കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എന്നും ഇടത് കോട്ട; എല്‍ജെഡിയും ഇപ്പുറത്തെത്തി; ഇത്തവണ എല്‍ഡിഎഫ് ലക്ഷ്യം 55 ലേറെ സീറ്റുകള്‍

Google Oneindia Malayalam News

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ എക്കാലത്തും ഇടതുമുന്നണിക്ക് വ്യക്തമായ മേല്‍ക്കൈ നേടാന്‍ കഴിയുന്ന ജില്ലകളിലൊന്നാണ് കോഴിക്കോട്. ജില്ലയില്‍ ആകെയുള്ള 70 ല്‍ 48 പഞ്ചായത്തുകളും 12 ല്‍ 10 ബ്ലോക്ക് പഞ്ചായത്തുകളും 7 ല്‍ 6 നഗരസഭകളും എല്‍ഡിഎഫ് ആണ് ഭരിക്കുന്നത്. ജില്ലാ പഞ്ചായത്തിലും കോര്‍പ്പറേഷനിലും ഇടത് മേധാവിത്വം വ്യക്തമാണ്. ഇവിടെ രണ്ടിടത്തും രൂപീകരണ കാലം മുതല്‍ ഇടതുമുന്നണി തന്നെയാണ് ഭരണം നടത്തുന്നത്. മുന്നണി സമവാഖ്യങ്ങളിലെ മാറ്റങ്ങള്‍ ഇത്തവണ ജില്ലയില്‍ എല്‍ഡിഎഫിന് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്നു.

കോഴിക്കോട് കോര്‍പ്പറേഷന്‍

കോഴിക്കോട് കോര്‍പ്പറേഷന്‍

ഏറ്റവും പ്രധാന മത്സരം നടക്കുന്നത് കോഴിക്കോട് കോര്‍പ്പറേഷനിലാണ്. നിലവിലെ സാഹചര്യം വെച്ചു നോക്കുമ്പോള്‍ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച വിജയം തങ്ങള്‍ സ്വന്തമാക്കുമെന്നാണ് ഇടത് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. ആകെ 75 വാര്‍ഡുകളുള്ള കോര്‍പ്പറേഷനിലെ മൂന്നില്‍ രണ്ട് വാര്‍ഡുകളും സ്വന്തമാക്കിയായിരുന്നു 2015 ല്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയത്.

എല്‍ഡിഎഫിന്

എല്‍ഡിഎഫിന്


51 വാര്‍ഡുകള്‍ എല്‍ഡിഎഫിന് ലഭിച്ചപ്പോള്‍ യുഡിഎഫിന് അതിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടികളിലൊന്നായിരുന്നു നേരിടേണ്ടി വന്നത്. കേവലം 17 സീറ്റുകള്‍ മാത്രമായിരുന്നു അവര്‍ക്ക് ലഭിച്ചത്. അതേസമയം 7 സീറ്റുകള്‍ നേടിയ ബിജെപി മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. 2010 ല്‍ അവര്‍ക്ക് ഒരു സീറ്റ് മാത്രമായിരുന്നു ഉണ്ടായിരുന്നു.

ബിജെപി മുന്നേറ്റം

ബിജെപി മുന്നേറ്റം


യുഡിഎഫ് കേന്ദ്രങ്ങളിലായിരുന്നു ബിജെപി മുന്നേറ്റം നടത്തിയത്. ചില വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. ബിജെപിയും പ്രകടനം ഇത്തവണയും യുഡിഎഫ് കേന്ദ്രങ്ങളില്‍ ആശങ്ക വിതയ്ക്കുന്നുണ്ട്. അതേസമയം കേരള കോണ്‍ഗ്രസ്, എല്‍ജെഡി എന്നിവര്‍ കൂടെ പോന്നതോടെ കഴിഞ്ഞ തവണത്തേതിലും മികച്ച വിജയം നേടാന്‍ സാധിക്കുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ.

എല്‍ജെഡി വോട്ടുകള്‍

എല്‍ജെഡി വോട്ടുകള്‍

കേരള കോണ്‍ഗ്രസിന് കോര്‍പ്പറേഷന്‍ പരിധിയില്‍ വലിയ സ്വാധീനമില്ലാത്തിനാല്‍ അവരുടെ മുന്നണി മാറ്റം വോട്ടില്‍ പ്രതിഫലിച്ചേക്കില്ല. അതേസമയം എല്‍ജെഡിക്ക് ചില വാര്‍ഡുകളില്‍ വോട്ടുകള്‍ ഉണ്ട്. കഴിഞ്ഞ തവണ യുഡിഎഫിലേക്ക് പോയ ഈ വോട്ടുകള്‍ ഇത്തവണ തങ്ങളുടെ പെട്ടിയിലേക്ക് വീഴും എന്നതാണ് ഇടതിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്. എങ്ങനെ പോയാലും 55 വാര്‍ഡുകളിലെങ്കിലും വിജയം ഉറപ്പാണെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്.

