കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആറ്റ് നോറ്റ് ഒരു അംഗനവാടി കെട്ടി; കുട്ടികൾക്ക് പോകണമെങ്കിൽ നീന്തണം... ഇത് എന്തൊരവസ്ഥ....

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ആറ്റുനോറ്റ് കിട്ടിയ അംഗനവാടി തുറന്നപ്പോള്‍ ചുറ്റിലും വെള്ളം, നിരാശയോടെ കുട്ടികള്‍ മടങ്ങി, ഈ ദുരവസ്ഥ പുറ്റുമണ്ണില്‍താഴം അംഗനവാടില്‍. കുരുവട്ടൂര്‍ പുറ്റുമണ്ണില്‍താഴം അംഗനവാടിയിക്ക് ചുറ്റും വെള്ളം നിറഞ്ഞതോടെ അംഗവാടി പ്രവര്‍ത്തനം അവതാളത്തില്‍. കുരുവട്ടൂര്‍ പഞ്ചായത്തില്‍ ഏഴാം വാര്‍ഡില്‍ പുറ്റുമണ്ണില്‍താഴത്ത് നിര്‍മ്മിച്ച മാണിയേടത്ത് രാരുകുട്ടി നായര്‍ സ്മാരക പനാത്ത്താഴം അംഗവാടിക്ക് ചുറ്റുമാണ് വെള്ളം നിറഞ്ഞത് ഈ വര്‍ഷം ജനുവരി ഒന്നിന് ഉദ്ഘാടനം ചെയ്ത അംഗനവാടിയില്‍ പന്ത്രണ്ട് കുട്ടികളാണ് ഉണ്ടായിരുന്നത്.

അംഗനവാടിക്ക് ചുറ്റും വഴിയിലും വെള്ളം നിറഞ്ഞതോടെ അംഗനവാടിയില്‍ കുട്ടികള്‍ എത്തുന്നില്ല. കുട്ടികളുമായി എത്തിയ രക്ഷിതാക്കള്‍ അംഗനവാടിയുടെ അവസ്ഥ കണ്ട് കുട്ടികളേയും കൊണ്ട് തിരിച്ചുവുകയായിരുന്നു. മഴക്കാലം കഴിയുന്നത് വരെ മറ്റൊരു താല്‍ക്കാലിക സംവിധനം കണ്ടെത്തിയില്ലെങ്കില്‍ മഴക്കാലം വരെ അംഗനവാടി അടച്ചിടെണ്ടി വരും. കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ 2106 - 2017 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ചതാണ് ഈ അംഗനവാടി. വയല്‍ മണ്ണിട്ട്‌ നികത്തിയാണ് അംഗനവാടി നിര്‍മ്മിച്ചിരുന്നത്. വയല്‍ ആയിരുന്നിട്ട് പോലും തറ നിരപ്പില്‍ നിന്ന് ഒരടിയോളം ഉയരത്തിലാണ് അംഗനവാടി നിര്‍മ്മിച്ചിരിക്കുന്നത്.

Anganvadi

കെട്ടിടം നിര്‍മ്മിച്ചപ്പോള്‍ അംഗനവാടിയുടെ ചുറ്റും മണ്ണിട്ട്‌ മൂടാത്തതാണ് ഇപ്പോള്‍ പ്രശ്നമായിരിക്കുന്നത്. അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടി ഉണ്ടായില്ലെങ്കില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച അംഗനവാടി കുട്ടികള്‍ക്ക് ഉപകാരപ്രദമല്ലതായി മാറും. കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ വേണ്ടത്ര ശ്രദ്ധ കാണിക്കാത്തതാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അംഗവാടിക്ക് ചുറ്റും വെള്ളം കയറിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇന്ന് സ്ഥലം സന്ദര്‍ശിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും വാര്‍ഡ്‌ മെമ്പര്‍ ഭാസ്കരന്‍ പറഞ്ഞു.
Kozhikode
English summary
Kuruvattor anganvadi in trouble
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X