കുഞ്ഞിപ്പള്ളി മേൽപ്പാലം: എസ്ഡിപിഐ പ്രതിഷേധ കൂട്ടായ്മ നടത്തി
വടകര: കുഞ്ഞിപ്പള്ളി റെയിൽവെ മേൽപ്പാലം പ്രവൃത്തി മുടങ്ങിയതിൽ ജനങ്ങൾ നേരിടുന്ന ദുരിതങ്ങൾക്ക് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ പ്രതിഷേധ കൂട്ടായ്മ നടത്തി. റോഡ് ഉപരോധമായിരുന്നു തീരുമാനിച്ചതെങ്കിലും റെയിൽവെ ഗേറ്റ് അടച്ചതുമായി ബന്ധപ്പെട്ട് അധികൃതരുടെ അഭ്യർത്ഥന മാനിച്ച് പ്രതിഷേധ കൂട്ടായ്മയാക്കി മാറ്റുകയായിരുന്നു.

സമര പരിപാടി മണ്ഡലം പ്രസിഡണ്ട് സാലിം അഴിയൂർ ഉദ്ഘാടനം ചെയ്തു. ഷംസീർ ചോമ്പാല, എ കെ സൈനുദ്ദീൻ, സമീർ കുഞ്ഞിപ്പള്ളി, ഹനീഫ സി പി, പഞ്ചയത്ത് മെമ്പർ സാഹിർ പുനത്തിൽ എന്നിവർ പ്രസംഗിച്ചു. സജീർ വി പി, മനാഫ്.എം, സവാദ് വി പി നേതൃത്യം നൽകി.












Click it and Unblock the Notifications