കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 55-ാം സംസ്ഥാന സമ്മേളനം ടീസര്‍ മന്ത്രി ഇപി ജയരാജൻ പുറത്തിറക്കി
കോഴിക്കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 55-ാം സംസ്ഥാന സമ്മേളനത്തോട്
അനുബന്ധിച്ച് തയ്യാറാക്കിയ ടീസര്‍ വ്യവസായ, കായിക വകുപ്പ് മന്ത്രി ഇപി.ജയരാജന്‍ പുറത്തിറക്കി. അതിജീവന കാലഘട്ടത്തില്‍ ചരിത്രനഗരിയായ കോഴിക്കോട്ട് സംഘടിപ്പിക്കുന്ന സമ്മേളനം ഏറെ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളുടെ പ്രതിസന്ധിയുടെ കാലത്ത് അതിനെ അതിജീവിക്കാനാവശ്യമായ ചര്‍ച്ചകളും പരിഹാരങ്ങളും സമ്മേളനത്തില്‍ ഉയരണമെന്നും ഇത് മാധ്യമപ്രവര്‍ത്തകരെ കൂടുതല്‍ കരുത്തുറ്റവരാക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

പ്രസ് ക്ലബ്ബ് സെക്രട്ടറി പി വിപുല്‍നാഥ്, സ്വാഗതസംഘം കണ്‍വീനര്‍മാരായ പിവി കുട്ടന്‍, കെ. മധുസൂദനന്‍കര്‍ത്ത, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എസി നസീര്‍ബാബു, വീഡിയോ എക്‌സിബിഷന്‍
കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍ അഭിലാഷ് മോഹന്‍ദാസ്, ഫോട്ടോജേര്‍ണലിസ്റ്റ് രോഹിത് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.












Click it and Unblock the Notifications