനും ചെന്നിത്തലയുമെല്ലാം ചേർന്നു.

നിയമവിരുദ്ധമായൊരു ഗ്രന്ഥമല്ല

നിയമവിരുദ്ധമായൊരു ഗ്രന്ഥമല്ല

ഖുർആൻ വിതരണത്തിൻ്റെ പേരിൽ വിവാദം സൃഷ്ടിക്കുന്നവർ മനസിലാക്കേണ്ടത് ഖുർആൻ നിയമവിരുദ്ധമായൊരു ഗ്രന്ഥമല്ലായെന്നാണ്. ബൈബിളും ഗീതയും പോലെ വിശ്വാസികൾ വിശുദ്ധമായി കരുതുന്ന വേദഗ്രന്ഥം. അതു കൊണ്ടു തന്നെ അതിന്റെ ഇറക്കുമതിക്ക് നിരോധനമില്ലായെന്നും അതിൻ്റെ വിതരണം കുറ്റകൃത്യമല്ലായെന്നും നിഷാ പുരുഷോത്തമനും ബെന്നി ബെഹനാനും മനസിലാക്കണം.കെ സുരേന്ദ്രൻ്റെയും ബി ഗോപാലകൃഷ്ണൻ്റെയും സന്ദീപ് വാര്യരുടെയും ഖുർആൻവിരോധം മനസിലാക്കാം. അവർ മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയും ഉന്മൂലനം ചെയ്യേണ്ട ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിച്ച ഗോൾവാക്കറിസ്റ്റുകളാണല്ലോ.

കേരളം സാക്ഷിയാവുന്നത്

കേരളം സാക്ഷിയാവുന്നത്

നെഹറുവിൻ്റെ വിശാല ദർശനങ്ങളെ വിട്ട കോൺഗ്രസു നേതാക്കളിപ്പോൾ സാമുവൽ ഹണ്ടിംഗ്ടണ്ണിൻ്റെ സംസ്കാര സംഘർഷ സിദ്ധാന്തങ്ങളെ പിൻപറ്റി ഹിന്ദുത്വ വാദികൾക്കൊപ്പം കളിക്കുന്ന ദുരന്തത്തിനാണിപ്പോൾ കേരളം സാക്ഷിയായി കൊണ്ടിരിക്കുന്നത്.
കള്ളക്കടത്ത്സ്വർണ്ണം ഖുർആൻ പാക്കിൽ ഉണ്ടായിരുന്നുവെങ്കിൽ കോൺസുലേറ്റ് ഇറക്കുമതി ചെയ്യുമായിരുന്നോെ? എയർപോർട്ടിലെത്തിയാൽ കസ്റ്റംസ് ക്ലിയർ ചെയ്തു കൊടുക്കുമായിരുന്നോ? കസ്റ്റംസ് ഇതു ക്ലിയർ ചെയ്തത് വിശുദ്ധ ഖുർആൻ എന്ന് രേഖപ്പെടുത്തിക്കൊണ്ടാണല്ലോ.

കോൺസുലേറ്റാണ്

കോൺസുലേറ്റാണ്

കോൺസുലേറ്റാണ് മന്ത്രിയെ വിതരണത്തിനേല്പിക്കുന്നത്. ഇതിൽ നിയമവിരുദ്ധമായി എന്തുണ്ടെങ്കിലും അതിൻ്റെ ഉത്തരവാദിത്വം ക്ലിയർ ചെയ്തു കൊടുത്ത കസ്റ്റംസിനാണ്. അവരാണ് പ്രതിസ്ഥാനത്ത് വരിക.കസ്റ്റംസ് കേന്ദ്രത്തിന് കീഴിലാണെന്ന കാര്യം അറിയാത്തവരാണോ കാടിളക്കി ബഹളം വെക്കുന്ന ലീഗുകാരും കോൺഗ്രസുകാരും. ബിജെപിക്കും കേ ന്ദ്രത്തിനുമെതിരെ യെന്തുകൊണ്ടവർ വിരൽ ചൂണ്ടുന്നില്ല... കള്ളക്കടത്തു സാധനങ്ങൾ ഖുർ ആനിലും ഈന്തപ്പഴത്തിലും ഉണ്ടായിരുന്നുവെങ്കിൽ, അതിന് ഉത്തരവാദി ക്ലിയർ ചെയ്തു കൊടുത്ത കസ്റ്റംസാണ്. അതിന് ഉത്തരം പറയേണ്ടത് കേന്ദ്ര സർക്കാറാണ്.

 ഐപിഎല്‍: ചെന്നൈക്ക് ജയമൊരുക്കിയത് ധോണിയുടെ 3 തീരുമാനങ്ങള്‍, ആദ്യ മത്സരത്തില്‍ ഞെട്ടിച്ചതും 3 പേര്‍!! ഐപിഎല്‍: ചെന്നൈക്ക് ജയമൊരുക്കിയത് ധോണിയുടെ 3 തീരുമാനങ്ങള്‍, ആദ്യ മത്സരത്തില്‍ ഞെട്ടിച്ചതും 3 പേര്‍!!

 60 ലേറെ നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്; കണ്ണടച്ച് സ്വീകരിക്കാതെ ഡികെ ശിവകുമാര്‍, കാരണമുണ്ട് 60 ലേറെ നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്; കണ്ണടച്ച് സ്വീകരിക്കാതെ ഡികെ ശിവകുമാര്‍, കാരണമുണ്ട്

Kozhikode
English summary
KT Kunhikannan about nisha purushothaman and benny behnan on quraan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X