Get Updates
Get notified of breaking news, exclusive insights, and must-see stories!

കുറ്റ്യാടിയില്‍ വിജയം കണ്ട തിരുത്തല്‍: പാറക്കലിനെ പരാജയപ്പെടുത്തി കെപി കുഞ്ഞമ്മത് കുട്ടി

കോഴിക്കോട്: കുറ്റ്യാടിയില്‍ വിജയം പിടിച്ചെടുത്തത് എല്‍ഡിഎഫ്. സിറ്റിങ് എംഎല്‍എയായ മുസ്ലിം ലീഗിലെ പാറക്കല്‍ അബ്ദുള്ളയെയാണ് എല്‍ഡിഎഫിലെ കെപി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ തോല്‍പ്പിച്ചത്. മാറിയും മറിഞ്ഞ ലീഡ് നിലയ്ക്കൊടുവില്‍ അവസാന റൗണ്ടിലായിരന്നു ഇടതമുന്നണി വിജയം സ്വന്തമാക്കിയത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ഘട്ടത്തില്‍ ഇടതുമുന്നണിക്ക് ഏറെ തലവേദന സൃഷ്ടിച്ച മണ്ഡലം കൂടിയായിരുന്നു കുറ്റ്യാടി. മുന്നണിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ആദ്യം കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്ത മണ്ഡലം പിന്നീട് അണികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സിപിഎം തിരികെയെടുത്ത് കെപി കുഞ്ഞമ്മദ് കുട്ടിയെ മത്സരിപ്പിക്കുകയായിരുന്നു.

ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

ഇടത് ശക്തികേന്ദ്രമായ മണിയൂര്‍ ഉള്‍പ്പടേയുള്ള പഞ്ചായത്തുകളാണ് എല്‍ഡിഎഫിന് തുണയായത്. ആയഞ്ചേരി, കുന്നുമ്മൽ, കുറ്റ്യാടി , പുറമേരി, തിരുവള്ളൂർ, വേളം, മണിയൂർ, വില്യാപ്പള്ളി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് കുറ്റ്യാടി മണ്ഡലം. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഒമ്പതിനായിരത്തോളം വോട്ടിന്‍റെ ലീഡ് നേടാന്‍ എല്‍ഡിഎഫിന് സാധിച്ചിരുന്നു.

Recommended Video

cmsvideo
    km sachindev of LDF Won The balussery Constituency Seat
    kuttyadi

    ഗ്ലാമർ ലുക്കിൽ നടി നുസ്രത്ത് ബറൂച്ചയുടെ ചിത്രങ്ങൾ കാണാം

    ഇടത് ശക്തികേന്ദ്രമായി കുറ്റ്യാടി മണ്ഡലം കഴിഞ്ഞ തവണ ആയിരത്തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു കഴിഞ്ഞ തവണ യുഡിഎഫ് പിടിച്ചത്. സിപിഎമ്മിലെ ഉള്‍പ്പാര്‍ട്ടി തര്‍ക്കം അടക്കം കഴിഞ്ഞ തവണ എല്‍ഡിഎഫിന് തിരിച്ചടിയായെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ജില്ലയില്‍ ലീഗില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുക്കുന്ന രണ്ടാമത്തെ മണ്ഡലമാണ് കുറ്റ്യാടി. കോഴിക്കോട് സൗത്താണ് ലീഗില്‍ നിന്നും പിടിച്ചെടുത്ത മറ്റൊരു മണ്ഡലം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+