കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എല്‍ഡിഎഫും യുഡിഎഫും തുല്യ നിലയില്‍; മുക്കം നഗരസഭ ആര് ഭരിക്കണമെന്ന് വിമതന്‍ തീരുമാനിക്കും

Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് മുക്കം നഗരസഭയിലെ ഭരണം നേടണമെങ്കിൽ വിമതരുടെയും ബിജെപിയുടെയും നിലപാടുകൾ നിർണായകമാകും. 33 ഡിവിഷനുകളുള്ള നഗരസഭയിൽ 15 വീതം സീറ്റുകളാണ് എൽഡിഎഫും യുഡിഎഫും നേടിയത്. ബിജെപി രണ്ടു സീറ്റിലും ഒരു സീറ്റിൽ യുഡിഎഫ് വിമതനും വിജയിച്ചു യുഡിഎഫ് വെൽഫെയർ പാർട്ടി കൂട്ടുകെട്ടിന് ബിജെപി പിന്തുണ പ്രഖ്യാപിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഇടതുമുന്നണിയേയും പിന്തുണയ്ക്കാന്‍ സാധ്യത കുറവായതിനാൽ വോട്ടെടുപ്പിൽ നിന്ന് ബിജെപി വിട്ട് നിന്നാൽ യുഡിഎഫ് വിമതന്‍റെ നിലപാട് നിർണായകമാകും.

cpm-congress-

ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നാണ് വിമതനായി മത്സരിച്ച മുഹമ്മദ് അബ്ദുൽ മജീദ് പ്രതികരിച്ചത്. ഭരണം നേടാൻ 17 സീറ്റുകളിലാണ് ഇരുമുന്നണികളും 15 വീതം സീറ്റുകൾ നേടി ഇരുമുന്നണികളും ഒപ്പത്തിനൊപ്പം നിൽക്കുന്നത്. എല്‍ഡിഎഫും യുഡിഎഫും ചില വാർഡുകളിൽ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. നഗരസഭ ഒന്നാം വാർഡിൽ സിപിഎം സ്ഥാനാർഥിയായ സത്യനാരായണൻ വിജയിച്ചത് യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചു കൊണ്ടായിരുന്നു. മൂന്നുതവണ ജനപ്രതിനിധിയായ മുഹമ്മദിനെ പരാജയപ്പെടുത്തിയാണ് സത്യനാരായണൻ ജയിച്ചത്.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് കോർപ്പറേഷൻ ഇടത്‌ തരംഗം;ഭരണത്തുടർച്ച ഉറപ്പിച്ച് എൽഡിഎഫ്

മൂന്നുതവണ വിജയിച്ചവർ മാറിനിൽക്കണമെന്ന് മുസ്ലിംലീഗ് നിലപാടിനെ എതിർത്ത് സ്വതന്ത്ര സ്ഥാനാർഥിയാണ് ടി കെ മുഹമ്മദ് മത്സരിച്ചത്. അഞ്ചാം ഡിവിഷനിലെ വിജയം ഇടതുമുന്നണിക്ക് അഭിമാനനേട്ടം ആയി. സിപിഎം വിമതനായ രാജനെ പരാജയപ്പെടുത്തിയാണ് ഇവിടെ സിപിഎം ജയിച്ചത്. നഗരസഭ ആര് ഭരിക്കുമെന്ന് കാത്തിരിക്കുകയാണ് നഗരസഭയിലെ ജനങ്ങള്‍.

കോഴിക്കോട് ഇത്തവണയും ചെഞ്ചോപ്പ് തന്നെ; യുഡിഎഫിന് മുന്നേറ്റം നഗരസഭകളില്‍ മാത്രംകോഴിക്കോട് ഇത്തവണയും ചെഞ്ചോപ്പ് തന്നെ; യുഡിഎഫിന് മുന്നേറ്റം നഗരസഭകളില്‍ മാത്രം

Kozhikode
English summary
LDF and UDF in equal seats:The rebels will decide who will rule the Mukam municipality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X