കോഴിക്കോട് ഇത്തവണയും ചെഞ്ചോപ്പ് തന്നെ; യുഡിഎഫിന് മുന്നേറ്റം നഗരസഭകളില്‍ മാത്രം
കോഴിക്കോട്: കോഴിക്കോട്ടെ ഇടത് കോട്ടയ്ക്ക് ഇത്തവണയും ഇളക്കം തട്ടിയില്ല. ജില്ലയിലെ കോര്‍പ്പറേഷന്‍, ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലെല്ലാം മികച്ച മുന്നേറ്റം കാഴ്ചവെക്കാന്‍ ഇടതുമുന്നണിക്ക് സാധിച്ചു. നഗരസഭകളില്‍ മാത്രമാണ് യുഡിഎഫിന് മുന്നേറാന്‍ സാധിച്ചിട്ടുള്ളത്. കോഴിക്കോട് കോര്‍പ്പറേഷനില്‍ കഴിഞ്ഞ തവണ നേടിയ റെക്കോര്‍ഡ് വിജയം ഇത്തവണയും തുടരാന്‍ എല്‍ഡിഎഫിന് ലഭിച്ചു. കോര്‍പ്പറേഷനില്‍ ആകെയുള്ള 75 വാര്‍ഡുകളില്‍ 51 ഇടത്താണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ ഇത്തവണ ജയിച്ചത്.

കോഴിക്കോട് കോര്‍പ്പറേഷന്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുക്കാന്‍ തുനിഞ്ഞിറങ്ങിയ യുഡിഎഫ് കഴിഞ്ഞ തവണത്തേക്കാള്‍ പുറകില്‍ പോയി. 2015 ല്‍ 18 സീറ്റുകള്‍ ലഭിച്ച യുഡിഎഫിന് ഇത്തവണ 17 സീറ്റുകള്‍ മാത്രമാണ് വിജയിച്ചത്. അതേസമയം ബിജെപിക്ക് കഴിഞ്ഞ തവണ വിജയിച്ച 7 സീറ്റുകള്‍ നിലനിര്‍ത്താന്‍ സാധിച്ചു. യുഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥി 1200 ലേറെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

ജില്ലാ പഞ്ചായത്തില്‍
ജില്ലാ പഞ്ചായത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റ് ഉയര്‍ത്താന്‍ ഇടതുമുന്നണിക്ക് സാധിച്ചു. ആകെയുള്ള 27 സീറ്റില്‍ 19 ഇടത്താണ് ഇടത് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. കഴിഞ്ഞ തവണ 16 സീറ്റിലായിരുന്നു എല്‍ഡിഎഫ് വിജയം. അതേസമയം 2015 ല്‍ 11 സീറ്റില്‍ വിജയിച്ച് യുഡിഎഫിന്‍റെ അംഗബലം ഇത്തവണ 9 സീറ്റിലേക്ക് ഒതുങ്ങി.

ബ്ലോക്ക് പഞ്ചായത്തില്‍
12 ബ്ലോക്ക് പഞ്ചായത്തില്‍ ഒന്‍പതെണ്ണം ഇടതുമുന്നണി നേടിയെങ്കിലും കഴിഞ്ഞതവണത്തെ 2 എന്നത് മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളാക്കി ഉയര്‍ത്താന്‍ കഴിഞ്ഞത് മാത്രമാണ് യുഡിഎഫിന് ആശ്വാസമായി ഉള്ളത്. ഗ്രാമപഞ്ചായത്തുകളില്‍ 42 ഇടത്ത് ഇടതുമുന്നണിയും 28 ഇടത്ത് യുഡിഎഫും ഭരണം പിടിച്ചു. ആകെ ഗ്രാമ പഞ്ചായത്തുകളുടെ എണ്ണത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ കുറവാണെങ്കിലും ഒഞ്ചിയം മേഖലയില്‍ അടക്കം ശ്രദ്ധേയമായ വിജയം സ്വന്തമാക്കാന്‍ എല്‍ഡിഎഫിന് സാധിച്ചു.
Recommended Video


