കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തലശ്ശേരി-അഴിയൂര്‍ ബൈപ്പാസ് പുനരധിവാസം ഫയലില്‍ ഒതുങ്ങി കച്ചവടസ്ഥാപനങ്ങള്‍ പൊളിച്ചുനീക്കി

  • By Desk
Google Oneindia Malayalam News

വടകര: തലശ്ശേരി-അഴിയൂര്‍ ബൈപ്പാസ് പുനരധിവാസം ഫയലില്‍ ഒതുങ്ങി കച്ചവടസ്ഥാപനങ്ങള്‍ പൊളിച്ചുനീക്കി. നാളിതുവരെ കച്ചവടം ചെയ്ത വ്യാപാരികളെ പെരുവഴിയിലാക്കി സ്ഥാപനങ്ങള്‍ പൊളിച്ചുനീക്കി തുടങ്ങി. തലശ്ശേരി-അഴിയൂര്‍ ബൈപ്പാസിന്‍െറ ഭാഗമായി അഴിയൂര്‍ എക്സൈസ് ചെക്ക് പോസ്റ്റിന് സമീപമാണ് ജെസിബി ഉപയോഗിച്ച് കടകള്‍ പൊളിച്ചുമാറ്റിയത്.

<strong>വിവാദങ്ങൾക്ക് വിട... മുഴുവൻ കാര്യങ്ങളും പറയാനാകില്ല, പ്രതിസന്ധിയുണ്ട്, ദീപ നിശാന്ത് ക്ഷമ ചോദിച്ചു!!</strong>വിവാദങ്ങൾക്ക് വിട... മുഴുവൻ കാര്യങ്ങളും പറയാനാകില്ല, പ്രതിസന്ധിയുണ്ട്, ദീപ നിശാന്ത് ക്ഷമ ചോദിച്ചു!!

വടകരയില്‍നിന്ന് എത്തിയ ദേശീയപാത ലാന്‍ഡ് അക്വിസിഷൻ തഹസില്‍ദാറുടെ നേതൃത്വത്തിലുളള സംഘമാണ് ഇതിന് നേതൃത്വം നൽകിയത്. വ്യാപാരികള്‍ക്കും കടയില്‍ ജോലിചെയ്യുന്നവര്‍ക്കും നഷ്ടപരിഹാരമോ പുനരധിവാസമോ നല്‍കാതെ കെട്ടിടം പൊളിച്ചുമാറ്റിയതില്‍ പ്രതിഷേധം ശക്തമായിരിക്കയാണ്. പുനരധിവാസ പാക്കേജ് നല്‍കണമെന്ന് പല തവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും നിരാശമാത്രമായിരുന്നു ഫലം.

thalasserybypass-

ഇത് സംബന്ധിച്ച് ഒരു അറിയിപ്പും ലഭിച്ചില്ലന്നാണ് എല്‍.എ.തഹസിൽദാർ വ്യാപാരി സംഘടനാ പ്രതിനിധികളെ അറിയിച്ചത്.നിയമാനുസൃതം ലഭിക്കേണ്ട നഷ്ടപരിഹാരം കൊടുക്കാതെ കച്ചവടക്കാരെ പെരുവഴിയിലാക്കിയ നടപടിയില്‍ ദേശീയ പാത കര്‍മ്മസമിതി അഴിയൂര്‍ മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു. യോഗത്തില്‍ പ്രദീപ് ചോമ്പാല അദ്ധ്യക്ഷത വഹിച്ചു.എ.ടി.മഹേഷ്,പി.കെ.നാണു,മൊയ്തു അഴിയൂര്‍ എന്നിവർ പ്രസംഗിച്ചു.

Kozhikode
English summary
land acquistion and construction for thalassery- azhiyur bypass
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X