കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് മറുനാടന്‍ തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ പരിശോധന; ഒരെണ്ണം അടച്ചുപൂട്ടി

  • By Desk
Google Oneindia Malayalam News

നാദാപുരം: ചെക്യാട് പഞ്ചായത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ച ഒരു കെട്ടിടം അടച്ചുപൂട്ടാന്‍ ഉത്തരവ്. മറ്റു രണ്ടു കെട്ടിടങ്ങള്‍ മാലിന്യമുക്തമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് നിര്‍ദേശം. കുറുവന്തേരി, ഉമ്മത്തൂര്‍, പാറക്കടവ്, ചെക്യാട് എന്നിവിടങ്ങലിലെ ഇതരസംസ്ഥാനക്കാരുടെ താമസസ്ഥലവും ജോലി സ്ഥലവുമാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധിച്ചത്.

സൗദി പൗരന്റെ മത പ്രചാരണം കൊച്ചി മാളിൽ; കേരളത്തിലെത്തിയത് മെഡിക്കൽ വിസയിൽ, പോലീസ് നിരീക്ഷണത്തിൽ
കക്കൂസ് മാലിന്യം പുറത്തേക്കൊഴുക്കിയ ഒരു താമസസ്ഥലം അടച്ചുപൂട്ടാന്‍ ഉടമയ്ക്ക് നോട്ടിസ് നല്‍കി. ഇവിടെ കക്കൂസ് ടാങ്ക് പൊട്ടി മാലിന്യം പുറത്തേക്ക് ഒഴുകുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. രണ്ടു താമസസ്ഥലങ്ങളില്‍ പൊതുജനാരോഗ്യത്തിന് ഹാനികരമായ രൂപത്തില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ടതിന് അധികൃതര്‍ ഉടമകള്‍ക്ക് നോട്ടിസ് നല്‍കി. മഴക്കാലമായതോടെ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ മലീമസമായതായി നാട്ടുകാര്‍ക്കു പരാതിയുണ്ട്.

kozhikkodmap-1

ചെക്യാട് പിഎച്ച്‌സി ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ സിജു കെ. നായര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ അമ്മദ്, രോഷ്‌ന എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. ജൈവ-അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് പൊതുജനാരോഗ്യത്തിന് ഹാനികരമല്ലാത്ത രീതിയില്‍ സംസ്‌കരിക്കണമെന്ന് എല്ലാ കെട്ടിട ഉടമകള്‍ക്കും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Kozhikode
English summary
Labour camp closed in Kozhikkode after inspection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X