Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ആര് നേട്ടം കൊയ്യും; 10 ഉറപ്പിക്കുമ്പോഴും ഇടതില്‍ ആശങ്ക, തോറ്റാല്‍ നടപടി കടുക്കും

കോഴിക്കോട്: കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലായി എല്‍ഡിഎഫിന് പത്തില്‍ കൂടുതല്‍ നിയമസഭാ അംഗങ്ങളെ നല്‍കി പോരുന്ന ജില്ലയാണ് കോഴിക്കോട്. 2016 ലെ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 13 സീറ്റില്‍ 11 ഇടത്തും എല്‍ഡിഎഫും ആയിരുന്നു വിജയിച്ചത്. ഇത്തവണയും അതേ നേട്ടം ആവര്‍ത്തിക്കുമെന്നാണ് ഇടതുപക്ഷം അവകാശപ്പെടുന്നത്. 10 സീറ്റ് ഉറപ്പാണെന്നും അനുകൂല തരംഗം ഉണ്ടാല്‍ 12 സീറ്റുകളില്‍ വരെ വിജയിക്കാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷ. ജില്ലയിലെ മുന്നണിയെ വിജയം മത്സരിക്കാതിരിക്കുന്ന സിറ്റിങ് എംഎല്‍എമാരെ സംബന്ധിച്ചും ഏറെ നിര്‍ണ്ണായകമാണ്.

നോര്‍ത്ത് കൊല്‍ക്കത്തിയില്‍ ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്ന മമത ബാനര്‍ജി: ചിത്രങ്ങള്‍

സിറ്റിങ് എംഎല്‍എമാര്‍

സിറ്റിങ് എംഎല്‍എമാര്‍

ജില്ലയില്‍ എല്‍ഡിഎഫിന് ഉണ്ടായിരുന്ന 11 സിറ്റിങ് എംഎല്‍എമാരില്‍ 7 പേരും ഇത്തവണ മത്സരിച്ചിരുന്നില്ല. കെ. ​ദാ​സ​ൻ, പു​രു​ഷ​ൻ ക​ട​ലു​ണ്ടി, വി.​കെ.​സി മ​മ്മ​ത്​​കോ​യ, ജോ​ർ​ജ് എം തോമസ്, എ പ്രദീപ് കുമാര്‍, സികെ നാണു തുടങ്ങിയവരെയാണ് ഇത്തവണ എല്‍ഡിഎഫ് മാറ്റി നിര്‍ത്തിയത്. ഇവരില്‍ സികെ നാണു ഒഴികെ ഉള്ളവരെല്ലാം സിപിഎം അംഗങ്ങളുമാണ്

കോഴിക്കോട് നോര്‍ത്തില്‍

കോഴിക്കോട് നോര്‍ത്തില്‍

പകരക്കാരായി എത്തിയ സ്ഥാനാര്‍ത്ഥി തോറ്റാല്‍ പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിനൊപ്പം സിറ്റിങ് എംഎല്‍എമാര്‍ ആയിരുന്നവരും മറുപടി പറയേണ്ടി വരും. കോഴിക്കോട് നോര്‍ത്തി എ പ്രദീപ് കുമാര്‍ തന്നെ വീണ്ടും മത്സരിക്കുമെന്നായിരുന്നു തുടക്കത്തില്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ടേം നിബന്ധന കര്‍ശനമായി നടപ്പാക്കിയതോടെ പ്രദീപ് കുമാറിന് പകരം തോട്ടത്തില്‍ രവീന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായി എത്തി.

മത്സരം കടുത്തു

മത്സരം കടുത്തു

പ്രദീപ് കുമാര്‍ സ്ഥാനാര്‍ത്ഥിയായിരുന്നെങ്കിലും ഇടതുപക്ഷം കണ്ണും പൂട്ടി വിജയം ഉറപ്പിക്കുന്ന മണ്ഡലമായിരുന്നു കോഴിക്കോട് നോര്‍ത്ത്. ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ എം അഭിജിത് കൂടി എത്തിയതോടെ ശക്തമായ മത്സരമാണ് മണ്ഡലത്തില്‍ എല്‍ഡിഎഫ് നേരിട്ടത്. പ്രദീപ് കുമാര്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയായിരുന്നു മണ്ഡലത്തിലെ ഇടതിന്‍റെ പ്രധാന പ്രചാര ആയുധം.