ഏഴ് നഗരസഭകളില്‍
ഏഴ് നഗരസഭകളില്‍ കഴിഞ്ഞവര്‍ഷത്തെ ആധിപത്യം നിലനിര്‍ത്താന്‍ എല്‍ഡിഎഫിനായില്ല. ഇത്തവണ വടകരയും കൊയിലാണ്ടിയും മാത്രമാണ് ഇടതിനൊപ്പം നിന്നത്. ശേഷിക്കുന്ന 4 നഗരസഭകളില്‍ യുഡിഎഫ് ഭരണം ഉറപ്പിച്ചപ്പോള്‍ മുക്കത്ത് ആര്‍ക്കും ഭൂരിപക്ഷം ഇല്ല. വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തിലൂടെ യുഡിഎഫ് പിടിക്കുമെന്ന് പ്രതീക്ഷിച്ച മുക്കത്ത് ആകെയുള്ള 33 ഡിവിഷനില്‍ 12 ഇടത്ത് എല്‍.ഡി.എഫും 11 ഇടത്ത് യു.ഡി.എഫും ആറിടത്ത് സ്വതന്ത്രനും ഒരിടത്ത് ബിജെപിയുമാണ് വിജയിച്ചത്.

വെല്‍ഫെയര്‍ പിന്തുണ
വെല്‍ഫെയര്‍ പിന്തുണയോടെ ഭരണം പിടിക്കാമെന്നാണ് യുഡിഎഫ് കരുതുന്നത്. എന്നാല്‍ ലീഗ് വിമതനെ സ്വാധീനിക്കാനുള്ള ശ്രമം ഇടതുമുന്നണി തുടങ്ങിയിട്ടുണ്ട്. യുഡിഎഫിന്‍റെ ശക്തമായ കോട്ടയായ കൊടുവള്ളിയില്‍ ആകെയുള്ള 36 സീറ്റില്‍ അഞ്ചിടത്ത് മാത്രമാണ് എല്‍ഡിഎഫ് വിജയിച്ചത്. യുഡിഎഫ് 21 സീറ്റിലും പത്തിടത്ത് സ്വതന്ത്രരും വിജയിച്ചു. ചുണ്ടപ്പുറം ഡിവിഷനില്‍ കാരാട്ട് ഫൈസല്‍ 495 ന് എതിരെ 568 വോട്ട് നേടിയാണ് വിജയിച്ചത്. ഇവിടുത്തെ ഇടത് സ്ഥാനാര്‍ത്ഥിക്ക് ഒറ്റ വോട്ടും ലഭിച്ചില്ല.

ഫറോക്കില്‍
ഫറോക്കില്‍ ആകെയുള്ള 38 സീറ്റില്‍ എല്‍ഡിഎഫ് 17 സീറ്റിലും യുഡിഎഫ് 20 സീറ്റിലും എന്‍ഡിഎ ഒരു സീറ്റിലും വിജയിച്ചു കയറി. പയ്യോളി മുനിസിപ്പാലിറ്റി എല്‍ജെഡി കൂടെയുണ്ടായിരുന്നിട്ടും ഇടതിന് പിടിച്ചെടുക്കാനായില്ല. 36 സീറ്റില്‍ യുഡിഎഫ് 21 സീറ്റില്‍ വിജയിച്ചു കയറി. എല്‍ഡിഎഫ് 14 സീറ്റിലും ഒരിടത്ത് ബിജെപിയും വിജയിച്ചു. രാമനാട്ടുകര മുന്‍സിപ്പാലിറ്റിയിലും യുഡിഎഫ് വിജയിച്ചു.

കൊയിലാണ്ടി
കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയും വടകര മുന്‍സിപ്പാലിറ്റിയും ഇത്തവണയും ഇടതിനൊപ്പം നിന്നു. ആകെയുള്ള 44 സീറ്റില്‍ 25 സീറ്റാണ് എല്‍ഡിഎഫ് നേടിയത്. യുഡിഎഫ് 16 സീറ്റ് നേടിയപ്പോള്‍ മൂന്ന് സീറ്റ് എന്‍ഡിഎയും നേടി. ബിജെപിക്ക് കഴിഞ്ഞ തവണ 2 സീറ്റായിരുന്നു ലഭിച്ചത്. ആകെയുള്ള 47 സീറ്റില്‍ 27 എണ്ണത്തില്‍ എല്‍ ഡി എഫും, 16 സീറ്റില്‍ യു ഡി എഫും വിജയിച്ചു. മൂന്ന് സീറ്റില്‍ വിജയിച്ച് എന്‍ഡിഎയും കരുത്ത് കാട്ടി.












Click it and Unblock the Notifications