കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗുരുവായൂരപ്പന്‍ കോളജില്‍ പഠിച്ച മൂന്നു തലമുറ... എ പ്രദീപ് കുമാറിന്റെ വിജയത്തിനായി കൂടെ പഠിച്ചവരും..

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ പഠിച്ച മൂന്നു തലമുറ. അവിടുത്തെ മുന്‍ അധ്യാപകരും നിലവിലെ അധ്യാപകരും എല്ലാവരും ഒത്തു കൂടി. കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി എ. പ്രദീപ് കുമാറിന്റെ വിജയിത്തിനായി ചേര്‍ന്ന ഇന്നലെ വൈകിട്ട് ജയ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന 'പ്രദീപിനൊപ്പം ഗുരുവായൂരപ്പന്‍ കോളജ് കൂട്ടായ്മ' ഓര്‍മകളുടെ അയവിറക്കല്‍ കൂടിയായി കലാലയത്തിലെ ഓര്‍മകള്‍ പങ്കുവെച്ച് അവര്‍ പിന്നോട്ടു നടന്നു. പിന്നെ പ്രദീപ് കുമാറിന്റെ വിജയത്ത്‌നായി കൈകോര്‍ത്തു. സിനിമാതാരം ജോയ് മാത്യു ഉദ്ഘാടനം ചെയ്തു.

<strong>മോദിയുടെയും സ്റ്റാലിന്റെയും പ്രസംഗം കേട്ട് ടി വി എറിഞ്ഞുടയ്ക്കുന്ന കമൽ ഹാസൻ; വീഡിയോ വൈറൽ</strong>മോദിയുടെയും സ്റ്റാലിന്റെയും പ്രസംഗം കേട്ട് ടി വി എറിഞ്ഞുടയ്ക്കുന്ന കമൽ ഹാസൻ; വീഡിയോ വൈറൽ

പ്രദീപിന്റെ ചിന്തകള്‍ വിശാലമാണെന്നും മികച്ച ജനപ്രതിനിധിയാണ് അദ്ദേഹമെന്നും ജോയ് മാത്യു പറഞ്ഞു. ഗുരുവായൂരപ്പന്‍ കോളജിലെ പൂര്‍വ്വ വിദ്യാര്‍ഥിയായ എനിക്ക് ഈ ഒത്തു ചേരല്‍ ഓര്‍മകളിലേക്കുള്ള തിരിച്ചു പോക്കുകൂടിയാണ്. എനിക്ക് ഒരു ഹൃദയമേയുള്ളൂ. ആ ഹൃദയം ഞാന്‍ പ്രദീപ് കുമാറിന് നല്‍കുന്നു. ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വിപത്ത് ഫാസിസമാണ്. സവര്‍ണ ഫാസിസം. പച്ചയായി പറഞ്ഞാല്‍ ബിജെപി മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയ അജണ്ട തന്നെയാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വിപത്ത്. ഒരു യുദ്ധം പോലെ ഈ തെരഞ്ഞെടുപ്പിനെ കാണുന്നയാളാണ് ഞാന്‍. ഇത് ഇന്ത്യയുടെ ഭാഗദേയം നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണ്.

Pradeepkumar

വടക്കേ ഇന്ത്യയില്‍ സംഭവിക്കാന്‍ പോകുന്നതൊന്നും നമുക്ക് പ്രവചിക്കാനാവില്ല. കാരണം അത്രമാത്രം പണമൊഴുകുന്നു. ഓരോ സ്ഥാനാര്‍ത്ഥിയും ചെലവഴിക്കുന്ന പണവും അതു വരുന്ന ഉറവിടവും. എങ്കിലും ഒരു യുദ്ധം എന്ന നിലക്ക് നമ്മള്‍ തെരഞ്ഞെടുപ്പിനെ കാണുകയാണെങ്കില്‍ സവര്‍ണ ഫാസിസത്തെ പരാജയപ്പെടുത്താന്‍ നമുക്ക് ഒറ്റക്കെട്ടായി പൊരുതിയേ പറ്റൂ. മനുഷ്യനെ മനുഷ്യനല്ലാതായി കാണുന്നു. ആവ്ഷ്‌കാര സ്വാതന്ത്ര്യം നിഷേധിക്കുന്നു. വരാന്‍ പോരുന്ന വര്‍ഗീയ വിപത്തിനെ നാം തിരിച്ചറിയണം.

കല്‍ബുര്‍ഗിയെയും ഗൗരി ലങ്കേഷിനെയും പോലെയുള്ള എഴുത്തുകാരെയും സാമൂഹ്യ പ്രവര്‍ത്തകരെയും വധിക്കുന്ന ഒരു കാലം ഇല്ലാതാക്കണം. മനുഷ്യന് സ്വാതന്ത്ര്യത്തെ നിര്‍ഭയമായി സ്വീകരിക്കാനും അനുഭവിക്കാനും കഴിയുന്ന ഒരു നല്ല ഇന്ത്യക്കു വേണ്ടി നമ്മള്‍ സ്വപ്‌നം കാണുകയാണ്. ഈ സ്വപ്‌നം മുന്നോട്ടു കൊണ്ടു പോകുന്നയാളാണ് എന്റെ സതീര്‍ത്ഥ്യനായ പ്രദീപ്കുമാര്‍. പ്രദീപിന് എല്ലാ വിധ പുന്തുണയും ഐക്യവും ഞാന്‍ രേഖപ്പെടുത്തുകയാണെന്നും ജോയ്മാത്യു പറഞ്ഞു.

ഗുരുവായൂരപ്പന്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍മാരായ പി. രാമചന്ദ്രന്‍, എം. മാധവിക്കുട്ടി, റിട്ട. പ്രഫസര്‍മാരായ പി. നാരായണ്‍ കുട്ടി മാസ്റ്റര്‍, ശോഭീന്ദ്രന്‍ മാസ്റ്റര്‍, പി. പത്മനാഭന്‍ മാസ്റ്റര്‍, പി.പി. രവീന്ദ്രന്‍ മാസ്റ്റര്‍, ഗുരുവായൂരപ്പന്‍ കോളജ് സൂപ്രണ്ട് രവീന്ദ്രന്‍, കെ.എന്‍ ഗോപി, ഡോ. ടി.കെ ബാബു, വി. സജീവ്, ടി.ടി, ദിവാകരന്‍, പി.മനോജ്, തോമസ് മാത്യു, കെ.ടി. തോമസ്, അനില്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Kozhikode
English summary
LDF Kozhikode candidate A Pradeepkumar's election campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X