കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട്ട് അധ്യാപകൻ പരീക്ഷ എഴുതിയ സംഭവം; തുറന്ന കത്തുമായി സ്കൂൾ ലീഡർ, കത്ത് വൈറൽ!!

Google Oneindia Malayalam News

മുക്കം: പരീക്ഷയിൽ ക്രമക്കേട് കാണിച്ച് വിദ്യാർഥികളെ ജയിപ്പിച്ച സംഭവത്തിൽ അധ്യാപകനോട് സഹതാപം പ്രകടിപ്പിച്ച് സ്കൂൾ ലീഡറുടെ തുറന്ന കത്ത്. ഞങ്ങളറിഞ്ഞ അധ്യാപകൻ പാവമാണെന്നും വിദ്യാർഥികളുടെ നേട്ടങ്ങളെല്ലാം പഠിച്ചു നേടിയതാണെന്നും കുറിപ്പിൽ പറയുന്നു. കത്തിന്റെ പൂർണരൂപം ചുവടെ:

നീലേശ്വരം സ്കൂളിലെ പരീക്ഷാ പേപ്പറിലെ തിരിമറി യാണല്ലോ കുറെ ദിവസമായി നമ്മൾ ചർച്ച ചെയ്യുന്നത്. ഈ വർഷം പഠിച്ചിറങ്ങിയ ഞങ്ങൾക്ക് പറയാനുള്ളത് കൂടി ദയവായി വായിക്കണം.

വിദ്യാർഥികൾക്കായി അധ്യാപകന്‍ പരീക്ഷ എഴുതിയ സംഭവം: കോഴിക്കോട് അധ്യാപകന്‍ കുറ്റം സമ്മതിച്ചു!!വിദ്യാർഥികൾക്കായി അധ്യാപകന്‍ പരീക്ഷ എഴുതിയ സംഭവം: കോഴിക്കോട് അധ്യാപകന്‍ കുറ്റം സമ്മതിച്ചു!!

kozhikode

നീലേശ്വരം സ്കൂളിൽ പ്ലസടു ക്ലാസ്സിലെ 2 കുട്ടികളുടെ പേപ്പറുകളിൽ കള്ളത്തരം കാട്ടി എന്നാണ് നമ്മൾ അറിഞ്ഞത്. മുഴുവൻ വിഷയങ്ങൾക്കും കഷ്ടപ്പെട്ട് A+ നേടിയ 21 പേർ എന്റെ ബാച്ചിൽ പഠിച്ചിറങ്ങിയിട്ടുണ്ട്. അതുപോലെ ഉന്നത വിജയം നേടിയ വളരെയധികം കൂട്ടുകാർ ഞങ്ങൾക്കിടയിൽ ഉണ്ട്. ഇതെല്ലാം ഞങ്ങൾ കഷ്ടപ്പെട്ട് പഠിച്ച് നേടിയതാണ്. ഇത് ഞങ്ങൾ കോപ്പിയടിച്ച് നേടിയതാണെന്ന തരത്തിലുള്ള പ്രചാരണം സങ്കടകരമാണ്.

നീലേശ്വരം സ്കൂളിനെ കുറിച്ച് പറയുകയാണെങ്കിൽ ഞങ്ങൾക്ക് നൂറ് നാവാണ്. പത്രങ്ങളിലും സോഷ്യൽ മീഡിയകളിലും കാണുന്നതല്ല ഞങ്ങൾ പഠിച്ച സ്കൂൾ. ഞങ്ങൾ ഒന്നാം വർഷം സ്കൂളിൽ ചേർന്നതിന്റെ അടുത്ത മാസം മുതൽ എല്ലാ തിങ്കളാഴ്ചയും ഞങ്ങൾക്ക് പരീക്ഷകൾ ഉണ്ടായിരുന്നു. ഇതിന്റെ മാർക്കുകൾ പാരന്റ്സിന് അയക്കുകയും ചെയ്തിരുന്നു. പഠിക്കുന്ന സമയത്ത് ഈ കാര്യത്തിൽ സാറുമാരോട് നല്ല ദേഷ്യമൊക്കെ തോന്നിയിരുന്നെങ്കിലും കൊല്ലപ്പരീക്ഷ റിസൾട്ട് വന്നപ്പോഴാണ് ഇതിന്റെയൊക്കെ ഗുണം ഞങ്ങൾക്ക് മനസ്സിലായത്. അങ്ങനെ സീരീസ് പരീക്ഷകൾ ഉൾപ്പെടെ എത്രയെത്ര പരീക്ഷകൾ ഞങ്ങളെക്കൊണ്ട് എഴുതിച്ചു. ഞങ്ങൾക്ക് ഒരു ശനിയാഴ്ച പോലും അവധി തന്നിരുന്നില്ല. ഇങ്ങനെ ഞങ്ങൾ കഷ്ടപ്പെട്ട് നേടിയ വിജയം മറ്റ് തരത്തിൽ നേടിയതാണെന്ന് കേൾക്കുമ്പോൾ സങ്കടം തോന്നുന്നു.

