കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിയമലംഘനങ്ങൾക്കെതിരേ കർശന നടപടിയുമായി തൊഴിൽവകുപ്പ് സംസ്ഥാനത്തെ തുണിക്കടകളിൽ പരിശോധന

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: തൊഴിൽ നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരേ കർശന നടപടിയുമായി തൊഴിൽവകുപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം വ്യാപകമായ പരിശോധനകൾക്കാണ് തൊഴിൽ വകുപ്പ് നേതൃത്വം നൽകിയത്. കേരളത്തിൽ ടെക്‌സൈറ്റൽ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് നിയമപ്രകാരമുള്ള സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായിരുന്നു പരിശോധന. സംസ്ഥാനവ്യാപകമായി നടത്തിയ 186 സ്ഥാപനങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ 58 നിയമലംഘനങ്ങൾ ബോധ്യപ്പെട്ടു. 128 സ്ഥാപനങ്ങൾ ജീവനക്കാർക്ക് ഇരിപ്പിടം ഉറപ്പാക്കിയിട്ടുണ്ട്. പരിശോധനയിൽ നിയമം പാലിക്കാത്തവർക്കെതിരെ നടപടികൾ ആരംഭിച്ചുട്ടുണ്ടെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ അറിയിച്ചു.

ഗൂഢനീക്കവുമായി കമൽ നാഥ്! ആദ്യം മകനൊപ്പം മോദിയെ കണ്ടു! കോൺഗ്രസ് മുഖ്യമന്ത്രിമാർക്ക് വിരുന്നും! ഗൂഢനീക്കവുമായി കമൽ നാഥ്! ആദ്യം മകനൊപ്പം മോദിയെ കണ്ടു! കോൺഗ്രസ് മുഖ്യമന്ത്രിമാർക്ക് വിരുന്നും!

റീജണൽ ജോയിന്റ് ലേബർ കമ്മീഷണർമാരുടെ മേൽനോട്ടത്തിൽ ജില്ലാ ലേബർ ഓഫീസർമാരുടെയും അസി. ലേബർ ഓഫീസർമാരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. കൊല്ലം റീജിയണലിൽ 78 ഇടങ്ങളിലെ പരിശോധനയിൽ 34 ഇടങ്ങളിലും എറണാകുളം റീജിയണലിൽ 33 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ 24 ഇടങ്ങളിലും കോഴിക്കോട് റീജിയണിൽ 75 സ്ഥാപനങ്ങളിലെ പരിശോധനയിൽ 23 സ്ഥാപനങ്ങളിലും നിയമലംഘനം നടന്നതായി കണ്ടെത്തി.

kerala-textile-shop-1

പരിശോധനയിൽ ജീവനക്കാർക്ക് സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടില്ലെന്ന് കണ്ടെത്തിയ എല്ലാ സ്ഥാപനങ്ങൾക്കുമെതിരെ നിയമ നടപടികൾ ആരംഭിച്ചു. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്നും മന്ത്രി അറിയിച്ചു. 1960ലെ ഷോപ്‌സ് ആന്റ് കോമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ആക്റ്റിൽ ഭേദഗതിയിലൂടെ തൊഴിലിടങ്ങളിൽ ജീവനക്കാർക്ക് ഇരിപ്പിടം നൽകണമെന്ന വ്യവസ്ഥ സർക്കാർ കൊണ്ടുവന്നിരുന്നു. നിർദേശിക്കപ്പെട്ട സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്താൻ ലേബർ കമ്മീഷണറായ സി.വി.സജനോട് നിർദേശിക്കുകയും ചെയ്തിരുന്നു.1960ലെ ഷോപ്‌സ് ആന്റ് കോമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ആക്റ്റിൽ ഭേദഗതിയിലൂടെ തൊഴിലിടങ്ങളിൽ ജീവനക്കാർക്ക് ഇരിപ്പിടം നൽകണമെന്ന വ്യവസ്ഥ സർക്കാർ കൊണ്ടുവന്നിരുന്നു. നിർദേശിക്കപ്പെട്ട സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്താൻ ലേബർ കമ്മീഷണറായ സി.വി.സജനോട് നിർദേശിക്കുകയും ചെയ്തിരുന്നു.

Kozhikode
English summary
Labour department tighten inspections in textile shops
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X