• search
 • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കോഴിക്കോട് കോര്‍പ്പറേഷനില്‍ മൂന്നില്‍ രണ്ട് സീറ്റുകളും സ്വന്തമാക്കി ഇടത് വിജയം

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ ഇടതുകോട്ട പൊളിക്കാന്‍ ഇത്തവണയും യുഡിഎഫിന് സാധിച്ചില്ല. എഴുപത്തിയഞ്ച് ഡിവിഷനുള്ള കോഴിക്കോട് കോര്‍പ്പറേഷന്‍ തുടര്‍ച്ചയായ 46-ാം തവണയും എല്‍ഡിഎഫ് തന്നെ പിടിച്ചു. കഴിഞ്ഞ തവണത്തേത് പോലെ തന്നെ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ഇടത് വിജയം. കഴിഞ്ഞ തവണ വിജയിച്ച അത്രയും വാര്‍ഡുകളില്‍ തന്നെ എല്‍ഡിഎഫിന് ഇത്തവണയും വിജയിക്കാന്‍ സാധിച്ചു. 51 വാര്‍ഡുകളിലാണ് ഇടത് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ മുന്നോട്ട് വെച്ച പ്രചാരണ തന്ത്രം വോട്ടര്‍മാര്‍ ഏറ്റെടുക്കുകയായിരുന്നെന്നും ഇടത് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

കോഴിക്കോട് കോര്‍പ്പറേഷന്‍

കോഴിക്കോട് കോര്‍പ്പറേഷന്‍

2015 ല്‍ ആകെയുള്ള 75 വാര്‍ഡില്‍ 51 വാര്‍ഡുകള്‍ നേടി എല്‍ഡിഎഫ് അധികാരം പിടിച്ചപ്പോള്‍ യുഡിഎഫിന് കനത്ത തിരിച്ചടിയായിരുന്നു നേരിടേണ്ടത് വന്നത്. 18 സീറ്റുകളില്‍ മാത്രമായിരുന്നു യുഡിഎഫിന്‍റെ വിജയം. അതേസമയം 7 സീറ്റുകള്‍ നേടിയ ബിജെപി മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. 2010 ല്‍ അവര്‍ക്ക് ഒരു സീറ്റ് മാത്രമായിരുന്നു ഉണ്ടായിരുന്നു.

ചിരി എല്‍ഡിഎഫിന്

ചിരി എല്‍ഡിഎഫിന്

ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ മൂന്ന് മുന്നണികളും വലിയ അവകാശ വാദങ്ങളായിരുന്നു നടത്തിയത്. എന്നാല്‍ അന്തിമ ഫലം പുറത്തു വന്നപ്പോള്‍ ചിരി എല്‍ഡിഎഫിന് മാത്രമാണ്. ഇത്തവണയും മൂന്നില്‍ രണ്ട് സീറ്റുകളുമായി അവര്‍ അധികാരം പിടിച്ചു. അധികാരം പിടിക്കാനിറങ്ങിയ യുഡിഎഫിന് ഇത്തവണ അംഗബലം കുറയുകയാണ് ചെയ്തത്. 18 സീറ്റുണ്ടായിരുന്ന അവര്‍ക്ക് ഇത്തവണ ലഭിച്ചത് 17 സീറ്റ് മാത്രം.

cmsvideo
  തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് കോർപ്പറേഷൻ ഇടത്‌ തരംഗം;ഭരണത്തുടർച്ച ഉറപ്പിച്ച് എൽഡിഎഫ്
  ബിജെപിക്ക്

  ബിജെപിക്ക്

  അതേസമയം, കഴിഞ്ഞ തവണ നേടിയ ഏഴ് സീറ്റുകള്‍ നിലനിര്‍ത്താന്‍ ഇത്തവണ ബിജെപിക്ക് സാധിച്ചു. കഴിച്ച തവണത്തേക്കാള്‍ പല ഡിവിഷനുകളിലും ബിജെപിക്ക് വോട്ട് വര്‍ധിപ്പിക്കാന്‍ സാധിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ കഴിഞ്ഞ തവണ വിജയിച്ച സീറ്റില്‍ ബിജെപി ഇത്തവണ അട്ടിമറി വിജയം നേടി. എന്നാല്‍ ഒരു സീറ്റിങ് സീറ്റില്‍ അവര്‍ക്ക് പരാജയം നേരിടേണ്ട് വന്നു.