ഒരിക്കലും മറക്കാൻ കഴിയില്ല ഈ സ്കൂളിലെ യൂത്ത് ഫെസ്റ്റിവൽ, സെന്റ് ഓഫ് തുടങ്ങിയ പരിപാടികൾ. സാറന്മാരും ഞങ്ങൾക്ക് എത്ര മാത്രം സപ്പോർട്ട് ആണ് തന്നത്. ഞങ്ങളോടും ഞങ്ങളുടെ രക്ഷിതാക്കളോടുമൊക്കെ എത്ര നല്ല പെരുമാറ്റമായിരുന്നു ഇവിടുത്തെ ടീച്ചേഴ്സിന് .....

എന്നിട്ടും

നിഷാദ് സാറേ സാർ വലിയ തെറ്റ് ചെയ്തു എന്ന് വാട്സപ്പിലൂടെയൊക്കെ അറിഞ്ഞു. ഞങ്ങളത് വിശ്വസിക്കുന്നില്ല. ചെയ്തിട്ടുണ്ടെങ്കിൽ എന്തിനായിരുന്നു സാറേ അത്. സാർ ഞങ്ങളുടെ ചങ്ക് സാറായിരുന്നല്ലോ. സാറിന്റെ വിഷയത്തിനല്ലേ ഞങ്ങൾ ഏറ്റവും കൂടുതൽ പഠിച്ചതും മാർക്ക് വാങ്ങിയതും. പ്ലസ് വണ്ണിൽ 40 ൽ അധികം കുട്ടികൾ സാറിന്റെ വിഷയത്തിന് A+ വാങ്ങിയില്ലേ? സാറ് ഞങ്ങളോട് ഇമ്പോസിഷൻ എഴുതിച്ചതിന് കണക്കുണ്ടോ? എത്ര ശനിയാഴ്ചകളിൽ സാറ് സ്പെഷൽ ക്ലാസ് എടുത്തു..... സാറെ ഞങ്ങൾ മറക്കൂല, കലോൽസവത്തിന് ഡ്രസ് വാടക കൊടുത്തതിന്, പൈസയില്ലാത്ത കുട്ടികളെ ടൂർ കൊണ്ട് പോയതിന്, ഞങ്ങളിൽ കുറച്ച് പേരെ പരീക്ഷാ ഫീസ് തന്ന് സഹായിച്ചതിന്, ഞങ്ങൾക്ക് വേണ്ടി സ്റ്റാഫ് റൂമിൽ സംസാരിച്ചതിന്, ഞങ്ങളുടെ സങ്കടങ്ങളിൽ ചേർത്ത് പിടിച്ചതിന്.

സാറ് തെറ്റ് ചെയ്തൂന്ന് ഞങ്ങൾ വിശ്വസിക്കൂല. പാവം മനസ്സായ സാർ അലിവ് തോന്നി ചെയ്തോ സാറേ.... എന്തായാലും സാർ ഞങ്ങളുടെ മനസ്സിൽ എപ്പോഴും ഉണ്ടാവും. എത്രയും പെട്ടെന്ന് സാറിന്റെ എല്ലാ പ്രശ്നവും തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

✍സ്കൂൾ ലീഡർ 2018-19

നീലേശ്വരം സ്കൂൾ.

Kozhikode
English summary
letter from nileshwar school leader about examination written by teacher became viral, the student is of nileshwarschool
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X