കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫാസിസ്റ്റ് ദുര്‍ഭൂതങ്ങളെ പിഴുതെറിയുന്ന മതേതര കൊടുങ്കാറ്റ് രാജ്യം ആഗ്രഹിക്കുന്നു: അബ്ദുസമദ് സമദാനി

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഫാസിസ്റ്റ് ദുര്‍ഭൂതങ്ങളെ തകര്‍ത്ത് പിഴുതെറിയുന്ന മതേരതര കൊടുങ്കാറ്റ് രാജ്യം ആഗ്രഹിക്കുകയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റും പ്രാസംഗികനുമായ എം പിഅബ്ദുസ്സമദ് സമദാനി പറഞ്ഞു. തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ കുണ്ടൂരില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച മുസ്‌ലിം ലീഗ് സ്‌പെഷല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നല്ല ലക്ഷണങ്ങള്‍ ഉത്തരേന്ത്യയില്‍ നിന്നും കാണാന്‍ തുടങ്ങിയിട്ടുണ്ട്. കണ്ടാല്‍ മിണ്ടാതിരുന്നിരുന്ന എസ് പിയും ബിഎസ് പിയും വരെ തെരഞ്ഞെടുപ്പ് സഖ്യത്തിന് ഒരുങ്ങുന്നുവെന്നത് ശുഭസൂചനയാണ്. ഫാസിസ്റ്റ് ദൂര്‍ഭൂതത്തെ രാജ്യത്ത് നിന്നും തകര്‍ത്ത് എറിഞ്ഞു കളയുന്ന ഒരു മതേതര കൊടുങ്കാറ്റ് ആഞ്ഞ് വീശിയേ തീരൂ. അതുണ്ടായില്ലെങ്കില്‍ പിന്നീടുള്ള രാജ്യത്തിന്റെ നാളുകള്‍ ഇരുളടഞ്ഞതായിരുക്കുമെന്നും സമദാനി പറഞ്ഞു.

samadhani

തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം ലീഗ് സ്‌പെഷല്‍ കണ്‍വെന്‍ഷന്‍ എം പി അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്യുന്നു

പരിപാടിയില്‍ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് പി എസ് എച്ച് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി, പി കെ.അബ്ദുറബ്ബ് എംഎല്‍എ, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറിമാരായ അഡ്വ.എന്‍ ഷംസുദ്ധീന്‍ എംഎല്‍എ, അബ്ദുറഹ്മാന്‍ രണ്ടത്താണി, അഡ്വ.പി എം എ. സലാം, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.യു എ ലത്തീഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ പി മുഹമ്മദ് കുട്ടി, കാവുങ്ങല്‍ കുഞ്ഞിമരക്കാര്‍, സി എച്ച് മഹ്മൂദ് ഹാജി, ഹനീഫ പുതുപറമ്പ്, സി കെ എ റസാഖ്, എം മുഹമ്മദ് കുട്ടി മുന്‍ഷി, വി പി കോയ ഹാജി, എ കെ മുസ്തഫ, സി ചെറിയാപ്പു ഹാജി, അലി തെക്കേപ്പാട്ട്, വി എം മജീദ്, കെ കുഞ്ഞന്‍ ഹാജി, സി അബൂബക്കര്‍ ഹാജി, കെ കെ നഹ, എം അബ്ദുറഹ്മാന്‍ കുട്ടി, സി ജമീല അബൂബക്കര്‍, ഫവാസ് പനയത്തില്‍ പ്രസംഗിച്ചു.

Kozhikode
English summary
league leader abdusamad sammadhani on fascism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X