Get Updates
Get notified of breaking news, exclusive insights, and must-see stories!

കീറ്റൊ ഡയറ്റിനെക്കുറിച്ച് ചില ഡോക്റ്റര്‍മാര്‍ തെറ്റിദ്ധാരണ പരത്തുന്നുവെന്ന് എല്‍സിഎച്ച്എഫ് കൂട്ടായ്മ

കോഴിക്കോട്: ലോ കാര്‍ബ് ഹൈ ഫാറ്റ് ഡയറ്റ് (എല്‍.സി.എച്ച്.എഫ്)ഭക്ഷണരീതി പിന്തുടരുന്നത് ഭാവിയില്‍ ആരോഗ്യത്തിന് ദൂരവ്യാപകമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന ചില അലോപ്പതി ഡോക്ടര്‍മാരുടെ നിഗമനം ഊഹം മാത്രമാണെന്നും ഇതുവരെ ശാസ്ത്രീയമായി ഇക്കാര്യം തെളിയിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ലെന്നും എല്‍.സി.എച്ച്.എഫ് കൂട്ടായ്മ കോ-ഓര്‍ഡിനേറ്റര്‍ എന്‍.വി ഹബീബ് റഹ്മാനും ലുഖ്മാന്‍ അരീക്കോടും പറഞ്ഞു.

കീറ്റോ ഡയറ്റ് എന്ന ഭക്ഷണ രീതി വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് നമ്മുടെ നാട്ടില്‍ പ്രചരിച്ചത്. പ്രമേഹം അടക്കമുള്ള ജീവിത ശൈലി രോഗങ്ങളില്‍ നിന്ന് മുക്തി നേടിയവരാണ് ഈയൊരു രീതിക്ക് ഏറെ പ്രചാരണം കൊടുക്കുന്നത്. കഠിനമായ പ്രമേഹരോഗമുള്ളവര്‍ പോലും ഇത്തരം ഒരു ഭക്ഷണ രീതിയിലേക്ക് തിരിയുന്നതോടെ മരുന്നുകളില്‍നിന്ന് മോചിതരാകുന്നതാണ് കണ്ടത്. ഇത് ഏതെങ്കിലും വൈദ്യശാസ്ത്ര ശാഖക്കെതിരെയുള്ളതല്ല. മറിച്ച് അന്നജമാണ് ഏറെ പ്രശ്‌നക്കാര്‍ എന്ന ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരടക്കമുള്ളവര്‍ തന്നെ പലപ്പോഴും നിര്‍ദ്ദേശിശിക്കുന്ന രീതിയാണെന്നും അവര്‍ പറഞ്ഞു. കോഴിക്കോട് ഫെബ്രുവരി രണ്ടിന് നടക്കുന്ന എല്‍.സി.എച്ച്.എഫ് മെഗാ സമ്മിറ്റ് സംബന്ധമായ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

13-1515821029-1-1548

1977ല്‍ അമേരിക്കന്‍ സെനറ്റ് അംഗീകരിച്ച ഭക്ഷണ സംബന്ധമായ നിര്‍ദ്ദേശങ്ങളനുസരിച്ചാണ് കൂടുതല്‍ അന്നജങ്ങളും വളരെ കുറഞ്ഞ അളവില്‍മാത്രം കൊഴുപ്പും കഴിക്കണമെന്ന് വൈദ്യശാസ്ത്രം ലോകത്തോട് നിര്‍ദ്ദേശിക്കാന്‍ തുടങ്ങിയത്. കൊഴുപ്പ് കൂടുതല്‍ കഴിച്ചാല്‍ പൊണ്ണത്തടിയും ഹൃദ്രോഗങ്ങളും ഉണ്ടാകുമെന്നായിരുന്നു കാരണം പറഞ്ഞത്. എന്നാല്‍ ലോകം ഈ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ തുടങ്ങിയപ്പോഴാണ് പ്രമേഹം, ഹൃദ്രോഗങ്ങള്‍, വൃക്കരോഗങ്ങള്‍, അര്‍ബുദം തുടങ്ങിയവ ക്രമാതീതമായി വര്‍ധിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ ഇത്തരം രോഗങ്ങള്‍ 5 മുതല്‍ 20 ഇരട്ടി വരെ വര്‍ധിച്ചുവെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

നമുക്ക് ലഭിച്ച ഡയറ്ററി ഗൈഡ്‌ലൈന്‍സ് തീര്‍ത്തും തെറ്റാണെന്നാണ് ഇതു തെളിയിക്കുന്നത്. കൊഴുപ്പല്ല മിറച്ച് അന്നജമാണ് പ്രശ്‌നക്കാര്‍ എന്ന് ആധുനിക ശാസ്ത്രം അംഗീകരിച്ചു തുടങ്ങിയിരിക്കുകയാണ്. ഇങ്ങനെ ഭക്ഷണത്തില്‍നിന്ന് അന്നജങ്ങള്‍ കുറക്കുന്നതു മൂലം ശരീരത്തിന് ഇന്‍സുലിന്റെ ആവശ്യം കുറയുന്നു. ഇന്‍സുലിന്‍ ഉത്പാദനം കുറയുന്നു. ഇതാണ് കീറ്റോ ഡയറ്റ് വഴി രോഗങ്ങള്‍ സുഖപ്പെടാന്‍ കാരണമെന്നും ഇവര്‍ പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ അലോപ്പതി രംഗത്തെ പ്രഗത്ഭനായ ഡോ. അസീം മല്‍ഹോത്ര പോലുള്ള ആളുകളെക്കൊണ്ടു തന്നെ സാധാരണ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ് ഈ സമ്മിറ്റിന്റെ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+