Get Updates
Get notified of breaking news, exclusive insights, and must-see stories!

ആചാരസംരക്ഷണം സൂര്യപ്രകാശത്തെ കൈ കൊണ്ട് മറച്ചു പിടിക്കുന്നത് പോലെ: കെടി കുഞ്ഞിക്കണ്ണന്‍

കോഴിക്കോട്: സൂര്യപ്രകാശത്തെ സ്വന്തം കൈകൊണ്ട് മറച്ചു പിടിക്കുന്നത് പോലെയാണ് സംരക്ഷണത്തിനായി ചിലരെങ്കിലും പരിശ്രമിക്കുന്നതെന്ന് സാമൂഹ്യവിമര്‍ശകന്‍ കെടി കുഞ്ഞിക്കണ്ണന്‍ അഭിപ്രായപ്പെട്ടു. ശാസ്ത്രപുരോഗതി മനസിലാക്കി ജീവിക്കാന്‍ പരിഷ്‌കൃത സമൂഹത്തിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ടൗണ്‍ഹാളില്‍ ക്ഷേത്രപ്രവേശന വിളംബരം വാര്‍ഷികാഘോഷ ചടങ്ങില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആചാരങ്ങളുടെ പേരില്‍ ഇന്ന് നടക്കുന്നത് തെറ്റായ ചര്‍ച്ചകളും നിലപാടുകളുമാണ്. ശബരിമല വിഷയത്തില്‍ നടക്കുന്നത് അനാവശ്യ വിവാദങ്ങളാണ്. സമൂഹത്തെ പിന്നോട്ട് നടത്താനും ജാതി വ്യവസ്ഥയെ തിരികെ കൊണ്ടുവരാനുമാണ് സവര്‍ണ മേധാവിത്വം എക്കാലത്തും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. എന്‍. കൃഷ്ണമൂര്‍ത്തിയുടെ ബ്രഹ്മാണ്ഠപുരാണത്തില്‍ ശബരിമല ദര്‍ശനം എന്താണെന്ന് വ്യക്തമായുണ്ട്. സതി നിരോധിച്ചതിന്റെ പേരില്‍ ഇന്ത്യ കണ്ട ആദ്യ സാമൂഹ്യപരിഷ്‌കര്‍ത്താവായ രാജാറാം മോഹന്‍ റോയിക്ക് ജോലി സ്ഥലത്ത് നിന്നുള്‍പ്പെടെ ഒളിച്ചു പോകേണ്ടി വന്നിട്ടുണ്ട്.

Drama

സ്ത്രീകള്‍ ഉള്‍പ്പെടെ വന്‍ പ്രതിഷേധമാണ് സതി അനുഷ്ഠിക്കാന്‍ തയ്യാറായ സമൂഹത്തില്‍ നിന്ന് മുന്നോട്ട് വന്നത്. ലോകം ഇത്രയേറെ പുരോഗമിച്ചിട്ടും ഇന്ന് ശബരിമല വിഷയത്തില്‍ സമാനമായ നിലപാടുകള്‍ സ്ത്രീകള്‍ ഉള്‍പ്പെടെ എടുക്കുന്നത് കാണുമ്പോള്‍ സമൂഹ മനസുകളില്‍ വലിയ മാറ്റങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് പറയേണ്ടി വരും. അതു കൊണ്ടാണ് ശബരിമലയില്‍ എത്തിയ സ്ത്രികള്‍ക്കു നേരെ ആക്രോശിച്ചു കൊണ്ട് അക്രമം നടത്താന്‍ ആഹ്വാനം ചെയ്യുന്നവരെ കാണേണ്ടി വരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്ത്രീകളുടെ സ്വത്വത്തെ അംഗീകരിക്കാത്ത ഒരു കാലത്ത് നിന്നുമാണ് നാം ഇവിടെ വരെ എത്തിയത്. പരിവര്‍ത്തനത്തെ മാറ്റി നിര്‍ത്താന്‍ ആര്‍ക്കുമാകില്ല. പഴയ കാഴ്ചപ്പാടുകള്‍ തെറ്റായിരുന്നുവെന്ന് കാലം തെളിയിക്കും. ദൈവഭയം ഉണ്ടാക്കിയാണ് ആചാരങ്ങളുടെ തടവറയില്‍ എല്ലാ കാലത്തും മനുഷ്യനെ തളച്ചിട്ടിട്ടുള്ളത്. ന്യൂ ജെന്‍ സമൂഹത്തില്‍ വിശ്വാസമുണ്ട്. മനുഷ്യസമൂഹം മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും കെ.ടി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+