കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കരിപ്പൂരില്‍ ഇന്ധനികുതി കൂടുതലോ? അറിയില്ലെന്ന് കെവി അബ്ദുല്‍ ഖാദര്‍ എംഎല്‍എ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കണ്ണൂര്‍ എയര്‍പോര്‍ട്ടിനെക്കാള്‍ കൂടുതല്‍ ഇന്ധന നികുതി കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഈടാക്കുന്നതിനെക്കുറിച്ച് അറിയില്ലെന്ന് കേരള പ്രവാസി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രതികരിക്കട്ടെയെന്നാണ് ഇപ്പോള്‍ പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് കരിപ്പൂര്‍ വിമാനത്താവളത്തോട് പൊതുവേ ഒരു അവഗണന ഉണ്ടെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ച പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് പി.ടി കുഞ്ഞിമുഹമ്മദ് പറഞ്ഞു. പ്രവാസി വോട്ടവകാശം നടപ്പില്‍ വരുമ്പോള്‍ പ്രോക്‌സി വോട്ട് ചെയ്യുവാന്‍ അവരുടെ അടുത്ത കുടുംബാംഗങ്ങളെ മാത്രം അനുവദിക്കുന്ന രീതിയില്‍ നിയമനിര്‍മാണം നടത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

kvabdulkhadermla-1

18,19 തീയതികളില്‍ നടക്കുനന സംസ്ഥാന സമ്മേളനം സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രവാസി ക്ഷേമ പദ്ധതികള്‍ക്ക് കൂടുതല്‍ കേന്ദ്ര സഹായം ഉറപ്പു വരുത്തണമൊവശ്യപ്പെട്ടുള്ള പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്ത് ബന്ധപ്പെട്ടവരുടെ മുന്നിലെത്തിക്കും. തിരിച്ചു വന്ന പ്രവാസികളുടെ പ്രശ്‌നങ്ങളാണ് സമ്മേളനം കാര്യമായി ചര്‍ച്ച ചെയ്യുക. നമ്മുടെ രാജ്യത്ത് സമഗ്രമായ ഒരു കുടിയേറ്റ നയം ഇല്ലാത്തതു കൊണ്ടാണ് പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ഇപ്പോഴും പരിഹാരമാകാത്തത്. ഇതിനായുള്ള ശ്രമം ഊര്‍ജ്ജിതമാക്കണം.

നിതാഖാത്ത് പോലുള്ള വിഷയങ്ങള്‍ ഗള്‍ഫ് നാടുകളില്‍ തൊഴില്‍ ചെയ്യുന്നവരെ മാത്രമല്ല അവിടങ്ങളില്‍ കാര്യമായി നിക്ഷേപം നടത്തിയവരെയും ബാധിച്ചിണ്ട്. പലര്‍ക്കും തങ്ങളുടെ സ്ഥാപനങ്ങളിലേക്കടക്കം കയറി വരാന്‍ പോലും സാധിക്കാത്ത അവസ്ഥയുണ്ടായെന്നും ഇരുവരും പറഞ്ഞു.

Kozhikode
English summary
kv abdul Khader mla about tax on oil in karippur airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X