നാടക ചലച്ചിത്ര നടൻ കെടിസി അബ്ദുള്ള അന്തരിച്ചു; കോഴിക്കോട് കലാചരിത്രത്തിൽ ഒഴിവാക്കാനാകാത്ത വ്യക്തി!!
കോഴിക്കോട്: നാടക ചലച്ചിത്ര നടൻ കെടിസി അബ്ദുള്ള അന്തരിച്ചു. എൺപത്തി രണ്ട് വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള ട്രാൻസ്പോർട്ട് കമ്പനിയിൽ ചേർന്നതോടെയാണ് കെ ടി സി അബ്ദുള്ള എന്ന പേര് ലഭിച്ചത്. കെടിസി ഗ്രൂപ്പ് സിനിമാ നിർമാണം തുടങ്ങിയപ്പോൾ അബ്ദുള്ള സിനിമയുടെ അണിയറയിലെത്തുകയായിരുന്നു.
1936 ൽ കോഴിക്കോട് പാളയം കിഴക്കേകോട്ട പറമ്പിൽ ജനിച്ച അബ്ദുള്ള പതിമൂന്നാം വയസിലെ നടകാഭിനയത്തിലേക്ക് കടന്നു. കോഴിക്കോടിന്‍റെ കലാചരിത്രത്തിൽ ഒഴിവാക്കാനാകാത്ത കലാകാരനായിരുന്നു കെടിസി അബ്ദുള്ള. കെ.പി ഉമ്മർ, മാമുക്കോയ തുടങ്ങിയവർക്കൊപ്പം യുണൈറ്റഡ് ഡ്രാമ അക്കാദമി രൂപീകരിച്ച് പതിനെട്ടാം വയസിൽ നാടകത്തിൽ സജീവമാവുകയായിരുന്നു.

1977ൽ രാമു കാര്യാട്ടിന്റെ ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് സിനിമാഭിനയത്തിലേക്ക് എത്തുന്നത്. അറബിക്കഥ, ഗദ്ദാമ, സുഡാനി ഫ്രം നൈജീരിയ തുടങ്ങി അൻപതോളം സിനിമകളിൽ അദ്ദേഹം സാന്നിധ്യം അറിയിച്ചു. വാർദ്ധ്യക്യത്തിലും സിമിയിൽ സജീവമായി നിൽക്കുമ്പോഴാണ് അദ്ദേഹം കാല യവനികയിലേക്ക് മറഞ്ഞത്.












Click it and Unblock the Notifications