വടകരയില്‍

വടകരയില്‍

ഇത്തവണ നഷ്ടപ്പെടുമോയെന്ന് ഇടതിന് കനത്ത ആശങ്കയുള്ള ഒരു സീറ്റ് വടകരയാണ്. ഇവിടെ ജെഡിഎസ് എംഎല്‍എയായ സികെ നാണു പ്രചരണ രംഗത്ത് അത്ര സജവമായിരുന്നില്ല. പ്രധാന യോഗങ്ങളില്‍ മാത്രമാണ് ഇദ്ദേഹം പങ്കെടുത്തത്. മണ്ഡലത്തിലെ എല്‍ജെഡി-ജെഡിഎസ് തര്‍ക്കം ഇപ്പോഴും പൂര്‍ണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ല.

ബാലുശ്ശേരിയില്‍

ബാലുശ്ശേരിയില്‍

ബാലുശ്ശേരിയില്‍ രണ്ട് തവണ ​എംഎല്‍എ ആയിരുന്ന പുരുഷന്‍ കടലുണ്ടിക്കെതിരെ വലിയ പ്രതിഷേധമാണ് യുഡിഎഫും ബിജെപിയും നടത്തിയത്. പത്ത് വര്‍ഷം എംഎല്‍എ ആയിരുന്നിട്ടും മണ്ഡലത്തില്‍ കാര്യമായ വികസനം കൊണ്ടുവരാന്‍ പുരുഷന്‍ കടലുണ്ടിക്ക് കഴിഞ്ഞില്ലെന്നാണ് ആക്ഷേപം.

തിരുവമ്പാടിയില്‍

തിരുവമ്പാടിയില്‍

തിരുവമ്പാടിയില്‍ സി​റ്റി​ങ്​ എംഎ​ൽഎ ജോ​ർ​ജ്​ എം ​തോ​മ​സി​നും മ​ണ്ഡ​ല​ത്തി​ൽ ചി​ല എതിര്‍പ്പുകള്‍ നേരിട്ടിരുന്നു. ഇതിനെ മറികടന്ന് ലിന്‍റോ ജോസഫ് ജയിച്ചില്ലെങ്കില്‍ മറുപടി പറയേണ്ടി വരുന്നവരില്‍ പ്രധാന ജോര്‍ജ് എം തോമസ് കൂടിയാവും. അതേസമയം, കൊയിലാണ്ടിയില്‍ ദാസനും, ബേപ്പൂരില്‍ വികെസി മമ്മദ് കോയക്കും വലിയ എതിര്‍പ്പ് ഉണ്ടായിരുന്നില്ല.

കൊയിലാണ്ടിയില്‍

കൊയിലാണ്ടിയില്‍

കൊയിലാണ്ടിയില്‍ ദാസനെ വീണ്ടും മത്സരിപ്പിക്കാതിരുന്നതില്‍ മണ്ഡലത്തില്‍ നിന്ന് എതിര്‍ വികാരവും ശക്തമായിരുന്നു. കാനത്തില്‍ ജമീല മികച്ച സ്ഥാനാര്‍ത്ഥിയാണെങ്കിലും ജനകീയതില്‍ മുമ്പില്‍ കെ ദാസനാണ്. സ്ഥാനാര്‍ത്ഥി മാറിയതിനാല്‍ ഇത്തവണ മണ്ഡലത്തില്‍ പ്രതീക്ഷയുണ്ടെന്നാണ് യുഡിഎഫ് വ്യക്തമാക്കുന്നത്.

ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ. നടി തനുശ്രീ ദത്തയുടെ പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
    പിണറായി സര്‍ക്കാരിന് തുടര്‍ഭരണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+