കോണ്‍ഗ്രസിന് നല്‍കിയ 10 സീറ്റില്‍ നാലിടത്തും ലീഗ് വിമതര്‍; കൊടുവള്ളിയില്‍ തര്‍ക്കം രൂക്ഷം
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊടുവള്ളി നഗരസഭാ ഭരണം നഷ്ടപ്പെട്ടാല്‍ ഉത്തരവാദിത്തം മുസ്ലിം ലീഗിന് മാത്രമായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം. മുന്നണിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുന്ന വിമതരെ പിന്തുണയ്ക്കുന്ന മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വത്തിന്‍റെ നിലപാടിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. അതേസമയം തങ്ങളുടെ പക്ഷത്ത് നിന്നുണ്ടായ വിമത നേതാക്കള്‍ക്കെതിരെ നടപടി എടുത്തതായാണ് ലീഗ് നേതാക്കള്‍ പറയുന്നുത്.
കോണ്‍ഗ്രസിന് അനവദിച്ച 10 സീറ്റില്‍ നാലിടത്തും മുസ്ലിം ലീഗിന് വിമത സ്ഥാനാര്‍ത്ഥികളുണ്ട്. ഒരു സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിച്ച് ഔദ്യോഗിക സ്ഥനാര്‍ത്ഥിയാക്കിയതായും പരാതിയുണ്ട്. മറ്റ് സ്ഥലങ്ങളിലും സമാനമായ അവസ്ഥയാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ലീഗ് പ്രാദേശിക നേതൃത്വം മുന്നണി മര്യാദ ലംഘിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

Recommended Video

അതേസമയം, കൊടുവള്ളി ബ്ലോക്കില്‍ യുഡിഎഫിന് രണ്ട് സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥിയും ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്ന പേരിലാണ് പ്രചാരണം നടത്തുന്നത്. കോണ്‍ഗ്രസിന് വേണ്ടി തിരുവമ്പാടി മണ്ഡലം മുന്‍ അധ്യക്ഷന്‍ തോമസ് കളത്തൂരും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് വേണ്ടി കര്‍ഷക ശബ്ദം കണ്‍വിനര്‍ ഷിനോയ് അടയ്ക്കാപ്പാറയുമാണ് മത്സരത്തിനായി രംഗത്തിറങ്ങിയിരിക്കുന്നത്.












Click it and Unblock the Notifications