കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദേശാഭിമാനി എഡിറ്റോറിയൽ: ജനം തെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്ന് ലതികാ സുഭാഷ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: രാഹുലിനെതിരെ ബിജെപിയുടെ മോശം പരാമർശം കടമെടുത്ത് എഡിറ്റോറിയൽ എഴുതിയ ദേശാഭിമാനിക്കും സിപിഎമ്മിനും ഏപ്രിൽ 23ന് ജനം ചുട്ട മറുപടി നൽകുമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ്. രാഹുലിന്റെ വരവ് സിപിഎമ്മിനെ എത്രകണ്ട് പരിഭ്രാന്തരാക്കി എന്നതിന്റെ ഉത്തമ ഉദാഹരണമാണ് എഡിറ്റോറിയലെന്നും അവർ പറഞ്ഞു. പണിക്കർ റോഡിൽ യുഡിഎഫ് സ്ഥാനാർഥി എം കെ രാഘവന്റെ കോഴിക്കോട് നോർത്ത് മണ്ഡലം തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ലതികാ സുഭാഷ്.

<strong>രാഹുൽ ഗാന്ധി കേരളത്തിലേക്ക്; ഒപ്പം പ്രിയങ്കാ ഗാന്ധിയും എത്തും, വരവേൽക്കാനൊരുങ്ങി വയനാട്</strong>രാഹുൽ ഗാന്ധി കേരളത്തിലേക്ക്; ഒപ്പം പ്രിയങ്കാ ഗാന്ധിയും എത്തും, വരവേൽക്കാനൊരുങ്ങി വയനാട്

രാഹുൽ വയനാട്ടിൽ മത്സരിക്കുന്നു എന്നറിഞ്ഞ ഉടൻ പരാജയഭീതിയിലായ സിപിഎമ്മുകാർക്ക് എന്താണ് അവർ ചെയ്യുന്നത് എന്നു പോലും അറിയാതായിരിക്കുന്നു. സ്ത്രീകളുടെ കണ്ണീരിനു വിലപറഞ്ഞ് അധികാരത്തിൽ വന്ന ശേഷം അവരെ കൈവിടുന്ന സിപിഎമ്മിനോ മോഹന സുന്ദര വാഗ്ദാനങ്ങൾ നൽകി കബളിപ്പിക്കുന്ന നരേന്ദ്ര മോദിക്കോ അവർ വോട്ടു ചെയ്യില്ല.

kraghavan-1

ഷുക്കൂറിന്റെയും ഷുഹൈബിന്റെയും ശരത് ലാലിന്റെയും കൃപേഷിന്റെയും അമ്മമാരുടെയും പെങ്ങന്മാരുടെയും കണ്ണീർ മുഴുവൻ സഹോദരിമാരും പെൺമക്കളും വീട്ടമ്മമാരും ഏറ്റെടുത്തിരിക്കുന്നു. അതിനാൽ ഇടത് കുടുംബങ്ങളിലെ സ്ത്രീകളുടെ വോട്ടുപോലും യുഡിഎഫിന് ആയിരിക്കും ഇത്തവണ ലഭിക്കുക. ഇതുവഴി ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 20-20 നേടി വിജയിക്കുമെന്നും അവർ പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Kozhikode
English summary
lathika subhash about deshabhimani's editorial on rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X