കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എംകെ രാഘവനെതിരേ എൽഡിഎഫിന്റെ പുതിയ പരാതി, കടബാധ്യതാവിവരങ്ങൾ വെളിപ്പെടുത്തിയില്ല, തിരഞ്ഞെടുപ്പ് ചട്ടലംഘനം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എം.കെ രാഘവൻ എംപിക്കെതിരെ മറ്റൊരു പരാതിയുമായി ഇടതുമുന്നണി. തെരഞ്ഞെടുപ്പിനായി സമർപ്പിച്ച നാമനിർദേശ പത്രികയിൽ എം.കെ രാഘവൻ പ്രസിഡന്റായ സൊസൈറ്റിയുടെ ബാധ്യതാവിവരങ്ങൾ വെളിപ്പെടുത്തിയില്ലെന്നാണ് പരാതി. ഇതു തെരഞ്ഞെടുപ്പു ചട്ടലംഘനമാണെന്നു ചൂണ്ടിക്കാട്ടി എൽഡിഎഫിനു വേണ്ടി മണ്ഡലം സെക്രട്ടറി അഡ്വ. പി.എ മുഹമ്മദ് റിയാസാണ് വരണാധികാരിക്കു പരാതി നൽകിയത്.

<strong>തിരഞ്ഞെടുപ്പ് ആവേശത്തിനിടെയെറ്റ ആഘാതമായി മാണിയുടെ നിര്യാണം; വിടപറഞ്ഞതും കുട്ടിയമ്മയുടെ കൈപിടിച്ച്...</strong>തിരഞ്ഞെടുപ്പ് ആവേശത്തിനിടെയെറ്റ ആഘാതമായി മാണിയുടെ നിര്യാണം; വിടപറഞ്ഞതും കുട്ടിയമ്മയുടെ കൈപിടിച്ച്...

കണ്ണൂർ ജില്ലയിലെ അഗ്രിൻ കോ ഫ്രൂട്ട് പ്രോഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായ എം.കെ. രാഘവനും മറ്റു ഡയറക്ടമാർക്കും എതിരേ റവന്യു റിക്കവറി നടപടി നിലനിൽക്കുന്നതായും ഈ വിവരങ്ങൾ നാമനിർദേശ പത്രികയിൽ വ്യക്തമാക്കിയിട്ടില്ലെന്നുമാണ് എൽഡിഎഫ് ആരോപിക്കുന്നത്. 29 കോടി 22 ലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപയോളം അഗ്രിൻകോയ്ക്ക് കടബാധ്യതയുണ്ട്. ഈ സ്ഥാപനം സഹകരണ ബാങ്കുകളെ വഞ്ചിച്ചതായി നേരത്തേ പരാതിയുയരുകയും പ്രക്ഷോഭങ്ങളൊക്കെ നടക്കുകയും ചെയ്തതാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

MK Ragahavan

റവന്യൂ റിക്കവറി നടപടിക്കു സ്റ്റേ ഓർഡർ വാങ്ങിയിരുന്നെങ്കിലും ഈ വർഷം മാർച്ച് 31ന് ഇതു നീക്കം ചെയ്യപ്പെട്ടു. ഇക്കാര്യങ്ങളൊന്നും സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ നാമനിർദ്ദേശ പത്രിക റദ്ദ് ചെയ്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കണമെന്നാണ് പരാതിയിലെ ആവശ്യം. ടിവി9 ചാനലിന്റെ ഒളികാമറാ ഓപ്പറേഷനിലൂടെ വെളിപ്പെട്ട കാര്യങ്ങൾക്കു കൃത്യമായ മറുപടി തരാൻ പോലും എംപിക്കു സാധിക്കുന്നില്ല. പരാജയ ഭീതിയിൽ ഒളിച്ചോടുന്ന അദ്ദേഹം തുടർച്ചയായി തെരഞ്ഞെടുപ്പുചട്ടലംഘനം നടത്തുന്നതിനെതിരെയാണ് ഇടതുമുന്നണി പോരാടുന്നത്. ഇതൊരു വ്യക്തിക്കെതിരായ പോരാട്ടമല്ലെന്നും റിയാസ് കൂട്ടിച്ചേർത്തു.

രാഘവനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ വോട്ട് തേടാൻ ഉപയോഗിക്കില്ലെന്ന് ഇടത് സ്ഥാനാർത്ഥിയായ എ. പ്രദീപ് കുമാർ പറഞ്ഞു.. വികസനം ചർച്ചയാകുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയം സമ്മതിച്ചുകഴിഞ്ഞെന്നും വീഡിയോ വിവാദത്തിൽ സിപിഎമ്മിനെതിരെ ആരോപണം ഉന്നയിച്ചതിനാലാണ് നിയമനടപടിയിലേക്ക് നീങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Kozhikode
English summary
LDF's complaint against UDF candidate MK Ragahavan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X