  മേയര്‍ സ്ഥാനാര്‍ത്ഥി

  മേയര്‍ സ്ഥാനാര്‍ത്ഥി

  അതേസമയം, യുഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥി ഉള്‍പ്പടേയുള്ളവര്‍ക്ക് കനത്ത പരാജയമാണ് നേരിടേണ്ടി വന്നത്. യുഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന പിഎന്‍ അജിത 1200 ലധികം വോട്ടിനാണ് തോറ്റത്. ചേവായൂര്‍ ഡിവിഷനില്‍ എല്‍ഡിഎഫിനോടാണ് യുഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥി തോറ്റത്. യുഡിഎഫിന്‍റെ സിറ്റിങ് സീറ്റായിരുന്നു ചേവായൂരില്‍ ആയിരത്തിലേറെ വോട്ടിനുള്ള തോല്‍വി മുന്നണി നേതൃത്വങ്ങളെ ഞെട്ടിച്ചു.

  വോട്ട് തേടിയത്

  വോട്ട് തേടിയത്

  കോര്‍പ്പറേഷന്‍ പരിധിയില്‍ കഴിഞ്ഞ കാലങ്ങളില്‍ നടന്ന വികസനങ്ങളും സംസ്ഥാന സര്‍ക്കാറിന്‍റെ ലൈഫ് മിഷന്‍ അടക്കമുള്ള ജനകീയ പദ്ധതികളും ചൂണ്ടിക്കാട്ടിയായിട്ടായിരുന്നു ഇടതുമുന്നണി വോട്ട് തേടിയത്. സീറ്റ് വീതം വെപ്പ് വളരെ വേഗത്തില്‍ തന്നെ പൂര്‍ത്തിയാക്കി പ്രചാരണങ്ങളില്‍ മുന്‍തൂക്കം പിടിക്കാനും ഇടതുമുന്നണിക്ക് സാധിച്ചിരുന്നു. അതേസമയം മറുവശത്ത് യുഡിഎഫില്‍ അവസാന നിമിഷം വരെ തര്‍ക്കങ്ങള്‍ ശക്തമയാരുന്നു.

  മികച്ച വിജയം

  മികച്ച വിജയം

  2010 ല്‍ കോര്‍പ്പറേഷനോട് കൂട്ടിച്ചേര്‍ത്ത ബേപ്പൂര്‍ എലത്തൂര്‍ പഞ്ചായത്തുകളിലെ മേല്‍ക്കൈ ഇടത്മുന്നണിക്ക് ഇത്തവണയും മികച്ച മുന്നേറ്റം നല്‍കി. അതേസമയം, ജില്ലയില്‍ നഗരസഭകള്‍ ഒഴികേയുള്ള തദ്ദേശ സ്ഥാപനങ്ങളിലെല്ലാം മികച്ച വിജയം സ്വന്തമാക്കാന്‍ ഇടത് പക്ഷത്തിന് സാധിച്ചു. നഗരസഭകളില്‍ യുഡിഎഫിനാണ് മുന്നേറ്റം.

  ആരോപണങ്ങളെ തകര്‍ത്തെറിഞ്ഞ 'പിണറായി വിജയം'; തദ്ദേശം പിടിച്ചടക്കി, ഇനി ലക്ഷ്യം ഭരണത്തുടര്‍ച്ച

  '400 കോടി ഒഴുക്കിയിട്ടും' ക്ലച്ച് പിടിക്കാതെ ബിജെപി; തിരിച്ചടിയായത് തമ്മിലടി! ഭരണനേട്ടത്തിന് ജനം വോട്ട് ചെയ്തു

  Kozhikode

  English summary
  ldf wins in Kozhikode Corporation by winning two thirds of the seats
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X