കെപി കുഞ്ഞമ്മദ് കുട്ടി എംഎല്‍എയ്‌ക്കെതിരെ പാര്‍ട്ടി നടപടി, സിപിഎം ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ഒഴിവാക്കി
കോഴിക്കോട്: കുറ്റ്യാടി എംഎല്‍എ കെപി കുഞ്ഞമ്മദ് കുട്ടിക്കെതിരെ പാര്‍ട്ടി നടപടി. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കാളിയായെന്ന് ആരോപിച്ചാണ് സിപിഎം ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. അദ്ദേഹത്തെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. പാര്‍ട്ടി നടപടിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് കെപി കുഞ്ഞമ്മദ് കുട്ടി അറിയിച്ചു.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം
സിപിഎമ്മിന്റെ ഉറച്ച കോട്ടയായ കുറ്റ്യാടി സീറ്റ് 2016ലെ തിരഞ്ഞെടുപ്പില്‍ ലീഗിന്റെ പാറക്കല്‍ അബ്ദുള്ള പിടിച്ചെടുക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ പിടിച്ചെടുക്കാമെന്ന ലക്ഷ്യത്തോടെയാണ് സിപിഎം മുന്നോട്ടുപോയത്. എന്നാല്‍ അവസാനഘട്ടത്തില്‍ കുറ്റ്യാടി മണ്ഡലം കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കുകയായിരുന്നു.
എന്നാല്‍ മുന്നണി തീരുമാനത്തിനെതിരെ വലിയ പ്രതിഷേധങ്ങളാണ് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നുണ്ടായത്. ഈ പ്രതിഷേധത്തിന് വഴങ്ങി സീറ്റ് സിപിഎം ഏറ്റെടുക്കുകയായിരുന്നു. ഈ പ്രതിഷേധത്തില്‍ കെപി കുഞ്ഞമ്മദ് കുട്ടി പങ്കാളിയായെന്ന് ആരോപിച്ചാണ് ഇപ്പോഴത്തെ പാര്‍ട്ടി നടപടി. അതേസമയം, കോഴിക്കോട് ജില്ലയില്‍ കൈവിട്ട് പോയ മണ്ഡലം സിപിഎമ്മിന് കുഞ്ഞമ്മദ് കുട്ടിയിലൂടെ തിരിച്ചുപിടിക്കാനായിരുന്നു.
Recommended Video

റോക്കിഭായ് യാഷിന്റെ ഗൃഹപ്രവേശം: വിശാലമായ വീട്ടില്‍ കുടുംബത്തോടൊപ്പം താരം- ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications