വാസയോഗ്യമല്ലാത്ത സ്ഥലം നല്‍കി പറ്റിച്ചു : ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍, പോലീസ് മേധാവിക്ക് താക്കീത്
കോഴിക്കോട്: പട്ടികവര്‍ഗ്ഗത്തിലുള്‍പ്പെട്ടയാളുടെ വീടും സ്ഥലവും കരിങ്കല്‍ ക്വാറി ഉടമകള്‍ കൈക്കലാക്കി പകരം വനാതിര്‍ത്തിയോട് ചേര്‍ന്ന് ജണ്ട കെട്ടിയ സ്ഥലം നല്‍കിയെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിക്കെതിരെ കമ്മീഷന്‍.
കോഴിക്കോട് ജില്ലാ റൂറല്‍ പോലീസ് മേധാവി അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് കഴിഞ്ഞ ഓഗസ്റ്റ് 20 ന് ഉത്തരവ് നല്‍കിയത്. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

ഒക്ടോബര്‍ 28 ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. കാരശേരി പൈക്കാടന്‍ മല ചേലക്കര കോരന്റെ വീടും സ്ഥലവുമാണ് കരിങ്കല്‍ ക്വാറി ഉടമകള്‍ കൈക്കലാക്കിയത്.
വനം, പട്ടികവര്‍ഗ്ഗ വകുപ്പുകളില്‍ നിന്നും ഇതേ വിഷയത്തില്‍ കമ്മീഷന്‍ മുമ്പ് റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. മലപ്പുറം എടവണ്ണ കൊടുമ്പുഴ ഫോറസ്റ്റ് സെക്ഷനിലാണ് ചേലക്കര കോരന്‍ ഇപ്പോള്‍ താമസിക്കുന്നതെന്ന് നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കമ്മീഷനെ അറിയിച്ചു. കോരന് ക്വാറി ഉടമകള്‍ നല്‍കിയതായി പറയപ്പെടുന്ന സ്ഥലം വനഭാഗമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 10 സെന്റ് സ്ഥലം വനത്തിലേക്ക് കയറിയ നിലയിലാണ്.
2.5 ഏക്കറിലുള്ള ബാക്കി സ്ഥലം സ്വകാര്യ കൈവശത്തില്‍ തന്നെയാണ് ഇപ്പോഴുള്ളത്. കോരന്റെ സ്ഥലം കൈവശപ്പെടുത്തി രേഖയില്ലാത്ത സ്ഥലം നല്‍കിയവര്‍ക്കെതിരെ പോലീസാണ് നിയമ നടപടികള്‍ സ്വീകരിക്കേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.തുടര്‍ന്നാണ് കോഴിക്കോട് റൂറല്‍ പോലീസ് മേധാവി യില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. എന്നാല്‍ ഒന്നരമാസമായിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല.
പാലക്കല്‍ ഗ്രാനൈറ്റ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതിയു യര്‍ന്നിരിക്കുന്നത്. കാരശേരി പഞ്ചായത്തിലെ പൈക്കാടന്‍മലയില്‍ ഉണ്ടായിരുന്ന 2.16 ഏക്കര്‍ സ്ഥലമാണ് കോരനില്‍ നിന്നും ക്വാറിക്കാര്‍ കൈവശപ്പെടുത്തിയത്.
കോരന് പകരം നല്‍കിയ സ്ഥലം വാസയോഗ്യമല്ലെന്ന് ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ കമ്മീഷനെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. കോരന് നീതി കിട്ടിയില്ലെന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ വീണ്ടും ഇടപെട്ടത്.












Click it and Unblock the Notifications