കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തിന്റെ പരിവര്‍ത്തന ചരിത്രത്തില്‍ നിന്ന് പി പരമേശ്വരനെ മാറ്റി നിര്‍ത്താനാകില്ല: കുമ്മനം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കേരളത്തിന്റെ സാമൂഹ്യപരിവര്‍ത്തനത്തിന്റെ ചരിത്രം എഴുതുമ്പോള്‍ പി. പരമേശ്വരനെ മാറ്റിനിര്‍ത്താനാവില്ലെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. പദ്മവിഭൂഷണ്‍ പി. പരമേശ്വരനെ ആദരിക്കുന്നതിനായി കോഴിക്കോട് പൗരാവലി സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പൊതുപ്രവര്‍ത്തന രംഗത്തേക്ക് തന്നെ കൈപിടിച്ചുയര്‍ത്തിയ ഗുരുനാഥനാണ് പി. പരമേശ്വര്‍ജി. വാക്കുകള്‍ക്ക് അതീതമായ ഹൃദയ ബന്ധമാണ് അദ്ദേഹവുമായുള്ളത്. സാമൂഹിക, പൊതുജീവിത രംഗത്തെ ഏറെ സ്വാധീനിച്ച വ്യക്തിയാണ് അദ്ദേഹം. ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങള്‍ അതേപടി ജീവിതത്തില്‍ സ്വാധീനിച്ചതുകൊണ്ടാണ് അദ്ദേഹത്തിന്റെ 'ശ്രീനാരായണഗുരു നവോത്ഥാനത്തിന്റെ പ്രവാചകന്‍' എന്ന പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. വിശാല ഹിന്ദു സമ്മേളനത്തിന് വ്യക്തമായ കാഴ്ചപ്പാട് നല്‍കിയതും നിലയ്ക്കല്‍ സമരത്തിന്റെ വൈജ്ഞാനിക, ബൗദ്ധിക ശക്തിയും പരമേശ്വര്‍ജിയായിരുന്നു. ഭൂരിഭാഗം മാദ്ധ്യമങ്ങളും എതിര്‍ത്തപ്പോഴും നിലയ്ക്കല്‍ സമരം മുന്നോട്ട് കൊണ്ടുപോകാനുള്ള ഊര്‍ജ്ജം പകര്‍ന്നതും മാര്‍ച്ച് നടത്താമെന്ന ആശയം മുന്നോട്ടുെവച്ചതും പരമേശ്വര്‍ജി ആയിരുന്നു. അതുകൊണ്ടാണ് സമരത്തിന്റെ മുന്‍പന്തിയില്‍ ഇല്ലാതിരുന്നിട്ടും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായപ്പോള്‍ മദ്ധ്യസ്ഥതയ്ക്ക് നിന്നവര്‍ പരമേശ്വര്‍ജിയെ സമീപിച്ചത്.

pparameswaran1-

ഇഎംഎസ് നമ്പൂതിരിപ്പാടും പി. ഗോവിന്ദപ്പിളളയുമുള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് താത്വികാചാര്യന്മാരും ഭൗതികവാദികളുമൊക്കെ ഏറെ ആദരവോടെയാണ് പരമേശ്വര്‍ജിയെ കണ്ടിരുന്നത്. എതിര്‍ചേരിയില്‍ ഉള്ളവരില്‍പോലും ബഹുമാനവും ആദരവും ഉണ്ടാകുന്ന തരത്തില്‍ ഒരിക്കലും മറക്കാനാകാത്ത ചിന്തകളും വിജ്ഞാനവും വികാരവും അവരിലേക്ക് പകരാന്‍ കഴിവുള്ള ഉജ്ജ്വല വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം. താന്‍ മിസോറാം ഗവര്‍ണര്‍ ആയെന്നു പറഞ്ഞപ്പോള്‍ നന്നായി ഭരിക്കണം എന്ന ഉപദേശമാണ് നല്‍കിയത്. ആ ഉപദേശം നിധിയായി സൂക്ഷിക്കുന്നുവെന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് ശ്രീനാരായണ സെന്റിനറി ഹാളില്‍ നടന്ന ചടങ്ങില്‍ ചരിത്രകാരന്‍ ഡോ. എം.ജി.എസ.് നാരായണന്‍ അദ്ധ്യക്ഷനായി. സ്ഥാനമാനങ്ങള്‍ക്കായി ഓടിനടക്കുന്നവര്‍ക്കിടയില്‍ ആദര്‍ശത്തില്‍ ഉറച്ച് നിന്ന ജീവിതശുദ്ധിയുള്ള ആദര്‍ശവാനാണ് പി. പരമേശ്വരനെന്ന് അദ്ദേഹം പറഞ്ഞു. കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വമി ചിദാനന്ദപുരി, പി. പരമേശ്വരന് ഉപഹാരം സമര്‍പ്പിച്ചു. ധര്‍മ്മമാതാവിനെ സേവിക്കുന്ന പുത്രനാണ് പി. പരമേശ്വരനെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. ജീവിതം ഭാരതമാതാവിനുള്ള സേവയായി കണക്കാക്കി സര്‍വ്വവും രാഷ്ട്രസേവനത്തിനായി അദ്ദേഹം ഉഴിഞ്ഞുവെച്ചെന്നും സ്വാമി കട്ടിച്ചേര്‍ത്തു. ദേശീയ സംസ്‌കൃതിയില്‍ നിന്ന് കേരളം അകന്നുപോകുമ്പോള്‍
ഹൃദയവ്യഥയോടെ കേരളത്തെ ദേശീയതയോട് ചേര്‍ത്ത് നിര്‍ത്താന്‍ പ്രയത്‌നിച്ച വ്യക്തിയാണ് പരമേശ്വര്‍ജിയെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.

സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിളിച്ച കേരളത്തെ തീര്‍ത്ഥാലയമാക്കി മാറ്റിയത് ശ്രീനാരായണ ഗുരുദേവന്‍ ആയിരുന്നു എന്നും അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതിയതെന്നും പി. പരമേശ്വരന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. എം.കെ. രാഘവന്‍ എംപിയുടെ സന്ദേശം വേദിയില്‍ വായിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ തരുണ്‍ വിജയ്, മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍, ഭാരതീയ വിചാര കേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, സ്വാഗതസംഘം ചെയര്‍മാന്‍ ഉള്ളൂര്‍ എം. പരമേശ്വരന്‍, ഭാരതീയ വിചാരകേന്ദ്രം ജില്ലാ സെക്രട്ടറി പി. ബാലഗോപാലന്‍, ജനറല്‍ കണ്‍വീനര്‍ ഡോ. സി. മഹേഷ് എന്നിവര്‍ സംസാരിച്ചു.

Kozhikode
English summary
Kummanam rajaseskaran about P parameswaran.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X