Get Updates
Get notified of breaking news, exclusive insights, and must-see stories!

വടകരയില്‍ എല്‍ഡിഎഫ് പ്രതിഷേധം: സംഘപരിവാര്‍ അക്രമത്തില്‍ പ്രതിഷേധിച്ച്

വടകര: ശബരിമലയില്‍ സ്ത്രീ പ്രവേശനം നടന്നതിന്‍റെ മറവില്‍ സംഘ പരിവാര്‍ ശക്തികള്‍ നടത്തിയ വ്യാപകമായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ വടകരയില്‍ പ്രതിഷേധ പ്രകടനം നടത്തി.പ്രകടനത്തില്‍ ആയിരക്കണക്കില്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തു. എടോടി കേളുവേട്ടന്‍ സ്മാരക സമീപത്ത് നിന്നാരഭിച്ച പ്രകടനം അഞ്ചു വിളക്ക് ചുറ്റി പുതിയ ബസ് സ്റ്റാന്‍റ് പരിസരത്ത് സമാപിച്ചു. പ്രകടനത്തിന്എല്‍.ഡി.എഫ് നേതാക്കളായ ടി.കെ.ഗോപാലൻ പി.കെ.ദിവാകരൻ(സി.പി.എം),ആര്‍.സത്യൻ, പി.അശോകൻ, സി.രാമകൃഷ്ണൻ (സി.പി.ഐ), സി.കുമാരൻ (എല്‍.ജെ.ഡി), ടി.വി.ബാലകൃഷ്ണൻ (എന്‍.സി.പി), പി.സോമശേഖരൻ(കോണ്‍.എസ്) എന്നിവർ നേതൃത്വം നൽകി.

ആർ എസ് എസ്‌ അക്രമണ പരമ്പരയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് കൈനാട്ടി കേന്ദ്രീകരിച്ചു നടത്തിയ പ്രകടനത്തിന്. വി.ദിനേശൻ, പി.കെ.സതീശൻ, മോഹൻദാസ്, പി.സത്യനാഥൻ എന്നിവർ നേതൃത്വം നൽകി.നഗര പരിധിയിലെ പുത്തൂർ ട്രെയിനിംഗ് സ്കൂളിന് സമീപം ചായക്കടയ്ക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം.വലിയ പറമ്പത്ത് ഹരിദാസന്റെ ഉടമസ്ഥതയിലുള്ള ചായ കടയ്ക്ക് നേരെയാണ് ബുധനാഴ്ച രാത്രി അക്രമം ഉണ്ടായത്.

ldfprotest-15

കടയിലെ ശുദ്ധജല പൈപ്പ് തകർത്ത അക്രമികൾ ബെഞ്ചുകൾ റോഡിലേക്ക് വാരി വലിച്ചിടുകയും,കടയിൽ സൂക്ഷിച്ച ചായപ്പൊടി,മസാല പൊടികൾ എന്നിവ വാരി വിതറി നശിപ്പിക്കുകയും ചെയ്തു.ഈ കടയ്ക്ക് സമീപമുള്ള നഗരസഭാ സ്റ്റേഡിയം കേന്ദ്രീകരിച്ച് രാത്രി കാലങ്ങളിൽ പല ഭാഗങ്ങളിൽ നിന്നും ആളുകൾ എത്തിച്ചേരുന്നുണ്ടെന്നാണ് വിവരം.മദ്യ മയക്കു മരുന്ന് മാഫിയകൾ ഇവിടെ കേന്ദ്രീകരിച്ച് പ്രവൃത്തിച്ചു വരികയാണ്.നേരത്തെ സ്കൂളിന് നേരെയും പല തവണ അക്രമം നടന്നിട്ടുണ്ട്.ഇത് സംബന്ധിച്ച് നേരത്തെ വടകര പോലീസിൽ പരാതി നിലനിൽക്കുന്നുണ്ട്.കട ഉടമയുടെ പരാതി പ്രകാരം വടകര പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+