വികസനം പറഞ്ഞ്

വികസനം പറഞ്ഞ്

കോര്‍പ്പറേഷന്‍ പരിധിയില്‍ കഴിഞ്ഞ കാലങ്ങളില്‍ നടന്ന വികസനങ്ങളും സംസ്ഥാന സര്‍ക്കാറിന്‍റെ ലൈഫ് മിഷന്‍ അടക്കമുള്ള ജനകീയ പദ്ധതികളും ചൂണ്ടിക്കാട്ടിയാണ് ഇടതുമുന്നണി വോട്ട് തേടുന്നത്. സീറ്റ് വീതം വെപ്പ് എത്രയും പെട്ടെന്ന പൂര്‍ത്തിയാക്കി പ്രചാരണങ്ങളിലേക്ക് കടക്കാനാണ് മുന്നണി ആലോചിക്കുന്നത്. സീറ്റ് ഉറപ്പായ വാര്‍ഡുകളില്‍ ഇതിനോടകം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കി പ്രചാരണം തുടങ്ങിയിട്ടുണ്ട്.

അന്തിമ ചിത്രം

അന്തിമ ചിത്രം

പുതുതായി വന്നവര്‍ക്ക് സീറ്റുകള്‍ കൈമാറുന്നത് സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങളാണ് അന്തിമ ചിത്രം വ്യക്തമാകുന്നത് വൈകാന്‍ കാരണം. 75 വാര്‍ഡില്‍ 5 എണ്ണം സിപിഐയ്ക്കും 4 എണ്ണം എല്‍ജെഡിക്കും 2 എണ്ണം ഐഎന്‍എല്ലിനും 2 എണ്ണം എന്‍സിപിക്കും നല്‍കാനാണ് ധാരണ. ബാക്കി എല്ലാ സീറ്റിലും സിപിഎം തന്നെ മത്സരിക്കുന്നു. എന്നാല്‍ എല്‍ജെഡി കൂടുതല്‍ സീറ്റുകള്‍ ചോദിക്കുന്നുണ്ട്. ജെഡിഎസും സീറ്റ് ആവശ്യപ്പെട്ട് രംഗത്തുണ്ട്.

മേയര്‍ സ്ഥാനത്തേക്ക്

മേയര്‍ സ്ഥാനത്തേക്ക്

അടുത്ത ഘട്ട ചര്‍ച്ചയോടെ സീറ്റ് വീതംവെയ്പ്പ് പൂര്‍ത്തിയാകുമെന്നാണ് നേതാക്കള്‍ അറിയിക്കുന്നത്. വനിത സംവരണമായ മേയര്‍ സ്ഥാനത്തേക്ക് പൂര്‍ണമായും പുതുമുഖങ്ങളെ അവതരിപ്പിക്കാനാണ് ഇടതുമുന്നണിയുടെ നീക്കം. റിട്ടയര്‍ഡ് അധ്യാപിക ബീന ഫിലിപ്പ് എന്‍ജിഒ യൂണിയന്‍ നേതാവ് സുജാത കൂടത്തിങ്കല്‍ ആര്‍ട്സ് കോളജ് പ്രിന്‍സിപ്പല്‍ ജയശ്രീ തുടങ്ങിയവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.

മറുപക്ഷത്തും

മറുപക്ഷത്തും

കഴിഞ്ഞ തവണം കോര്‍പ്പറേഷനോട് കൂട്ടിച്ചേര്‍ത്ത ബേപ്പൂര്‍ എലത്തൂര്‍ പഞ്ചായത്തുകളിലെ മേല്‍ക്കൈ ഇടത്മുന്നണിക്ക് ഇത്തവണയും ആശ്വാസം നല്‍കുന്നു. അതേസമയം മറുപക്ഷത്തും സീറ്റ് ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ട്. കഴിഞ്ഞതവണത്തെ ഞെട്ടിച്ച തോല്‍വിയില്‍ നിന്നും തിരിച്ചു വരാനാണ് യുഡിഎഫ് ശ്രമം.

അഭിപ്രായ വ്യത്യാസം

അഭിപ്രായ വ്യത്യാസം

മുന്നണിയില്‍ സീറ്റ് വീതം വെപ്പ് ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. കേരള കോണ്‍ഗ്രസ് എം, എല്‍ജെഡി എന്നിവര്‍ മുന്നണി വിട്ടതോടെ ബാക്കിയായ സീറ്റുകള്‍ വീതം വെച്ചെടുക്കുന്നതിലെ അഭിപ്രായ വ്യത്യാസം മുസ്ലിം ലീഗിനും കോണ്‍ഗ്രസിനും ഇടയിലുണ്ട്. 30 സീറ്റുകളാണ് കോര്‍പ്പറേഷനില്‍ ഇത്തവണ മുസ്ലിം ലീഗ് ചോദിക്കുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല

ബിജെപിയില്‍

ബിജെപിയില്‍

കഴിഞ്ഞ തവണ 22 സീറ്റിലായിരുന്നു ലീഗ് മത്സരിച്ചത്. ഇതില്‍ നിന്നും ഒറ്റയടിക്ക് എട്ട് സീറ്റുകള്‍ വര്‍ധിപ്പിച്ച് 30 എണ്ണം നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. കഴിഞ്ഞ തവണത്തേതില്‍ നിന്നും 4 എണ്ണം കൂടുതലായി നല്‍കാനാണ് നിലവിലെ ധാരണ. ഇതോടെ ലീഗിന് മത്സരിക്കാന്‍ 26 സീറ്റുകള്‍ ലഭിക്കും. ബിജെപിയിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്..

Kozhikode
English summary
LDF is hoping to win more than 55 seats in the Kozhikode Corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X