സ്ത്രീ ശാക്തീകരണത്തിലെ കുന്നുമ്മല്‍ മാതൃക; എൽഡിഎഫിന് 13ൽ പത്തിലും വനിതാ സ്ഥാനാര്‍ത്ഥികള്‍
കുറ്റ്യാടി: തദ്ദേശതിരഞ്ഞെടുപ്പില്‍ കുന്നുമ്മല്‍ പഞ്ചായത്തിലെ 13 വാർഡിൽ 10ലും വനിതകളെ നിര്‍ത്തി സ്ത്രീശാക്തീകരണത്തിന്‍റെ പുതിയ മാതൃക സൃഷ്ടിക്കുകയാണ് കുന്നുമ്മലിലെ എല്‍ഡിഎഫ്. സിപിഐ എമ്മിന്റെ 10ൽ ഏഴ് വാർഡിലും വനിതകളാണ് സ്ഥാനാർഥികൾ. സിപിഐ, എൽജെഡി, എൻസിപി കക്ഷികളും വനിതകളെയാണ് മത്സരിപ്പിക്കുന്നത്. മുൻ എംഎൽഎ കെ കെ ലതിക യായിരുന്നു കുന്നുമ്മല്‍ പഞ്ചായത്തിലെ ആദ്യ വനിതാ പ്രസിഡന്‍റ്. ലതിക രണ്ടുതവണ കുന്നുമ്മൽെ പഞ്ചായത്തിനെ നയിച്ചിട്ടുണ്ട്. രാധിക ചിറയിൽ ഒരുതവണ പ്രസിഡന്റും ഒരിക്കൽ വൈസ്‌പ്രസിഡന്റുമായിട്ടുണ്ട്.
കുന്നുമ്മൽ ഗ്രാമപഞ്ചായത്തിന്റെ മുഖച്ഛായ മാറ്റിമറിച്ച ജനപക്ഷ വികസനത്തിന്റെ അഞ്ചു വർഷങ്ങളാണ് കടന്നു പോയതെന്നും അതിനാല്‍ മികച്ച വിജയം നേടുമെന്നും സിപിഎം അവകാശപ്പെടുന്നു.
കൃഷി ,ആരോഗ്യം ,വിദ്യഭ്യാസം, പശ്ചാത്തല വികസനം, തുടങ്ങിയ ജീവിത സ്പർശിയായ സമസ്തമേഖലകളിലും കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ
ഉല്പാദന, സേവന, പശ്ചാത്തല വികസന മേഖലകളിലായി 60 കോടി രൂപയുടെ വികസനം ആണ് കഴിഞ്ഞ 5 വർഷക്കാലത്തിനിടയിൽ പഞ്ചായത്തിൽ നടപ്പിലാക്കിയതെന്നും നേതാക്കള്‍ അവകാശപ്പെട്ടു.
എൽഡിഎഫ് സ്‌ഥാനാർഥികൾ ചുവടെ.. വാർഡ്, സ്‌ഥലം, സ്‌ഥാനാർഥി , പാർടി എന്നീ ക്രമത്തിൽ
1. പാതിരപ്പറ്റ വെസ്റ്റ് - ഹേമനെല്ലിയുള്ളതിൽ (എൽജെഡി )
2. പാതിരപ്പറ്റ ഈസ്റ്റ് - നവ്യ അശോകൻ (സി പി ഐ എം )
3 പിലാച്ചേരി - വിജിലേഷ് (സി പി ഐ എം )
4. മുറു വച്ചേരി- കെ ഷിനു (സി പി ഐ എം )
5. മൊകേരി ഈസ്റ്റ് - കെ ടി റീത്ത (സി പി ഐ എം)
6. മൊകേരി വെസ്റ്റ് - എ രതീഷ് (സി പി ഐ എം )
7. വട്ടോളി - സി പി സജിത (എൻസിപി)
8. മധു കുന്ന്-എം ഷിബിൻ (സി പി ഐ എം )
9. കക്കട്ടിൽ സൗത്ത് - എം കെ ചന്ദ്രി( സി പി ഐ എം )
10. കുന്നുമ്മൽ - ശരണ്യ ശശി (സി പി ഐ എം )
11. കക്കട്ടിൽ നോർത്ത് - റീന സുരേഷ് (സിപിഐ)
12.ഒതയോത്ത് - സീനപ്രമോദ് (എൽഡിഎഫ് സ്വതന്ത്ര)
13. കുണ്ടുകടവ് - റിൻസി തയ്യുള്ളതിൽ (സിപിഐ എം )